ഐഫോൺ സ്വന്തമാക്കുക എന്നത് ഇനി വലിയൊരു സ്വപ്നമല്ല! ആപ്പിളിന്റെ ഏറ്റവും പുതിയ പ്രീമിയം മോഡലായ iPhone 17 Pro ഇപ്പോൾ വമ്പിച്ച ഡിസ്കൗണ്ടിൽ ലഭ്യം. ഇതാ വെറും 6 മാസത്തെ കാലാവധിയിൽ, പ്രതിമാസം 20,000 രൂപയുടെ ഗഡുവിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം. ആമസോൺ, ക്രോമ പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ ഫ്ലിപ്കാർട്ടിൽ ഫോൺ ലഭിക്കും.
അത്യാധുനിക 48MP ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, സൂപ്പർ ഫാസ്റ്റ് പ്രൊസസറുമുള്ള പ്രീമിയം ഐഫോണാണിത്. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും ഓഫറുകളും അറിയാം.
1,34,900 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 1,26,900 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ഐഫോൺ 17 പ്രോ വിൽക്കുന്നത്. ആക്സിസ് ബാങ്ക് കാർഡുള്ളവർക്ക് വൻ ഡിസ്കൌണ്ട് ഫ്ലിപ്കാർട്ട് തരുന്നു. ഐസിഐസിഐ, എസ്ബിഐ കാർഡുകളിലൂടെ 6000 രൂപ ഇളവും ലഭിക്കുന്നു. 117,900 രൂപയ്ക്ക് ഇങ്ങനെ ഐഫോൺ 17 പ്രോ വാങ്ങിക്കാം.
55750 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും സ്മാർട്ട് ഫോണിന് ലഭ്യമാണ്. ആറ് മാസത്തേക്ക് 20484 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. ഐഫോണുകൾ മിക്കവരും ഇഎംഐയിലാണ് പർച്ചേസ് ചെയ്യാറുള്ളത്. അതിനാൽ തന്നെ ഈ ഇഎംഐ ഓഫർ എല്ലാവർക്കും ഇണങ്ങുന്ന ഓപ്ഷനാണ്.
Also Read: ഡിസ്‌പ്ലേയിലും ബാറ്ററിയിലും റെക്കോർഡിടാൻ Redmi Note 17; ലോഞ്ച് ഉടൻ