വില കൂടിയെങ്കിലും പെർഫോമൻസിൽ പുലിയാണ് Google Pixel Watch 5; പ്രൊസസറും ഫീച്ചറുകളും അറിയാം
മികച്ച ഫീച്ചറുകളോടെയും കരുത്തുറ്റ പ്രൊസസറോടെയും ഗൂഗിളിന്റെ പുത്തൻ വാച്ച് എത്തി. ആപ്പിൾ വാച്ചുകൾക്ക് ശക്തമായ എതിരാളിയായി ലോഞ്ച് ചെയ്തിരിക്കുന്നത് Google Pixel Watch 5 മോഡലുകളാണ്. ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ ഡബ്ല്യു5 ജെൻ 2 ചിപ്സെറ്റിന്റെ കരുത്തിലാണ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചത്. 41mm, 45mm എന്നിങ്ങനെ രണ്ട് വ്യത്യസ്ത സൈസുകളിലാണ് ഗൂഗിൾ പിക്സൽ വാച്ച് 5 ലോഞ്ച് ചെയ്തത്. 40 മണിക്കൂർ വരെ ബാറ്ററി ലൈഫും 15 മിനിറ്റ് ചാർജിങ്ങിൽ 15 മണിക്കൂർ വരെ ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഗൂഗിൾ പിക്സൽ 11 സീരീസ് ഫോണുകൾക്കൊപ്പമാണ് പിക്സൽ വാച്ച് 5 കമ്പനി വിപണിയിൽ എത്തിച്ചത്. തിയ ഗൂഗിൾ പിക്സൽ വാച്ച് 5-ന്റെ മുഴുവൻ സവിശേഷതകളും, ഇന്ത്യയിലെ വിലയും, എപ്പോൾ മുതൽ വാങ്ങാമെന്നും അറിയാം.
SurveyGoogle Pixel Watch 5 India Price
41 mm വേരിയന്റിന് 42,900 രൂപയാണ് വില. 45 mm വേരിയന്റിന് 45,900 രൂപയുമാണ് വില. മുമ്പിറങ്ങിയ ഗൂഗിൾ പിക്സൽ വാച്ച് 4 സ്മാർട്ട് വാച്ചിന്റെ 41 mm വൈ-ഫൈ മോഡലിന് 39,900 രൂപയായിരുന്നു വില.
പിക്സൽ വാച്ച് 5 ഒബ്‌സിഡിയൻ, ഫോഗ്, ഒലിവ്, കാന്യോൺ തുടങ്ങിയ നാല് നിറങ്ങളിൽ ലഭിക്കും. യുഎസിൽ മാത്രം 45 mm മോഡലിന്റെ സ്റ്റീഫൻ കറി സ്പെഷ്യൽ എഡിഷനും ലഭ്യമാണ്.
ഗൂഗിൾ പിക്സൽ വാച്ച് 5 പ്രീ-ഓർഡർ തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് 20 മുതലാണ് വിൽപ്പന.
Also Read: Google Pixel 11 Series: സർപ്രൈസ്! ഫോൾഡും XL-ഉം പ്രോയും ഉൾപ്പെടെ 4 മോഡലുകൾ പെട്ടെന്നെത്തി
ഗൂഗിൾ പിക്സൽ വാച്ച് 5 ഫീച്ചറുകൾ എന്തൊക്കെ?
ഗൂഗിളിന്റെ പിക്സൽ വാച്ച് 5 ൽ ക്വാൽകോം സ്നാപ്ഡ്രാഗൺ W5 Gen 2 ആക്സിലറേറ്റഡ് ചിപ്പിനൊപ്പം Cortex-M55 കോ-പ്രോസസറുമുണ്ട്. 64GB eMMC സ്റ്റോറേജും Wear OS 7 സോഫ്റ്റ് വെയറുമുള്ള പിക്സൽ വാച്ചാണിത്. ബ്ലൂടൂത്ത് 6.0, വൈ-ഫൈ, NFC, UWB, LTE എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്.
ആരോഗ്യ നിരീക്ഷണത്തിലും വലിയ അപ്ഗ്രേഡുകളാണ് ഗൂഗിൾ പിക്സൽ വാച്ച് 5 ലുള്ളത്. ECG, ഹൃദയമിടിപ്പ്, SpO2, സ്ട്രെസ് സംബന്ധമായ വിവരങ്ങൾക്കൊപ്പം രക്തസമ്മർദ പാറ്റേണുകളും ഇൻസുലിൻ റെസിസ്റ്റൻസ് ട്രെൻഡുകളും ഈ വാച്ചിൽ ട്രാക്ക് ചെയ്യാനാകും.
ഫിറ്റ്നസിൽ 50-ലധികം വ്യായാമങ്ങളും ഓഡിയോ ക്യൂസ്, റെസ്റ്റ് ടൈമർ, ഭാരം-റിപ് ട്രാക്കിംഗ് എന്നിങ്ങനെയുള്ള ഓപ്ഷൻ ഇതിൽ ലഭിക്കും.
സ്ലീപ് ബ്രീതിങ് ക്വാളിറ്റിയും സ്മാർട്ട് വേക്ക് അലാറം, സ്ലീപ് സ്കോർ, മോർണിങ് ബ്രീഫ് പോലുള്ള ഫീച്ചറുകളും ഇതിനുണ്ട്. ജെമിനി അടിസ്ഥാനമാക്കിയ ഗൂഗിൾ ഹെൽത്ത് കോച്ച് സപ്പോർട്ടും ഗൂഗിൾ പിക്സൽ വാച്ച് 5 ൽ കിട്ടും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
