ഇതല്ലേ കേരളക്കാർ കാത്തിരുന്ന Vivo അൾട്രാ ഫോൺ, 200MP ZEISS Telephoto ലെൻസ് ഫോൺ MWC 2026 ൽ

ഇതല്ലേ കേരളക്കാർ കാത്തിരുന്ന Vivo അൾട്രാ ഫോൺ, 200MP ZEISS Telephoto ലെൻസ് ഫോൺ MWC 2026 ൽ

സ്മാർട്ട്‌ഫോൺ പ്രേമികളെ ആവേശത്തിലാഴ്ത്തി വിവോയുടെ കരുത്തൻ Vivo X300 Ultra അവതരിപ്പിച്ചു. ബാഴ്സലോണയിൽ നടക്കുന്ന Mobile World Congress (MWC 2026) മെഗാ ഇവന്റിലാണ് സ്മാർട്ട്ഫോണിനെ പരിചയപ്പെടുത്തിയത്. പ്രൊഫഷണൽ ക്യാമറകളോട് കിടപിടിക്കുന്ന പെർഫോമൻസാണ് വിവോ എക്സ്300 അൾട്രായിൽ ഒരുക്കിയിട്ടുള്ളത്. 200MP Zeiss ടെലിഫോട്ടോ ക്യാമറയും 200 എംപി പ്രൈമറി ക്യാമറയുമായി വരുന്ന ഫോൺ സാംസങ് ഫ്ലാഗ്ഷിപ്പിനെയും മലർത്തിയടിച്ചേക്കും. ലോകത്തിലെ ഏറ്റവും മികച്ച ക്യാമറ ഫോൺ എന്ന അവകാശവാദത്തോടെ എത്തുന്ന പുതിയ ഫോണിന്റെ വിസ്മയങ്ങളും വിശേഷങ്ങളും വിശദമായി പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Vivo X300 Ultra Camera

Zeiss-ന്റെ അത്യാധുനിക ലെൻസുകളും വിവോയുടെ ഇമേജിംഗ് ചിപ്പും കോർത്തിണക്കിയാണ് പുതിയ ഫോൺ എത്തുന്നത്. ദൂരെയുള്ള കാഴ്ചകൾ പോലും ഒട്ടും വ്യക്തത കുറയാതെ പകർത്താൻ മികച്ച ടെലിഫോട്ടോ ക്യാമറയും ഇതിൽ നൽകുന്നു.

400mm Zeiss ടെലികൺവെർട്ടർ ഫോണിൽ ഉൾപ്പെടുത്തുമെന്ന് കമ്പനി അടുത്തിടെ സ്ഥിരീകരിച്ചതാണ്. വിവോ എക്സ്300 അൾട്രായിൽ 200MP മെയിൻ സെൻസർ കൊടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫോണിലെ പ്രധാന ഹൈലൈറ്റ് 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാണ്. 4കെ റെസല്യൂഷനിൽ ഡോൾബി വിഷൻ HDR വീഡിയോ റെക്കോഡിങ്ങും ടെലിഫോട്ടോ ലെൻസ് പിന്തുണയ്ക്കുന്നു. ഇതിലും കൂടുതൽ എന്താണ് ശരിക്കും പ്രൊഫഷണൽ ഫോട്ടോഗ്രാഫിയ്ക്ക് ആവശ്യമുള്ളത്?

ഇതിന് പുറമെ 50MP അൾട്രാവൈഡ് ക്യാമറയും വൈഡ് ഫോട്ടോഗ്രാഫിയ്ക്കായി ഉപയോഗിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ക്യാമറയാണ് വിവോ മുൻവശത്ത് നൽകുന്നത്.

Also Read: ഐഫോണിനും സാംസങ്ങിനും പറ്റിയ പോരാളി, 200MP Telephoto ക്യാമറയുമായി Xiaomi അൾട്രാ ഫോൺ ഉടൻ

ക്യാമറയിൽ മാത്രമാണോ കേമൻ?

അല്ല, ക്യാമറയിൽ മാത്രമല്ല വിവോ എക്സ്300 അൾട്രാ മുന്നിലെത്തുന്നത്. ഇതിൽ നൽകുന്ന സെല്ലിലും ചിപ്പിലുമെല്ലാം പ്രതീക്ഷിക്കാൻ ഏറെയുണ്ട്. ഇവയിൽ ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി എന്നിവയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ ഇവിടെ വിശദമാക്കാം.

  1. പ്രോസസർ: ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റിലാണ് ഫോൺ പുറത്തിറക്കുക. ഇത് 16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജുമായാകും വരുന്നത്.
  2. ഡിസ്പ്ലേ: വിവോ എക്സ് 300 അൾട്രായിൽ 6.82 ഇഞ്ച് എൽടിപിഒ അമോലെഡ് പാനലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന സ്ക്രീനാകും ഇത്.
  3. ബാറ്ററി: ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസിൽ 7000 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കും. 100W വയർഡ്, 40W വയർലെസ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
  4. ഒഎസ്, ഡ്യൂറബിലിറ്റി: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 വേർഷനാകും ഇതിൽ പ്രവർത്തിക്കുന്നത്. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിൽ IP68, IP69 റേറ്റിങ്ങുണ്ട്.

Vivo X300 Ultra Launch India

മൊബൈൽ വേൾഡ് കോൺഫറൻസിലാണ് ഇപ്പോൾ വിവോ എക്സ്300 അൾട്രാ പ്രദർശിപ്പിച്ചത്. എന്നാൽ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും എന്നായിരിക്കും ഫോൺ പുറത്തിറക്കുക!

ഈ ഉപകരണം എപ്പോൾ വരുമെന്നതിൽ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. എന്നാൽ ഇത്തവണ എന്തായാലും ആഗോള ലോഞ്ച് ഉണ്ടാകുമെന്ന് ഏറെക്കുറെ പറയാം. മുമ്പുള്ള അൾട്രാ മോഡലുകൾ ചൈനീസ് വിപണിയിൽ മാത്രമാണ് പുറത്തിറക്കിയത്. ലഭിക്കുന്ന വിവരം അനുസരിച്ച് ഈ വർഷം അവസാനത്തോടെ ഫോൺ പുറത്തിറക്കാൻ സാധ്യതയുണ്ട്.

വെള്ള, കറുപ്പ്, വെള്ളി, ചുവപ്പ് നിറങ്ങളിലാകും വിവോ എക്സ്300 അൾട്രാ ലോഞ്ച് ചെയ്യുന്നത്. സ്മാർട്ട്ഫോണിന് ഇന്ത്യയിൽ ഏകദേശം 1,60,000-1,70,000 രൂപ റേഞ്ചിലാകും വിലയാകുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo