സംസാരം റെക്കോർഡ് ചെയ്യുന്ന AI ഇയർബഡ്സ്! Nothing Ear Note ഡിസംബർ 8-ന്

സാധാരണ ഇയർബഡ്സുകളിൽ നിന്ന് വേറിട്ട് നിന്ന്, പുതിയ ഫീച്ചറുകളും ഡിസൈനുമായി Nothing Ear Note AI ഇയർപോഡ് ലോഞ്ചിനൊരുങ്ങുന്നു. വ്യത്യസ്തമായ ഡിസൈനിലൂടെയും നൂതന സാങ്കേതികവിദ്യയിലൂടെയും ടെക് ലോകത്ത് തരംഗം സൃഷ്ടിച്ച ബ്രാൻഡിന്റെ പുതിയ ഇയർപോഡ് ഡിസംബർ 8 ന് പുറത്തിറക്കും. തിരക്കേറിയ ജീവിതശൈലിയുള്ളവർക്കും പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഇയർപോഡാകുമിത്.

എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഫോൺ കോളുകളും നേരിട്ടുള്ള സംസാരങ്ങളും മീറ്റിംഗുകളുമെല്ലാം എളുപ്പത്തിൽ റെക്കോർഡ് ചെയ്യാനും നതിങ് ഇയർ നോട്ട് എഐ ഇയർപോഡിനുണ്ട്. നത്തിങ്ങിന്റെ തനതായ ട്രാൻസ്പരന്റ് ഡിസൈൻ ഭംഗി ഇതിലുമുണ്ടെന്ന്, കമ്പനി എക്സിലൂടെ പുറത്തുവിട്ട ചിത്രങ്ങളിൽ വ്യക്തമാണ്. ത്തിങ് ഇയർ നോട്ടിൽ എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നോക്കാം.

Nothing Ear Note: ഡിസൈൻ എങ്ങനെയാകും?

നതിങ് ഇയർ നോട്ടിലെ കേസിറെ ഒരു വശത്ത് റെക്കോർഡ്, ടോക്ക് എന്നിങ്ങനെ പ്രത്യേക ബട്ടണുകളും എൽഇഡി സിമ്പലുകളും നൽകിയിരിക്കുന്നു. ഇതിൽ ഇയർപോഡിലെ ബാറ്ററി നില സൂചിപ്പിക്കുന്നതിനായി ഒരു മൂന്ന് ചെറിയ വെള്ള എൽഇഡികളും കൊടുത്തിട്ടുണ്ട്. കേസിന്റെ അടപ്പിൽ രണ്ട് കട്ട് ഔട്ടുകൾ ഉണ്ട്. ട്രാൻസ്പരന്റ് ഡിസൈനുള്ളതിനാൽ ഇയർബഡുകൾ കേസിന് പുറത്തുനിന്ന് കാണാൻ സാധിക്കും.

2021-ൽ പുറത്തിറങ്ങിയ നത്തിംഗ് ഇയർ 1 ലും ട്രാൻസ്പരന്റ് ഡിസൈനും കൊടുത്തിരിക്കുന്നു. കേസിന്റെ പിൻഭാഗത്ത് ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ടും നൽകിയിരിക്കുന്നു. ഡിസംബർ 8 ന് ലോഞ്ച് ചെയ്യുന്ന ഇയർപോഡിന് എത്ര വിലയാകുമെന്ന് കമ്പനി ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

നതിങ് ഇയർ നോട്ട് പ്രത്യേകതകൾ

ഓഡിയോ പ്ലേ ബാക്കിന് പുറമെ, ഇതിൽ റെക്കോർഡിംഗ്, ഓർഗനൈസിംഗ്, സംഭാഷണങ്ങൾ എന്നിവയുമായി സംവദിക്കുന്നതിന് AI- പവർ ഫംഗ്‌ഷനുകളും കൊടുത്തിട്ടുണ്ട്.
ഫോൺ കോൾ, മീറ്റിങ്ങുകളിലെ സംഭാഷണങ്ങൾ എന്നിവയെല്ലാം റെക്കോഡ് ചെയ്യാനാകും. അതുപോലെ കമ്പാനിയൻ ആപ്പ് റെക്കോർഡിംഗുകളും നതിങ് ഇയർ നോട്ടിലുണ്ട്.

AI ഏജന്റ് സപ്പോർട്ടുള്ളതിനാൽ, നത്തിംഗിന്റെ സ്വന്തം വോയ്‌സ് അസിസ്റ്റന്റ് ഉൾപ്പെടെ ഒന്നിലധികം AI ഏജന്റുമാരുമായി സംവദിക്കാൻ കഴിയും. ഇതിൽ വോയ്‌സ് നോട്ട് റെക്കോർഡിംഗ് സപ്പോർട്ടുമുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile