New Snapdragon പ്രോസസറും, വമ്പൻ ബാറ്ററിയുമായി വരുന്ന iQOO 15 5G വൈബ് ഫോൺ, ഇന്ത്യയിലെ വിലയും ഫീച്ചറുകളും

New Snapdragon പ്രോസസറും, വമ്പൻ ബാറ്ററിയുമായി വരുന്ന iQOO 15 5G വൈബ് ഫോൺ, ഇന്ത്യയിലെ വിലയും ഫീച്ചറുകളും

വമ്പൻ ബാറ്ററിയുമായി വരുന്ന iQOO 15 5G വൈബ് ഫോണിനായി വലിയ കാത്തിരിപ്പിലാണ് ആരാധകർ. ഈ ഫോണിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നാണ് അറിയിപ്പ്. 7,000mAh ബാറ്ററിയും 7 വർഷം വരെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ഫോണിനുണ്ടാകും.

Digit.in Survey
✅ Thank you for completing the survey!

ഇത് മറ്റ് പ്രീമിയം ഫ്ലാഗ്ഷിപ്പുകൾക്കുള്ള ശക്തമായ എതിരാളിയാകും. ഐക്യൂ 15 സ്മാർട്ഫോൺ നവംബർ 26-ന് ലോഞ്ച് ചെയ്യുന്നു. ഫോണിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കിയാലോ!

iQOO 15 5G Processor

ഐക്യു 15 ഫോണിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രൊസസറാണ് കൊടുക്കുന്നത്. സൂപ്പർകമ്പ്യൂട്ടിംഗ് ചിപ്പ് ക്യു 3 യുമായി സംയോജിപ്പിച്ചിരിക്കുന്ന ചിപ്പാണിത്. ഇതിലൂടെ നിങ്ങൾക്ക് സുഗമമായ ഗെയിമിംഗും ഫാസ്റ്റ് പെർഫോമൻസും ഉറപ്പിക്കാം. മികച്ച മൾട്ടിടാസ്കിംഗിനായി എൽപിഡിഡിആർ 5 എക്സ് റാമും യുഎഫ്എസ് 4.1 സ്റ്റോറേജും ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

iQOO 15 5G Camera Features

ഗെയിമിങ്ങിന് മാത്രമല്ല, ഫോട്ടോഗ്രാഫിയിലും ഐഖൂ 15 മികച്ചതാകും. ഐക്യൂ 15 സ്മാർട്ഫോൺ യൂത്തന്മാർക്ക് ഇഷ്ടപ്പെട്ട വൈബ് ഫോണാണ്. 50MP + 50MP + 50MP ചേർന്ന ട്രിപ്പിൾ ക്യാമറ ഇതിലുണ്ട്. ഫോണിന് പിന്നിൽ സോണി 3x പെരിസ്കോപ്പ് ലെൻസുണ്ടാകും. സെൽഫികൾക്കായി, 32MP ക്യാമറയും ഇതിൽ സജ്ജീകരിച്ചേക്കും.

iqoo 15 5g india launch huge battery and latest snapdragon

ഐഖൂ 15 ബാറ്ററി, ഡിസ്പ്ലേ, മറ്റ് ഫീച്ചറുകൾ

144Hz വരെ റിഫ്രഷ് റേറ്റും 2600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഇതിനുണ്ട്. 6.85 ഇഞ്ച് സാംസങ് 2K M14 LEAD OLED ഡിസ്‌പ്ലേ ഇതിൽ നൽകുമെന്നാണ് വിവരം.

2160Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് പോലുള്ള ഫീച്ചറുകൾ ഈ ഐഖൂ ഹാൻഡ്സെറ്റിലുണ്ടാകും. ഗെയിമർമാർക്കും മൾട്ടിമീഡിയ ഉപയോക്താക്കൾക്കും ആകർഷകമായ ഫീച്ചറാണിത്.

7,000 mAh ബാറ്ററിയാണ് ഐക്യൂ 15 ഫോണിലുള്ളത്. 100W വയർഡ് ചാർജിംഗിനും 40W വയർലെസ് ചാർജിംഗിനും പിന്തുണയ്ക്കുന്നു. വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റിൽ 8,000 ചതുരശ്ര മില്ലീമീറ്റർ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം സജ്ജമാക്കുമെന്നാണ് അറിയിപ്പ്.

ഇനി ഫോണിലെ സോഫ്റ്റ് വെയറിനെ കുറിച്ചുള്ള അപ്ഡേറ്റ് നോക്കാം. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6-ൽ ആയിരിക്കും ഇതിൽ പ്രവർത്തിക്കുക. 7 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഐഖൂവിന് ലഭിക്കുന്നതായിരിക്കും.

ഐഖൂ 15 സ്മാർട്ഫോൺ ഇന്ത്യയിലെ വില എത്ര?

ചൈനയിൽ സ്മാർട്ഫോൺ ഒക്ടോബർ അവസാന വാരം തന്നെ ലോഞ്ച് ചെയ്തിരുന്നു. ഇന്ത്യയിൽ ഐക്യു 15 ഏകദേശം 70,000 രൂപ മുതലാകും വിലയാകുന്നത്. വൺപ്ലസ് 15, സാംസങ് ഗാലക്‌സി എസ് 24, ഷവോമി 15 പോലുള്ള ഫ്ലാഗ്ഷിപ്പുകൾക്ക് ഇവൻ കടുത്ത എതിരാളിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read: Airtel Shock! Unlimited കോളിങ്ങും 1ജിബിയും തന്ന എയർടെൽ സൂപ്പർ ബജറ്റ് പ്ലാൻ ഇനി ഇല്ല?

സ്മാർട്ഫോൺ നവംബറിലെ ഇന്ത്യ ലോഞ്ചിന് ശേഷം ആമസോണിലും ഐക്യു ഔദ്യോഗിക സ്റ്റോറിലും ലഭ്യമാകും. ഇതിന് ആദ്യ വിൽപ്പനയിൽ ആകർഷകമായ ലോഞ്ച് ഓഫറുകളും ബാങ്ക് ഡിസ്‌കൗണ്ടുകളും ലഭിച്ചേക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo