12 ദിവസം ബാറ്ററി ലൈഫ്, 120 സ്‌പോർട്‌സ് മോഡുകൾ, Amazfit ഇന്ത്യയിലെത്തിച്ച പുതിയ Smart Watch

HIGHLIGHTS

12 ദിവസത്തെ ബാറ്ററി ലൈഫും 120 മിനിറ്റ് ചാർജിങ് ടൈമുമുള്ള സ്മാർട് വാച്ചിതാ

ആകർഷകമായ ഡിസൈനിലാണ് Amazfit smart watch നിർമിച്ചിട്ടുള്ളത്

Amazfit BIP 5 Unity എന്ന സ്മാർട്ട് വാച്ച് ആണ് പുതിയതായി എത്തിയത്

12 ദിവസം ബാറ്ററി ലൈഫ്, 120 സ്‌പോർട്‌സ് മോഡുകൾ, Amazfit ഇന്ത്യയിലെത്തിച്ച പുതിയ Smart Watch

Amazfit പുതിയ smart watch ഇന്ത്യയിലെത്തിച്ചു. Amazfit BIP 5 Unity എന്ന സ്മാർട്ട് വാച്ച് ആണ് പുതിയതായി എത്തിയത്. ആരോഗ്യ, ഫിറ്റ്നസ് ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യാൻ ഉത്തമമായ ഡിവൈസാണിത്.

Digit.in Survey
✅ Thank you for completing the survey!

Amazfit smart watch

ആകർഷകമായ ഡിസൈനിലാണ് Amazfit smart watch നിർമിച്ചിട്ടുള്ളത്. ഈ വാച്ചിൽ ഡൗൺലോഡ് ചെയ്യാവുന്ന മിനി ആപ്പുകളും ഗെയിമുകളും ലഭ്യമാണ്. മാത്രമല്ല വാച്ച് ഫെയ്‌സുകളും സ്മാർട് വാച്ചിലുണ്ട്. ഇതിനായി Zepp OS 3.0 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം നൽകിയിരിക്കുന്നു. 120 സ്‌പോർട്‌സ് മോഡുകൾ വരെയാണ് അമാസ്ഫിറ്റ് സ്മാർട് വാച്ചിലുള്ളത്. AI- പവർഡ് പേഴ്‌സണൽ വെൽനസ് അസിസ്റ്റന്റും ഇതിൽ ലഭിക്കുന്നു.

Amazfit BIP 5 Unity വാച്ച് പ്രത്യേകതകൾ

1.91 ഇഞ്ച് HD AMOLED ഡിസ്‌പ്ലേയാണ് അമാസ്ഫിറ്റ് വാച്ചിലുള്ളത്. ഇതിൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ ഫ്രെയിം ഉപയോഗിച്ച് നിർമിച്ചിരിക്കുന്നു. സിലിക്കൺ അധിഷ്‌ഠിത റിസ്റ്റ് സ്‌ട്രാപ്പാണ് വാച്ചിലുള്ളത്. 24 മണിക്കൂറും ആരോഗ്യ നിരീക്ഷണത്തിനായി ആക്‌സിലറോമീറ്റർ സെൻസർ ഇതിലുണ്ട്. ഹാർട്ട് റേറ്റ് സെൻസർ, 3-ആക്സിസ് മോഷൻ സെൻസർ എന്നിവയുണ്ട്. ഹൃദയമിടിപ്പ്, SpO₂, പ്രഷർ എന്നിവ പോലുള്ള ഫീച്ചറുകളുമുണ്ട്.

Amazfit smart watch
Amazfit smart watch

ഹെൽത്ത് ട്രാക്കിങ്ങിന് ഇവയിൽ സ്മാർട് ഫീച്ചറുകളുണ്ട്. ഇവയിൽ 120 സ്പോർട്സ് മോഡുകളും ലഭിക്കുന്നതാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്ന വാച്ചാണിത്. കലണ്ടർ റിമൈൻഡറുകൾ, കോൾ നോട്ടിഫിക്കേഷൻ എന്നിവയും വാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെഡന്ററി റിമൈൻഡറുകളും ഇതിൽ ലഭിക്കുന്നതാണ്.

Zepp OS 3.0-ൽ പ്രവർത്തിക്കുന്ന വാച്ചാണിത്. പവറിലും അമാസ്ഫിറ്റ് സ്മാർട് വാച്ച് വിട്ടുനിൽക്കുന്നില്ല. 300mAh ബാറ്ററി ഈ വാച്ചിൽ നൽകിയിട്ടുണ്ട്. 11- 12 ദിവസത്തെ ബാറ്ററി ലൈഫും 120 മിനിറ്റ് ചാർജിങ് ടൈമും വാച്ചിലുണ്ട്. IP68 വാട്ടർ റെസിസ്റ്റൻസ് റേറ്റിങ് ഫീച്ചർ ഈ വാച്ചിൽ ലഭിക്കും. അതിനാൽ വിയർപ്പിലും മഴക്കാലത്തും ഒരു പ്രശ്നവും വരില്ല.

നിങ്ങളുടെ ഉറക്കവും മറ്റും വിശകലനം ചെയ്യുന്നതിന് AI ഫീച്ചർ ലഭിക്കുന്നതാണ്. ഇതിന് സെപ്പ് ഓറ എന്ന AI- പവർഡ് പേഴ്‌സണൽ വെൽനസ് അസിസ്റ്റന്റാണുള്ളത്.

READ MORE: BSNL 4G Update: ഓഗസ്റ്റ് മുതൽ സർക്കാരിന്റെ 4G Network ലഭിച്ചേക്കും, ആത്മനിർഭർ വഴി

വിലയും വിൽപ്പനയും

അമാസ്ഫിറ്റ് BIP 5 യൂണിറ്റി ഇന്ത്യയിൽ 6999 രൂപയ്ക്ക് വിൽക്കുന്നു. 3 വ്യത്യസ്ത നിറങ്ങളിലാണ് വാച്ച് അവതരിപ്പിച്ചത്. ഗ്രേ, ചാർക്കോൾ, പിങ്ക് എന്നിങ്ങനെ ആകർഷകമായ മൂന്ന് നിറങ്ങളുണ്ട്. അമാസ്ഫിറ്റ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പർച്ചേസ് നടത്താം. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിലും സ്മാർട്ട് വാച്ച് ലഭ്യമാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo