Apple Watch Series 10: വിസ്മയിപ്പിക്കുന്ന ഫീച്ചറുകൾ, ആദ്യമായി ആപ്പിളിന്റെ OLED ഡിസ്പ്ലേ സ്മാർട് വാച്ച്

Apple Watch Series 10: വിസ്മയിപ്പിക്കുന്ന ഫീച്ചറുകൾ, ആദ്യമായി ആപ്പിളിന്റെ OLED ഡിസ്പ്ലേ സ്മാർട് വാച്ച്
HIGHLIGHTS

ടിം കുക്ക് Apple Watch Series 10 പുറത്തിറക്കി

ആപ്പിൾ ആദ്യമായി വൈഡ് ആംഗിൾ OLED ഡിസ്പ്ലേ നൽകിയിട്ടുള്ള വാച്ചാണിത്

ഏറ്റവും കനം കുറഞ്ഞ ആപ്പിൾ വാച്ചെന്ന് കൂടി പറയാം

Apple New Watch: സ്മാർട് വാച്ച് പ്രേമികളെ വിസ്മയിപ്പിച്ച് വീണ്ടും ആപ്പിൾ. ആപ്പിൾ സിഇഒ Tim Cook പതിവുപോലെ ചടങ്ങുകൾ ആരംഭിക്കാൻ വേദിയിലെത്തി. ടിം കുക്ക് ആദ്യം പരിചയപ്പെടുത്തിയ ആപ്പിൾ പ്രൊഡക്റ്റ് Watch Series 10 ആണ്.

Apple Watch Series 10 എന്തെല്ലാം പുത്തൻ ഫീച്ചറുകളോടെയാണ് വന്നിരിക്കുന്നത്? മനുഷ്യന്റെ ജീവനെ വരെ രക്ഷിച്ചിട്ടുള്ള ചരിത്രം Apple Smart watch-കൾക്കുണ്ട്. അതിനാൽ തന്നെ നിസ്സാരക്കാരനാവില്ല പുതിയ ആപ്പിൾ വാച്ചും.

Apple Watch Series 10 ലോഞ്ച്

പോളിഷ് ടൈറ്റാനിയം ഫ്രയിമിലാണ് പുതിയ വേരിയന്റിനെ ആപ്പിൾ അവതരിപ്പിച്ചത്. ആപ്പിൾ ആദ്യമായി വൈഡ് ആംഗിൾ OLED ഡിസ്പ്ലേ നൽകിയിട്ടുള്ള വാച്ചാണിത്. 30 ശതമാനം കൂടുതൽ സ്ക്രീൻ ഏരിയയുമായാണ് വാച്ച് ഡിസൈൻ വരുന്നത്. കൂടുതൽ ഫീച്ചറുകൾ നിങ്ങളുടെ മുമ്പിൽ ആദ്യം എത്തിക്കുകയാണ് ഡിജിറ്റ് മലയാളം.

Watch Series 10 apple

Apple Watch Series 10 ഫീച്ചറുകൾ

കൂടുതൽ വൃത്താകൃതിയിലുള്ള കോണുകളാണ് വാച്ച് സീരിസ് 10-ൽ അവതരിപ്പിച്ചിരിക്കുന്നത്. Sleep Apnea എന്ന ഫീച്ചറുമായാണ് ഈ പുത്തൻ വാച്ച് എത്തിയിരിക്കുന്നത്.

ഇതിൽ നേർത്ത ബസലുകളുണ്ട്. നേരത്തെ പറഞ്ഞ പോലെ വാച്ചിന്റെ ഡിസ്പ്ലേയിൽ വൈഡ് ആംഗിൾ OLED ടെക്നോളജി നൽകിയിരിക്കുന്നു. സീരീസ് 9 നേക്കാൾ 40 ശതമാനം കൂടുതൽ ബ്രൈറ്റ്നെസ്സ് ഇതിനുണ്ട്.

പോളിഷ് ചെയ്ത അലുമിനിയം ജെറ്റ് ബ്ലാക്ക് കേസാണ് വാച്ചിനുള്ളത്. ഏറ്റവും കനം കുറഞ്ഞ ആപ്പിൾ വാച്ചെന്ന് കൂടി പറയാം. 9.7 എംഎം ആണ് ഇതിന്റെ കനം. അതായത്, സീരീസ് 9 നേക്കാൾ 10 ശതമാനം കനം കുറവാണ്.

വാച്ച് സ്പീക്കറിൽ നിന്ന് നേരിട്ട് സംഗീതവും പോഡ്‌കാസ്റ്റും പോലുള്ള മീഡിയ പ്ലേ ചെയ്യാൻ കഴിയും. ഇതും ആപ്പിൾ വാച്ചുകളിൽ ആദ്യമായി നടത്തുന്ന പരീക്ഷണമാണ്. 30 മിനിറ്റിനുള്ളിൽ 0 മുതൽ 100 ​​ശതമാനം വരെ ചാർജിങ് സ്പീഡ് ലഭിക്കുന്നു.

Read More: iPhone 16 Launch: ആഢംബരം മാത്രമാണോ! എന്താ ഐഫോണുകൾക്ക് ഇത്ര വില? Tech News

റോസ് ഗോൾഡ്, സിൽവർ അലുമിനിയം നിറങ്ങളിലും വാച്ച് ലഭ്യമാണ്. ഇതിലെ പുതിയ കളർ വേരിയന്റാണ് പോളിഷ് ടൈറ്റാനിയം.

എന്താണ് sleep apnea ഫീച്ചർ?

ഉറക്കത്തിൽ ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്ന ഒരു സാധാരണ അവസ്ഥയാണിത്. സ്ലീപ് അപ്നിയയെ കൃത്യമായി കണ്ടുപിടിക്കാൻ ആപ്പിൾ വാച്ച് സീരീസ് 10-ൽ ഫീച്ചർ ഇല്ല. എന്നാലും ഉറക്കത്തെ വെറുതെ ട്രാക്ക് ചെയ്യുകയല്ല ഇവ.

ഉറക്കത്തിന്റെ ദൈർഘ്യം, ഗുണനിലവാരം, ഘട്ടങ്ങൾ (ലൈറ്റ്, ഡീപ്, REM ഉറക്കം) എന്നിവയെല്ലാം മനസിലാക്കും. ഇങ്ങനെ ഉറക്ക പാറ്റേണുകൾ ട്രാക്ക് ചെയ്യാൻ ഇതിന് സാധിക്കും. ക്രമരഹിതമായ ഹൃദയ താളം കണ്ടെത്താനും വാച്ചിന് കഴിവുണ്ട്. ഇത് സ്ലീപ് അപ്നിയ ഉള്ള വ്യക്തികൾക്ക് പ്രയോജനപ്പെടുന്ന ഫീച്ചറാണ്.

നിങ്ങൾക്ക് സ്ലീപ് അപ്നിയയുണ്ടെന്ന് തോന്നിയാൽ ഹെൽത്ത് കെയർ പ്രൊഫഷണലിനെ സമീപിക്കുക.

വിലയും വിൽപ്പനയും

എത്രയാണ് നിങ്ങളെ വിസ്മയിപ്പിക്കുന്ന പുതിയ ആപ്പിൾ വാച്ചിന്റെ വിലയെന്നോ? $399 എന്നാണ് ടിം കുക്ക് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ വില വരുന്ന അപ്ഡേറ്റുകളിൽ അറിയിക്കാം. വാച്ച് സീരീസ് 10 സെപ്തംബർ 20 മുതൽ വിൽപ്പനയ്ക്ക് എത്തും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo