ടെലികോം വിപണിയിലെ വമ്പന്മാരായ ജിയോയും എയർടെലും തരാത്ത കിടിലൻ പാക്കേജ് BSNL ഓഫർ ചെയ്യുന്നു. Bharat Sanchar Nigam Limited വരിക്കാർക്ക് ഒരു വർഷം വാലിഡിറ്റി ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. സാധാരണക്കാർക്ക് ആശ്വാസമായി മാറുന്ന പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും മറ്റ് സേവനങ്ങളും ലഭിക്കുന്നു. 365 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിന്റെ പ്രധാന സവിശേഷതകൾ പരിശോധിക്കാം.
SurveyBSNL 1 Year Plan, ഒരു വർഷത്തേക്ക് ടെൻഷൻ ഫ്രീ!
കുറഞ്ഞ ചിലവിൽ കൂടുതൽ ടെലികോം സേവനങ്ങൾ ലഭിക്കുന്ന പ്രീ പെയ്ഡ് പാക്കേജാണിത്. 365 ദിവസത്തേക്കും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അൺലിമിറ്റഡ് കോളിങ് ആനുകൂല്യം അനുവദിച്ചിട്ടുണ്ട്. പ്രതിദിനം 2 GB ഹൈ-സ്പീഡ് ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത്. പരിധി കഴിഞ്ഞാലും 40 Kbps വേഗതയിൽ ഇന്റർനെറ്റ് ഉപയോഗം തുടരാം.
ഈ പ്ലാനിൽ ബിഎസ്എൻഎൽ മെസേജിംഗ് സൗകര്യവും ലഭിക്കുന്നു. പ്രതിദിനം 100 SMS സേവനങ്ങളാണ് സർക്കാർ ടെലികോം അനുവദിച്ചിരിക്കുന്നത്. പ്ലാനിന്റെ വിലയും ആർക്കൊക്കെ ഇത് പ്രയോജനപ്പെടുമെന്നും വിശദമായി അറിയാം.
എന്തുകൊണ്ട് ബിഎസ്എൻഎൽ 1 year പ്ലാനിൽ റീചാർജ് ചെയ്യാം?
ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വില 2399 രൂപയാണ്. 365 ദിവസത്തേക്കുള്ള പ്രീ പെയ്ഡ് പ്ലാനാണിത്. ഇതിന്റെ ദിവസച്ചെലവ് വെറും 6 രൂപയാണ്. മാസച്ചെലവ് 199 രൂപയുമാണ്.
ദീർഘകാലത്തേക്ക് റീചാർജ് പ്ലാൻ നോക്കുന്നവർക്ക് ഇത് അനുയോജ്യമായ പാക്കേജാണ്. ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും ഇതിലും മികച്ചൊരു ഓപ്ഷൻ നിലവിൽ വിപണിയിലില്ല. ഇടയ്ക്കിടെ റീചാർജ് ചെയ്ത് മെനക്കെടേണ്ടതില്ല. വൈ-ഫൈ ഇൻ്റർനെറ്റിനെ കൂടുതൽ ആശ്രയിക്കുന്നവർക്കും സ്വദേശി 4ജി ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാൻ പ്രയോജനപ്പെടും.
Also Read: 256GB Samsung Galaxy S26 വിലയിൽ 512GB വാങ്ങാം, 20000 രൂപ വരെ ലാഭിക്കാം
365 ദിവസവും പരിധിയില്ലാതെ കോളിങ് സേവനവും റോമിങ് ഓഫറുകളും ലഭ്യമാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലൂടെ 2399 രൂപ പ്ലാനിൽ റീചാർജ് ചെയ്യാം.
BSNL vs Jio: ഒരു വർഷ പ്ലാൻ
ബിഎസ്എൻഎൽ തരുന്ന പോലെ അൺലിമിറ്റഡ് സേവനങ്ങൾ തരുന്ന ജിയോ പ്ലാൻ പരിശോധിച്ചാലോ! 365 ദിവസം കാലാവധി വരുന്ന ജിയോ പ്ലാനിന് 3599 രൂപയാകുന്നു. ഇതിൽ സർക്കാർ ടെലികോമിൽ നിന്ന് വ്യത്യസ്തമായി അൺലിമിറ്റഡ് 5G ലഭ്യമാണ്.
അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് സേവനങ്ങൾ ജിയോ തരുന്നു. 4ജി വരിക്കാർക്ക് പ്രതിദിനം 2.5 GB ഡാറ്റയും റിലയൻസ് ജിയോ അനുവദിച്ചിരിക്കുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile



