AMOLED സ്ക്രീനിൽ ഇതാ ഹോണർ ബാൻഡ് 6 പുറത്തിറക്കി ;വില ?

AMOLED സ്ക്രീനിൽ ഇതാ ഹോണർ ബാൻഡ് 6 പുറത്തിറക്കി ;വില ?
HIGHLIGHTS

ഹോണറിന്റെ പുതിയ ബാന്റുകൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കി

HONOR BAND 6 ആണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

ഹോണറിന്റെ പുതിയ ബാന്റുകൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .HONOR BAND 6 ആണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഒറ്റ ചാർജിൽ 14 ദിവസ്സത്തെ ബാറ്ററി ലൈഫ് ആണ് ഇതിനു കമ്പനി പറയുന്നത് .കഴിഞ്ഞ ദിവസ്സമായിരുന്നു വൺപ്ലസ് അവരുടെ ബഡ്ജറ്റ് റെയിഞ്ചിൽ ബാൻഡുകൾ പുറത്തിറക്കിയിരുന്നത് . 

എന്നാൽ വൺപ്ലസിന്റെ ബാന്റുകൾക്കും 14 ദിവസ്സത്തെ ബാറ്ററി ചാർജ്ജ്‌ ആണ് ഒറ്റ ചാർജിൽ ലഭിക്കുന്നത് .Honor Band 6 ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 1.47 ഇഞ്ചിന്റെ  AMOLED സ്ക്രീൻ കൂടാതെ 2.5D കർവേഡ്‌ ഗ്ലാസ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ഹോണറിന്റെ ഈ Honor Band 6 ബാന്റുകൾ  5ATM സെർട്ടിഫൈഡ് ആണ് .അതായത് HONOR BAND 6 ബാന്റുകൾക്ക് 50 മീറ്റർ  വെള്ളത്തിനടിയിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് .

അതുപോലെ തന്ന ഈ ബാന്റുകളുടെ മറ്റൊരു സവിശേഷത എന്നത് ഇതിന്റെ വ്യായാമ ഉപയോഗമാണ് .ഉപഭോതാക്കളുടെ ഹാർട്ട് റേറ്റ് (SpO2 blood-oxygen saturation monitor )കൂടാതെ ഹെൽത്ത് ട്രാക്കിങ് എന്നിവയടക്കമുള്ള സൗകര്യങ്ങൾ ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഈ HONOR BAND 6 ൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഒറ്റ ചാർജിൽ 14 ദിവസ്സത്തെ ബാറ്ററി ചാർജ്ജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത് .

അതുപോലെ തന്നെ ഒരുപാടു ഉപയോഗിക്കുന്നവർക്ക് 10 ദിവസംവരെയും ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് പറയുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ലോക വിപണിയിൽ ഇതിന്റെ വില വരുന്നത് $35ഡോളർ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം ഏകദേശം 2600 രൂപയ്ക്ക് അടുത്താണ് വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo