ഷവോമി ഫാൻ ഫെസ്റ്റിവൽ തകർക്കുന്നു! 55 ഇഞ്ച് Xiaomi 4K LED TV 20000 രൂപ വില കുറച്ച് വാങ്ങാം

ഷവോമി ഫാൻ ഫെസ്റ്റിവൽ തകർക്കുന്നു! 55 ഇഞ്ച് Xiaomi 4K LED TV 20000 രൂപ വില കുറച്ച് വാങ്ങാം

ഏപ്രിൽ 6 മുതൽ ഏപ്രിൽ 15 വരെ നടക്കുന്ന ഷവോമി ഫാൻ ഫെസ്റ്റിവൽ 2026 ൽ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ! ഇപ്പോഴിതാ ബ്രാൻഡിന്റെ ജനപ്രിയ ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവ് ലഭ്യമാണ്. 55 ഇഞ്ച് Xiaomi 4K LED TV ഇപ്പോൾ 20000 രൂപ ഇളവിൽ ആമസോണിൽ വിൽക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

ഒരു സിനിമാ കൊട്ടക എക്സ്പീരിയൻസ് ഉറപ്പിക്കാവുന്ന സ്മാർട്ട് ടിവികൾക്കാണ് വിലക്കിഴിവ്. 35000 രൂപയിലും താഴെ 55 ഇഞ്ച് വലിപ്പത്തിലുള്ള HD 4കെ സ്മാർട്ട് ടിവി സ്വന്തമാക്കാം. Dolby Audio സപ്പോർട്ടുള്ള ഷവോമി ടെലിവിഷന് മികച്ച ബാങ്ക് ഇളവും ക്യാഷ്ബാക്ക്, ഇഎംഐ ഡീലുകളും ലഭ്യമാണ്. സ്മാർട്ട് ടിവിയുടെ സവിശേഷതകളും വിലയും ആമസോൺ ഓഫറുകളും വിശദമായി അറിയാം.

Xiaomi 4K LED TV Offer Amazon

54,999 രൂപയ്ക്കാണ് ഷവോമി 4കെ സ്മാർട്ട് ടിവി വിപണിയിൽ പുറത്തിറക്കിയത്. ഇതിന് ആമസോൺ 35 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ഷവോമി X Ultra HD 4K Smart Google LED TV 35999 രൂപയ്ക്ക് ആമസോൺ ഇന്ത്യ വിൽക്കുന്നു. ഇത് പരിമിതകാല ഓഫറാണ്.

എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ കിഴിവ് ലഭ്യമാണ്. ഇങ്ങനെ ടെലിവിഷന് 33000 രൂപ റേഞ്ചിൽ സ്മാർട്ട് ടിവ വാങ്ങിക്കാം. 1079 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ആമസോൺ നൽകുന്നു. 1,266 രൂപയുടെ ഇഎംഐ ഓഫറും ഷവോമി 55 ഇഞ്ച് ടെലിവിഷന് ലഭ്യമാണ്.

Xiaomi 4K LED TV
Xiaomi 4K LED TV

Xiaomi X Ultra HD 4K LED TV സവിശേഷതകൾ

GTV സീരീസിലെ Xiaomi L55MB-AIN മോഡലിന് വ്യക്തവും ക്ലാരിറ്റിയുമുള്ള വിഷ്വൽ എക്സ്പീരിയൻസ് ഈ ഷവോമി ടെലിവിഷനുണ്ട്. ഇതിൽ 4K റെസല്യൂഷൻ സപ്പോർട്ടുള്ള, 55 ഇഞ്ച് LED ഡിസ്‌പ്ലേയുണ്ട്.

ഡോൾബി വിഷനും ഡോൾബി ഓഡിയോ പിന്തുണയുമുള്ള സ്മാർട്ട് ടിവിയാണിത്. മികച്ച ദൃശ്യങ്ങളും ഓഡിയോ ക്ലാരിറ്റിയും നൽകാൻ ഈ ഫീച്ചറുകൾ സഹായിക്കും. ഷവോമി സ്മാർട്ട് ടിവിയിൽ HDR10 സപ്പോർട്ടുണ്ട്. ഇത് കോൺട്രാസ്റ്റ്, ബ്രൈറ്റ്നെസ്, കളറിങ് പോലുള്ള അനുഭവം നൽകുന്നു. ഏറ്റവും മികച്ച Xiaomi ടിവികളിൽ മികച്ച ഡീലാണിത്. ഇതിൽ DCI P3 വൈഡ് കളർ ഗാമട്ട് സപ്പോർട്ടുണ്ട്.

Also Read: Motorola Signature ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം ആമസോണിൽ! ബ്ലോട്ട് വെയറില്ല, മോട്ടോയുടെ സ്വന്തം ജെസ്റ്റർ ഫീച്ചറുകളും!

2025 മോഡൽ ഷവോമി എൽഇഡി ടെലിവിഷനിൽ ഈഥർനെറ്റ്, HDMI, USB, Wi-Fi തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്.

ബ്ലൂ ലൈറ്റ് കുറയ്ക്കുന്നതിന് ഇതിൽ ഒരു സമർപ്പിത ഐ കെയർ മോഡ് നൽകിയിട്ടുണ്ട്. സുഗമമായ ഗെയിമിംഗ് അനുഭവത്തിനായി 120Hz ഗെയിം ബൂസ്റ്ററുള്ള ഗെയിം മോഡ് ടിവിയിലുണ്ട്. ഇതിൽ ബിൽറ്റ്-ഇൻ ഗൂഗിൾ കാസ്റ്റ് കൊടുത്തിരിക്കുന്നു. Xiaomi TV+ പിന്തുണയ്ക്കുന്ന, സൗജന്യ ചാനലുകളും ഷവോമി സ്മാർട്ട് ടിവിയിലുണ്ട്.

ഈ ഷവോമി സ്മാർട്ട് ടിവിയിൽ ശക്തമായ A5 പ്രോസസർ നൽകിയിട്ടുണ്ട്. ഗൂഗിൾ അസിസ്റ്റന്റ് ബട്ടണുള്ള വോയ്‌സ്-എനേബിൾ റിമോട്ട് കൺട്രോൾ ഓപ്ഷനും ടിവിയ്ക്കുണ്ട്.

xiaomi fan festival 2026 ഓഫറുകൾ

ഷവോമി ഫാൻ ഫെസ്റ്റിവലിൽ നിരവധി സ്മാർട്ട് ടിവികൾക്കും, റെഡ്മി സ്മാർട്ട്ഫോണുകൾക്കും ഓഫറുണ്ട്. Redmi Note 15 Pro+, ഷവോമി 17 അൾട്രാ മോഡലുകളും ഓഫറുകളുടെ ലിസ്റ്റിലുണ്ട്.

ഫാൻ ഫെസ്റ്റിവൽ ഓഫർ സമ്മർ പ്രമാണിച്ച് നടക്കുന്ന സ്പെഷ്യൽ വിൽപ്പനയാണ്. ഇതിൽ തൽക്ഷണ ബാങ്ക് കിഴിവുകളും, നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

Disclaimer: അനുബന്ധ ലിങ്ക് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo