Redmi Buds 5: Xiaomi-യുടെ ഏറ്റവും പുതിയ ഇയർബഡ്, 2499 രൂപയ്ക്ക് ഇന്ത്യയിൽ! TECH NEWS

HIGHLIGHTS

Redmi Buds 5 ഇയർബഡ് ലോഞ്ച് ചെയ്തു

പ്രീമിയം സൌണ്ട്, നോയ്‌സ് കാൻസലേഷനുള്ള ഇയർബഡ്ഡാണിത്

കാറ്റുള്ള പ്രദേശങ്ങളിൽ ഒപ്റ്റിമൽ കോൾ ക്വാളിറ്റി ലഭിക്കും

Redmi Buds 5: Xiaomi-യുടെ ഏറ്റവും പുതിയ ഇയർബഡ്, 2499 രൂപയ്ക്ക് ഇന്ത്യയിൽ! TECH NEWS

കിടിലൻ സ്മാർട്ഫോണുകൾക്ക് പേരുകേട്ടതാണ് Xiaomi. ഇപ്പോഴിതാ Redmi Buds 5 എന്ന ഇയർബഡ്ഡുകളും കമ്പനി പുറത്തിറക്കുന്നു. ഏറ്റവും പുതിയ ഫീച്ചറുകളുള്ള TWS ഇയർബഡ്‌സ് ആണ് റെഡ്മി ലോഞ്ച് ചെയ്തത്. കഴിഞ്ഞ ദിവസമാണ് റെഡ്മി ബഡ്സ് 5 ഇന്ത്യയിൽ എത്തിയത്. 46dB ആക്റ്റീവ് നോയിസ് കാൻസലേഷനുള്ള ഷവോമി ബഡ്സ് 5 ആണിത്.

Digit.in Survey
✅ Thank you for completing the survey!

Redmi Buds 5 സ്പെസിഫിക്കേഷൻ

പ്രീമിയം സൌണ്ട്, നോയ്‌സ് കാൻസലേഷനുള്ള ഇയർബഡ്ഡാണിത്. ഇതിൽ 99.5 ശതമാനം പശ്ചാത്തല ശബ്‌ദത്തെ തടയാനുള്ള ഫീച്ചറുണ്ട്. അതായത് 46dB ഹൈബ്രിഡ് നോയ്‌സ് കാൻസലേഷനാണ് റെഡ്മി ബഡ്സ് 5ലുള്ളത്. ഇതിന് പുറമെ ഡ്യുവൽ മൈക്ക് AI വോയ്‌സ് എൻഹാൻസ്‌മെന്റും, ഈ പുതിയ ബഡ്‌സ് 5ൽ ഉൾപ്പെടുന്നു.

Redmi Buds 5
Redmi Buds 5

12.4 mm ഡൈനാമിക് ടൈറ്റാനിയം ഡ്രൈവറുകൾ ഫ്രീക്വൻസികളിലും ഉയർന്ന ശബ്‌ദം നൽകുന്നതാണ്. ഇതിന് പുറമെ ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയും അതിവേഗം ജോടിയാക്കുന്നതിന് ഗൂഗിൾ ഫാസ്റ്റ് പെയറും നൽകിയിരിക്കുന്നു.

അത്യാധുനിക ഫീച്ചറുകളുള്ള ഇയർബഡ്ഡുകളാണ് റെഡ്മി ബഡ്സ് 5ലുള്ളത്. സൌണ്ട് കാൻലേഷൻ മോഡുകൾ, ടച്ച് കൺട്രോളുകൾ, ഓഡിയോ ഇഫക്റ്റുകൾ എന്നിവയെല്ലാം ഇതിലുണ്ട്. ഷവോമി ഇയർബഡ്‌സ് ആപ്പിലൂടെ ഇവയിലേക്ക് ആക്സസ് നേടാം. കാറ്റുള്ള പ്രദേശങ്ങളിൽ ഒപ്റ്റിമൽ കോൾ ക്വാളിറ്റിയ്ക്ക് ഈ ഇയർബഡ് ഗുണം ചെയ്യും. കൂടാതെ ഉപയോക്താക്കളുടെ ചുറ്റുപാടിന് അനുസരിച്ച് സൌണ്ട് കാൻസലേഷൻ നടത്താൻ അനുവദിക്കുന്ന മൂന്ന് മോഡുകളും ഇതിലുണ്ട്.

5 മിനിറ്റ് മാത്രം ചാർജ് ചെയ്യുന്നതിലൂടെ 2 മണിക്കൂർ വരെ പ്ലേ ടൈം നിങ്ങൾക്ക് ലഭിക്കും. ഇതിന് 38 മണിക്കൂർ പ്ലേ ടൈമും ലഭിക്കുന്നതാണ്. ഓട്ടോമാറ്റിക് ഓഫ്- ഓൺ ഫീച്ചറുള്ള ഇയർബഡ്ഡാണിത്. ഇതിൽ പ്ലേ, പോസ്, സ്‌കിപ്പ് തുടങ്ങിയ വ്യത്യസ്‌ത ഫങ്ഷനുകൾ ലഭിക്കും.

ഫോണിൽ മാത്രമല്ല ലാപ്ടോപ്പിലും കണക്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇത് എളുപ്പത്തിൽ രണ്ട് ഉപകരണങ്ങൾക്കിടയിൽ സ്വിച്ച് ചെയ്യുന്നു. ഇതിനായി ഡ്യുവൽ-ഡിവൈസ് പെയറിങ് ഫീച്ചർ ഷവോമി ഉപയോഗിച്ചിരിക്കുന്നു. കൂടാതെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് കണ്ടുപിടിക്കുന്ന ഫൈൻഡ് യുവർ ഇയർഫോൺ ഫീച്ചറും ലഭ്യമാണ്. ഇത് വയർലെസ് ഓഡിയോ അനുഭവം നൽകുന്നതിനായി ഡിസൈൻ ചെയ്തിരിക്കുന്നതാണ്.

Redmi Buds 5 വില

മൂന്ന് കളർ ഓപ്ഷനുകളിലാണ് റെഡ്മി ബഡ്സ് 5 വരുന്നത്. ഫ്യൂഷൻ പർപ്പിൾ, ഫ്യൂഷൻ ബ്ലാക്ക്, ഫ്യൂഷൻ വൈറ്റ് എന്നിവയാണ് ആകർഷക നിറങ്ങൾ. 2999 രൂപയാണ് ഈ ഇയർബഡ്ഡുകളുടെ വില. എന്നാൽ ചില റെഡ്മി ഫോണുകൾക്ക് ഒപ്പം വാങ്ങുമ്പോൾ വിലക്കിഴിവ് ലഭിക്കും. ഷവോമി, റെഡ്മി പാഡ് എന്നിവയ്ക്കൊപ്പം പർച്ചേസ് ചെയ്യുമ്പോൾ 2,499 രൂപയ്ക്ക് ലഭിക്കും. ഇത് പരിമിത കാല ഓഫറാണ്.

Redmi Buds 5
Redmi Buds 5

എവിടെ നിന്നും വാങ്ങാം?

ഫെബ്രുവരി 12നാണ് ഷവോമിയുടെ റെഡ്മി ഇയർബഡ് 5 ലോഞ്ച് ചെയ്തത്. ഇതിന്റെ വിൽപ്പന ഇതുവരെയും ആരംഭിച്ചിട്ടില്ല.

READ MORE: OnePlus 12R Sale Live: വീണ്ടും തുടങ്ങി, 8GB, 16GB RAM വൺപ്ലസ് 12R മിഡ് റേഞ്ച് ഫോൺ ഇപ്പോൾ വാങ്ങാം

ഫെബ്രുവരി 20 മുതൽ ഇയർബഡ്ഡിന്റെ വിൽപ്പന തുടങ്ങും. Mi.com, ആമസോൺ, ഫ്ലിപ്കാർട്ട്, Mi ഹോംസ് എന്നിവിടങ്ങളിൽ ഇവ മറ്റ് Xiaomi റീട്ടെയിൽ പങ്കാളികൾ എന്നിവരിൽ നിന്ന് 2,999 രൂപയ്ക്ക് Buds 5 വാങ്ങാം. ഷവോമി റീട്ടെയിൽ പാർട്നർമാരിൽ നിന്നും ഇത് പർച്ചേസിന് ലഭ്യമായിരിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo