Samsung Galaxy Ring: വില കടുക്കും, ഒരു Apple വാച്ചിനേക്കാൾ ചിലവാകും| TECH NEWS

Samsung Galaxy Ring: വില കടുക്കും, ഒരു Apple വാച്ചിനേക്കാൾ ചിലവാകും| TECH NEWS
HIGHLIGHTS

Samsung Galaxy Ring-ന് ആപ്പിൾ വാച്ചിന്റെ വിലയുണ്ടാകുമെന്ന് റിപ്പോർട്ട്

അധികം വൈകാതെ Samsung Galaxy Smart Ring ലോഞ്ചിനെത്തും

ഒറ്റ ചാർജിൽ 5 മുതൽ 9 ദിവസം വരെ ബാറ്ററി ലൈഫ് ലഭിച്ചേക്കും

Samsung Galaxy Ring ലോഞ്ചിനായി കാത്തിരിക്കുകയാണ് ടെക് ലോകം. സ്മാർട് വാച്ചുകളും സ്മാർട് ഗ്ലാസുകളും കടന്ന് ഇനി ടെക് പ്രേമികൾ സ്മാർട് റിങ്ങുകളിലേക്കാണ്. വിരലിലണിഞ്ഞ് സ്മാർട് ഫീച്ചറുകൾ സ്വന്തമാക്കാൻ തക്കവണ്ണമുള്ള സൌകര്യമാണ് ഇവയിലുള്ളത്.

അധികം വൈകാതെ Samsung Galaxy Smart Ring ലോഞ്ചിനെത്തും. എന്നാലിപ്പോഴിതാ സ്മാർട് റിങ്ങിന്റെ വിലയെ കുറിച്ചാണ് ചില വിവരങ്ങൾ ലഭിക്കുന്നത്. ഇതുവരെ ഊഹിച്ചിരുന്ന വിലയെല്ലാം മറികടന്ന് വലിയ തുക ഇതിനായേക്കും. സാംസങ് റിങ്ങിന് ആപ്പിൾ വാച്ചിന്റെ വിലയുണ്ടാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

Samsung Galaxy Smart Ring
Samsung Galaxy Smart Ring

Samsung Galaxy Ring വില

സാംസങ് സ്മാർട് റിങ്ങിന് ഏകദേശം 27,000 രൂപയെങ്കിലും വിലയുണ്ടാകും. വ്യക്തമായി പറഞ്ഞാൽ 300 ഡോളർ മുതൽ 350 ഡോളർ വരെയായിരിക്കും. എന്നാൽ ഇന്ത്യയിൽ റിങ്ങിന് ഇതിനേക്കാൾ വിലയായിരിക്കും. രാജ്യത്തെ വിപണിയിലെത്തുമ്പോൾ സ്മാർട് റിങ്ങിന് 35,000 രൂപയ്ക്ക് അടുത്തായിരിക്കും വില.

Samsung Galaxy Ring 9 വലിപ്പത്തിൽ

സാംസങ് ഗാലക്സി Ring ഒമ്പത് വ്യത്യസ്ത വലിപ്പത്തിൽ പുറത്തിറക്കും. S മുതൽ XL വരെയുള്ള സൈസുകളിലായിരിക്കും മോതിരം ലഭ്യമാക്കുക. ബ്ലൂടൂത്ത് SIG സർട്ടിഫിക്കേഷനുള്ള മോഡലുകൾ ഇതിലുണ്ടാകും. SM-Q500, SM-Q501, SM-Q502 എന്നിവയുൾപ്പെടെ ഒന്നിലധികം മോഡലുകൾ ഉണ്ടായിരിക്കും. SM-Q503, SM-Q505, SM-Q506, SM-Q507, SM-Q508, SM-Q509 മോഡലുകളുമുണ്ടാകും. യുഎസ് സ്റ്റാൻഡേർഡ് പതിപ്പിൽ 13 വരെ സൈസുണ്ടാകുമെന്നും പറയുന്നു.

സ്മാർട് റിങ് ഫീച്ചറുകൾ

സാംസങ് സ്മാർട് റിങ്ങിന്റെ ബാറ്ററി കപ്പാസിറ്റി ഒരു ഹൈലൈറ്റാണ്. 14.5mAh ബാറ്ററിയുള്ള മോഡൽ ഇതിലുണ്ട്. ഏറ്റവും വലിയ വലിപ്പത്തിൽ 21.5mAh ബാറ്ററിയും ഉണ്ടായിരിക്കും. ഒറ്റ ചാർജിൽ 5 മുതൽ 9 ദിവസം വരെ ബാറ്ററി ലൈഫ് ലഭിച്ചേക്കും.

ഫെബ്രുവരിയിലെ MWC-യിൽ വച്ച് ഈ സാംസങ് റിങ് അവതരിപ്പിച്ചിരുന്നു.
അന്ന് മൂന്ന് കളർ ഓപ്ഷനുകളിലായിരുന്നു സാംസങ് റിങ് അന്ന് പരിചയപ്പെടുത്തിയത്. സെറാമിക് ബ്ലാക്ക്, പ്ലാറ്റിനം സിൽവർ, ഗോൾഡ് നിറങ്ങളിലുള്ളവയായിരുന്നു ഇവ. ഈ 3 പ്രോട്ടോടൈപ്പിനും ഓരോ പ്ലാസ്റ്റിക് ഷെൽ ഉണ്ടായിരുന്നു.

READ MORE: Reliance Jio Offer: TATA IPL 2024 ആവേശമാക്കാൻ അംബാനി വക വ്യത്യസ്ത Prepaid Plans

അധികം വൈകാതെ തന്നെ സാംസങ്ങിന്റെ ആദ്യ സ്മാർട് റിങ്ങുകൾ വരും. ജൂലൈ മാസമായിരിക്കും ഈ സ്മാർട് റിങ്ങുകൾ പുറത്തിറങ്ങുക എന്നും സൂചനയുണ്ട്. ഗാലക്‌സി വാച്ചുകളിൽ നിന്ന് വ്യത്യസ്തമായി ഇതിന്റെ വലിപ്പം ക്രമീകരിക്കാൻ സാധിക്കില്ല. അതിനാലാണ് ഇത്രയേറെ സൈസുകളിൽ സാംസങ് റിംഗ് അവതരിപ്പിക്കുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo