Google Pixel 11 Series: സർപ്രൈസ്! ഫോൾഡും XL-ഉം പ്രോയും ഉൾപ്പെടെ 4 മോഡലുകൾ പെട്ടെന്നെത്തി

Google Pixel 11 Series: സർപ്രൈസ്! ഫോൾഡും XL-ഉം പ്രോയും ഉൾപ്പെടെ 4 മോഡലുകൾ പെട്ടെന്നെത്തി

ഗൂഗിൾ പിക്സൽ പ്രേമികൾ കാത്തിരുന്ന ആ സുദിനം എത്തിക്കഴിഞ്ഞു. ഗൂഗിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. Googel Pixel 11, Pixel 11 Pro, Pixel 11 Pro XL എന്നിവയ്ക്കൊപ്പം Google Pixel 11 Pro Fold ഫോണുമാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചത്. ടെൻസർ ജി6 ചിപ്പുമായി ലോഞ്ച് ചെയ്ത പുതിയ ഫോണുകളുടെ വില ആരംഭിക്കുന്നത് 89999 രൂപയിലാണ്. മേഡ് ബൈ ഗൂഗിൾ ഇവന്റ് നടക്കുന്നതിന് മുന്നേ അപ്രതീക്ഷിതമായി ഗൂഗിൾ പിക്സൽ സീരീസുകളുടെ എല്ലാ വിവരങ്ങളും കമ്പനി പുറത്തുവിടുകയായിരുന്നു.

Digit.in Survey
✅ Thank you for completing the survey!

പുതിയ ഫോണുകളിൽ കൂടുതൽ തെളിച്ചമുള്ള ഡിസ്പ്ലേ, വലിയ ബാറ്ററി, പുതിയ ടെൻസർ ജി6 ചിപ്പ്, മെച്ചപ്പെടുത്തിയ ക്യാമറകൾ തുടങ്ങിയ നിരവധി അപ്ഗ്രേഡുകളുണ്ട്. പ്രോ മോഡലുകളിലെ ക്യാമറയിൽ വലിയ മാറ്റങ്ങളുമുണ്ട്. ഫോണുകളെ കൂടുതൽ സ്മാർട്ടും ഉപയോഗപ്രദവുമാക്കുന്നതിനായി കൂടുതൽ ജെമിനി അധിഷ്ഠിത ഫീച്ചറുകളും ഉൾപ്പെടുത്തിയാൽ ഗൂഗിൾ പിക്സൽ 11 സീരീസിന്റെ വരവ്. സ്മാർട്ട്ഫോണുകൾക്ക് പുറമെ ഗൂഗിൾ പിക്സൽ വാച്ച് 5 കൂടി കമ്പനി പുറത്തുവിട്ടു. ഇപ്പോൾ ലോഞ്ച് ചെയ്ത ഗൂഗിൾ പിക്സൽ 11 സീരീസ് ഫോണുകളുടെ സവിശേഷതകളും വിലയും അറിയാം.

Google Pixel 11 Specifications

നാല് മോഡലുകളിലെ ഏറ്റവും വില കുറഞ്ഞ, സ്റ്റാൻഡേർഡ് മോഡലാണ് ഗൂഗിൾ പിക്സൽ 11 5ജി. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് Actua OLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടുള്ള ഡിസ്പ്ലേയാണിത്. ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുണ്ട്.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ മാക്രോ ഫോക്കസ് സപ്പോർട്ടുള്ള 48MP മെയിൻ ക്യാമറ, 13MP അൾട്രാ-വൈഡ് ക്യാമറയും 10.8MP യുടെ ഒരു ടെലിഫോട്ടോ ക്യാമറയുമാണുള്ളത്. ഈ ടെലിഫോട്ടോ ക്യാമറ 5x സൂം സപ്പോർട്ട് ചെയ്യുന്നു. 10.5MP ഓട്ടോഫോക്കസ് ക്യാമറയാണ് സെൽഫികൾക്കായി മുൻവശത്ത് നൽകിയിട്ടുള്ളത്.

ഗൂഗിളിന്റെ ടെൻസർ G6 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 12GB റാമും 512GB വരെയുള്ള സ്റ്റോറേജും പിന്തുണയ്ക്കുന്നു. 4,985mAh ബാറ്ററി 30W വയർഡ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നതാണ്. ഡ്യൂറബിലിറ്റിയിൽ ബേസിക് മോഡലിന് IP68 റേറ്റിംഗുമുണ്ട്.

ഫ്രോസ്റ്റ്, പിസ്റ്റാഷിയോ, ഹൈബിസ്കസ്, ഒബ്സിഡിയൻ നാല് കളർ ഓപ്ഷനുകളിൽ സ്മാർട്ട് ഫോൺ ലഭ്യമാകും.

ഗൂഗിൾ പിക്സൽ 11 പ്രോ പ്രത്യേകതകൾ ചുരുക്കത്തിൽ

120Hz റിഫ്രഷ് റേറ്റും 3600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സും പിന്തുണയ്ക്കുന്ന ഫോണാണിത്. ഇതിന് 6.3 ഇഞ്ച് സൂപ്പർ അക്ച്വ LTPO OLED ഡിസ്‌പ്ലേയാണുള്ളത്. ഗോറില്ല ഗ്ലാസ് വിക്ടസ് 2 ബാക്ക് പാനൽ ഈ പ്രോ മോഡലിലും വരുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP68 റേറ്റിംഗുള്ള ഫോണാണിത്.

ഗൂഗിൾ പിക്സൽ 11 പ്രോയിലും Tensor G6 ചിപ്പ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 16GB വരെ റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്. ഇതിലെ ബാറ്ററി ബേസിക് മോഡലിനേക്കാൾ അൽപം കുറഞ്ഞതാണ്. 30W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്ന 4,850mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. കാന്യൻ, ഒലീവ്, ഫോഗ്, ഒബ്സിഡിയൻ നിറങ്ങളിൽ ഗൂഗിൾ പിക്സൽ 11 പ്രോ ലഭിക്കും.

Google Pixel 11 Pro XL Specifications

ഗൂഗിൾ പിക്സൽ 11 പ്രോ XL മോഡലിന് 6.8 ഇഞ്ച് സൂപ്പർ ആക്ച്വ LTPO OLED ഡിസ്‌പ്ലേയാണുള്ളത്. ഇത് 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ്. 3,600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സും ഇതിനുണ്ട്.

ഗൂഗിളിന്റെ ടെൻസർ G6 ചിപ്‌സെറ്റാണ് ഫോണിന് പെർഫോമൻസ് നൽകുന്നത്. ഇത് 512GB വരെയുള്ള ഇന്റേണൽ സ്റ്റോറേജും 16GB വരെയുള്ള റാമും പിന്തുണയ്ക്കുന്നു. 45W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഫോണിൽ 5,115mAh കരുത്തുറ്റ ബാറ്ററിയും കൊടുത്തിട്ടുണ്ട്.

Also Read: Samsung 8 kg വാഷിങ് മെഷീനുകൾ വാങ്ങാൻ ഇതിലും നല്ലൊരു അവസരമില്ല; ആമസോൺ ധമാക്ക ഓഫർ!

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഈ സ്മാർട്ട് ഫോണിൽ 50MP പ്രൈമറി സെൻസർ, 48MP അൾട്രാ-വൈഡ് ലെൻസ്, 48MP 5x ടെലിഫോട്ടോ ക്യാമറയാണുള്ളത്. ഗൂഗിൾ പിക്സൽ 11 പ്രോ XL ഫോണിന്റെ മുൻവശത്തായി 42MP ഓട്ടോഫോക്കസ് ക്യാമറയും നൽകിയിട്ടുണ്ട്.

കാന്യോൺ, ഒലിവ്, ഫോഗ്, ഒബ്‌സിഡിയൻ എന്നീ നിറങ്ങളിലാണ് ഗൂഗിൾ പിക്സൽ 11 പ്രോ XL സ്മാർട്ട് ഫോൺ പുറത്തിറക്കിയത്.

ഗൂഗിൾ പിക്സൽ 11 പ്രോ ഫോൾഡ് സവിശേഷതകൾ എന്തെല്ലാം?

ഗൂഗിൾ പിക്സൽ 11 പ്രോ ഫോൾഡിൽ 8 ഇഞ്ച് വലിപ്പമുള്ള ഇന്നർ ഡിസ്‌പ്ലേയും 6.5 ഇഞ്ച് കവർ സ്‌ക്രീനുമാണുള്ളത്. രണ്ട് സ്‌ക്രീനുകളിലും 120Hz റിഫ്രഷ് റേറ്റുള്ള OLED പാനലുകളുമുണ്ട്. 3600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് ഈ ഫോണിൽ ലഭിക്കും.

ക്യാമറയിലേക്ക് വന്നാൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. ഇതിൽ 48MP മെയിൻ ക്യാമറ, 10.5MP അൾട്രാ-വൈഡ് ക്യാമറ, 10.8MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി രണ്ട് സ്‌ക്രീനുകളിലും 10MP വീതമുള്ള രണ്ട് ക്യാമറകളും ഫ്രണ്ട് സെൻസറായി നൽകിയിരിക്കുന്നു.

ഗൂഗിളിന്റെ ടെൻസർ G6 ചിപ്പാണ് ഫോൾഡബിൾ ഫോണിലുള്ളത്. ഇത് 16GB റാമും 512GB സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നതാണ്. കൂട്ടത്തിലെ വമ്പനായ ഈ മടക്ക് ഫോണിൽ 4,750mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയിലെ വില എത്ര?

  • ഗൂഗിൾ പിക്സൽ 11: 89999 രൂപ
  • ഗൂഗിൾ പിക്സൽ 11 പ്രോ: 1,19,999 രൂപ
  • ഗൂഗിൾ പിക്സൽ 11 പ്രോ XL: 1,34,999 രൂപ
  • ഗൂഗിൾ പിക്സൽ 11 പ്രോ ഫോൾഡ്: 1,86,999 രൂപ

ഓഗസ്റ്റ് 12 മുതൽ തന്നെ ഫോണിന്റെ പ്രീ ബുക്കിങ്ങും ആരംഭിച്ചു. 10,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറുകളും 9000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭിക്കും. 3458 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ പർച്ചേസും ഫോണിന് ഓഫർ ചെയ്യുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile