iPhone 17e Launched: MagSafe ചാർജിങ്, 48MP ക്യാമറ ബജറ്റ് ഐഫോണിലുമെത്തി, 16e നേക്കാൾ കേമമാണോ?

iPhone 17e Launched: MagSafe ചാർജിങ്, 48MP ക്യാമറ ബജറ്റ് ഐഫോണിലുമെത്തി, 16e നേക്കാൾ കേമമാണോ?

ആപ്പിൾ തങ്ങളുടെ ബജറ്റ് ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി iPhone 17e ഔദ്യോഗികമായി പുറത്തിറക്കി. Apple ആരാധകർ ഏറെ കാത്തിരുന്ന ഐഫോൺ 17e, കഴിഞ്ഞ വർഷത്തെ ഐഫോൺ 16e യുടെ പിൻഗാമിയാണ്. മുൻ മോഡലുകളെ അപേക്ഷിച്ച് വമ്പൻ മാറ്റങ്ങളാണ് ഇത്തവണ ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

മികച്ച ഫോട്ടോഗ്രാഫിക്കായി 48MP ക്യാമറ, എളുപ്പത്തിൽ ചാർജ് ചെയ്യാൻ MagSafe സപ്പോർട്ട് ഉൾപ്പെടുത്തിയിട്ടുള്ള ഹാൻഡ്സെറ്റാണിത്. ഇപ്പോൾ എത്തിയ 17e-യുടെ കൂടുതൽ വിശേഷങ്ങളും ഇന്ത്യയിലെ വിലയും വിശദമായി പരിശോധിക്കാം.

iPhone 17e Camera

ഐഫോൺ 17e സ്മാർട്ട്‌ഫോണിൽ 48MP പിൻ ക്യാമറയാണ് കൊടുത്തിട്ടുള്ളത്. ഈ 48MP ഫ്യൂഷൻ ക്യാമറ സിസ്റ്റം ‘ഒപ്റ്റിക്കൽ-ക്വാളിറ്റി’ 2x ടെലിഫോട്ടോ സൂം സപ്പോർട്ടിലാണ് അവതരിപ്പിച്ചത്.

24MP ഡിഫോൾട്ട് ഇമേജ് ക്യാപ്‌ചർ, നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, സ്മാർട്ട് HDR, 60fps വരെ 4K ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഈ ഐഫോണിൽ സ്പേഷ്യൽ ഓഡിയോ റെക്കോർഡിംഗും കാറ്റിൽ നിന്ന് നോയിസ് റിഡക്ഷനും ഇതിലുണ്ട്.

iPhone 17e MagSafe Charging

ഈ വർഷത്തെ 17ഇ ഫോണിലെ പ്രധാന ആകർഷണം മാഗ്‌സേഫ് സപ്പോർട്ടാണ്. ഇതിലൂടെ ചാർജറുകൾ, വാലറ്റുകൾ, കേസുകൾ ഘടിപ്പിക്കാൻ സാധിക്കും. ഐഫോൺ 17e Qi2, MagSafe വയർലെസ് ചാർജിംഗ് 15W പിന്തുണയ്ക്കുന്നു. കഴിഞ്ഞ വർഷത്തെ ഫോണിനേക്കാൾ 7.5W കൂടുതലാണ് ഇത്.

വയർഡ് USB-C ചാർജിങ്ങിൽ ഏകദേശം 30 മിനിറ്റിനുള്ളിൽ ഉപകരണം 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. A19 ചിപ്പ്, C1X മോഡം എന്നിവയിലൂടെ ഫുൾ ബാറ്ററി ലൈഫ് ലഭിക്കും.

മറ്റ് ഫീച്ചറുകൾ

പുതിയതായി വന്ന ഐഫോണിന്റെ വില അറിയുന്നതിന് മുമ്പ് പ്രോസസർ, ഡിസ്പ്ലേ പോലുള്ള ഫീച്ചറുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED പാനലിലാണ് ഫോൺ അവതരിപ്പിച്ചത്. ഈ ഐഫോൺ 17e-യിൽ 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ട് ലഭിക്കും. ആകസ്മികമായ പോറലുകളിൽ നിന്ന് ഡിസ്പ്ലേയെ പ്രൊട്ടക്റ്റ് ചെയ്യാൻ സെറാമിക് ഷീൽഡ് 2 കൂടി കൊടുത്തിരിക്കുന്നു. ഈ ഐഫോൺ മികച്ച ഡ്യൂറബിലിറ്റിയിലാണ് ആപ്പിൾ അവതരിപ്പിച്ചത്. പൊടി, ജല പ്രതിരോധിക്കുന്നതിന് ഹാൻഡ്‌സെറ്റിന് IP68 റേറ്റിംഗും വരുന്നു.

ഇതിൽ iOS 26 സോഫ്റ്റ് വെയർ പ്രവർത്തിക്കും. നൂതന 3nm സാങ്കേതികവിദ്യയിൽ നിർമിച്ച ആപ്പിളിന്റെ A19 ചിപ്‌സെറ്റാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്.

എമർജൻസി SOS, റോഡ്‌സൈഡ് അസിസ്റ്റൻസ്, മെസേജസ്, ഫൈൻഡ് മൈ വിയാ സാറ്റലൈറ്റ് തുടങ്ങിയ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഫീച്ചറുകളും ഇതിനുണ്ട്. ഐഫോൺ 17e-യിൽ സെല്ലുലാർ, വൈ-ഫൈ കവറേജ് സപ്പോർട്ടും ലഭിക്കുന്നു.

Also Read: ഇതല്ലേ കേരളക്കാർ കാത്തിരുന്ന Vivo അൾട്രാ ഫോൺ, 200MP ZEISS Telephoto ലെൻസ് ഫോൺ MWC 2026 ൽ

iPhone 16e vs iPhone 17e

ഇപ്പോഴെത്തിയ ഐഫോൺ 17e മുൻഗാമിയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രധാനമായും ഫോണുകളുടെ ചിപ്സെറ്റ്, ക്യാമറ, ചാർജിങ് സവിശേഷതകളാണ് ഇവിടെ താരതമ്യം ചെയ്തിരിക്കുന്നത്.

ഐഫോൺ 16eഐഫോൺ 17e
A18 ChipA19 ചിപ്പ്
12എംപി മെയിൻ ക്യാമറ48എംപി മെയിൻ ക്യാമറ
128GB സ്റ്റോറേജ് മുതൽ256GB മുതൽ
Qi വയർലെസ് ചാർജിങ്മാഗ്സേഫ് ചാർജിങ്
സെറാമിക് ഷീൽഡ് 1സെറാമിക് ഷീൽഡ് 2

ഐഫോൺ 17e ഇന്ത്യയിലെ വില

ഐഫോൺ 17e കറുപ്പ്, വെള്ള, സോഫ്റ്റ് പിങ്ക് നിറങ്ങളിൽ ലഭ്യമാകും. 256 ജിബി സ്റ്റോറേജിലാണ് ഫോണിന്റെ ബേസ് വേരിയന്റ് വരുന്നത്. ഇതിന്റെ വില 64,900 രൂപയാണ്. 512 ജിബി വേരിയന്റിന് 84,900 രൂപയാണ് വില. സ്മാർട്ട്ഫോണിന്റെ വിൽപ്പന മാർച്ച് 11 ന് ആരംഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo