Boult New Earbud: 1999 രൂപയ്ക്ക് പുതിയ Boult TWS, സ്റ്റോക്ക് തീരുന്നതിന് മുന്നേ Z40 Ultra സ്വന്തമാക്കൂ…
Boult Z40 Ultra എന്ന ഇയർബഡ്ഡാണ് ഇന്ത്യയിൽ പുതിയതായി എത്തിയത്
2,000 രൂപയിൽ താഴെ വിലയുള്ള TWS ഇയർബഡാണ് ഇത്
100 മണിക്കൂർ വരെ പ്ലേടൈം ലഭിക്കും
Earbuds വിപണിയിൽ ജനപ്രിയമാണ് Boult. 100 മണിക്കൂർ വരെ പ്ലേടൈം ലഭിക്കുന്ന ഇയർബഡ്ഡാണിത്. 2,000 രൂപയിൽ താഴെ വിലയുള്ള TWS ഇയർബഡാണ് ഇന്ന് ഇന്ത്യയിൽ എത്തിയത്. ബോൾട്ടിന്റെ ഈ പുതുപുത്തൻ ഇയർബഡ്ഡിനെ കുറിച്ച് വിശദമായി അറിയാം.
SurveyBoult New Earbud
Boult Z40 Ultra എന്ന ഇയർബഡ്ഡാണ് ഇന്ത്യയിൽ പുതിയതായി എത്തിയത്. ആക്ടീവ് നോയിസ് കാൻസലേഷൻ അഥവാ ANC ഫീച്ചറുള്ള ഇയർബഡ്ഡാണിത്. മോശമല്ലാത്ത ബാറ്ററി ലൈഫും പെർഫോമൻസും ബോൾട്ട് Z40 അൾട്രായിൽ നിന്ന് പ്രതീക്ഷിക്കാം. 1.2 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച Z40 TWS ഇയർബഡുകളുടെ പിൻഗാമിയാണിത്.

Boult Z40 Ultra ഫീച്ചറുകൾ
ഓഡിയോ, സ്റ്റൈൽ, ഗെയിമിങ് എന്നിവയിലെല്ലാം ബോൾട്ട് Z40 അൾട്രാ മികച്ച ഇയർബഡ്ഡാണ്. ഓഡിയോയിൽ അത്യാധുനിക AI ടെക്നോളജി ഉപയോഗിക്കുന്നു. 32 dB ആക്ടീവ് നോയിസ് കാൻസലേഷൻ ഫീച്ചർ ഇതിനുണ്ട്. 100 മണിക്കൂർ പ്ലേടൈമും ഡ്യുവൽ-ഡിവൈസ് കണക്റ്റിവിറ്റിയും ഇയർബഡ്ഡിനുണ്ട്. സോണിക് കോർ ഡൈനാമിക്‌സ് ഫീച്ചറുള്ള ഇയർബഡ്ഡാണിത്.
ഒരേസമയം ഡ്യുവൽ ഓഡിയോ പ്രോസസിങ്, ബാറ്ററി ലൈഫ്, സ്വിഫ്റ്റ് സിൻക്രണസ് ഓഡിയോ ട്രാൻസ്ഫർ എന്നിവയും ഇതിൽ ലഭിക്കും. ഇതിന് അഡാപ്റ്റീവ് ഓഡിയോ ഇക്വലൈസേഷൻ ഫീച്ചറും IPX5 വാട്ടർ റെസിസ്റ്റന്റ് റേറ്റിങ്ങും ലഭിക്കുന്നതാണ്.
100 മണിക്കൂർ പ്ലേടൈം ബോൾട്ട് Z40 Ultraയിൽ ഉറപ്പ് നൽകുന്നു. വ്യക്തമായ കോളിങ് എക്സ്പീരിയൻസും, ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ്ങും ഇതിലുണ്ട്. കൂടാതെ ZEN ക്വാഡ് മൈക്ക് ENC ടെക്നോളജി ഉപയോഗിക്കുന്ന ഇയർബഡ്ഡാണിത്. ഇതിൽ നിങ്ങൾക്ക് BoomX ടെക്നോളജി നൽകുന്ന 10mm ഡ്രൈവറുകളും ലഭ്യമാണ്.
ഗെയിമർമാർക്ക് ഈ TWS ഇയർബഡ് അനുയോജ്യമാണ്. കൂടാതെ ഇതിൽ കോംബാറ്റ് ഗെയിമിങ് മോഡുമുണ്ട്. വളരെ കുറഞ്ഞ 45ms ലേറ്റൻസിയാണ് Z40 അൾട്രായിലുള്ളത്.
വിലയും വിൽപ്പനയും
കറുപ്പ്, മെറ്റാലിക്, ബീജ് എന്നീ ആകർഷക നിറങ്ങളിൽ TWS വാങ്ങാം. ഫ്ലിപ്കാർട്ട്, ആമസോൺ, www.boultaudio.com എന്നിവയിലൂടെ Z40 അൾട്രാ വാങ്ങാം. 1,999 രൂപയ്ക്കാണ് ഇയർബഡ് ലോഞ്ച് പ്രമാണിച്ച് വിൽക്കുന്നത്. Boult Z40 Ultraയുടെ വിൽപ്പന ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
READ MORE: sAMOLED ഡിസ്‌പ്ലേ, Triple ക്യാമറ! Samsung Galaxy F15 5G എത്തി, സ്പെഷ്യൽ സെയിലും ഓഫറുകളും ഇതാ…
ഓർക്കുക, ലോഞ്ച് പ്രമാണിച്ചുള്ള സ്പെഷ്യൽ സെയിലിലാണ് ഇത്രയും വിലക്കുറവിൽ ലഭിക്കുക. അതിനാൽ ആദ്യസെയിലിൽ സ്റ്റോക്ക് തീരുന്നതിന് മുന്നേ ബോൾട്ട് ഇയർബഡ് വാങ്ങൂ. Click here for Offer
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile