Onam mega offer
കേരളക്കരയുടെ ആഘോഷങ്ങൾക്കൊപ്പം Amazon ൽ നിന്ന് ഇതാ അടിപൊളിയൊരു ഓഫർ. ഏറ്റവും പുതിയ സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന TCL 55 ഇഞ്ച് 4K UHD Smart QLED TV വമ്പിച്ച കിഴിവിൽ നേടാം. നിങ്ങളുടെ ലിവിംഗ് റൂമിനെ ഒരു തിയേറ്റർ അനുഭൂതിയാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ഓണത്തിന് ടിസിഎൽ ടിവി സ്വന്തമാക്കാം. വീട്ടിലിരുന്ന് തന്നെ ഓർഡർ ചെയ്ത് ഫ്രീ ഡെലിവറിയായി ടിസിഎൽ ക്യുഎൽഇഡി ടിവി വീട്ടിലെത്തും. 4K അൾട്രാ എച്ച്ഡി ക്വാളിറ്റിയും, മികച്ച ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുമുള്ള സ്മാർട്ട് ടിവിയാണിത്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, പ്രൈം വീഡിയോ തുടങ്ങിയ ഒടിടി ആപ്പുകൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സ്മാർട്ട് ഫീച്ചറുകളും ഈ സ്മാർട്ട് ടിവിയിൽ ലഭ്യമാണ്. ടിസിഎൽ ടെലിവിഷന്റെ പ്രത്യേകതകളും ആമസോണിലെ ഓഫറുകളും അറിയാം.
89,990 രൂപയ്ക്കാണ് ടിസിഎൽ 55 ഇഞ്ച് ടെലിവിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 40 ശതമാനം കിഴിവിൽ 53,990 രൂപയ്ക്ക് ടിസിഎൽ ടിവി ആമസോണിൽ നിന്ന് വാങ്ങാം. TCL 139 cm 55T8D മോഡൽ ടെലിവിഷനാണിത്. 1349 രൂപയുടെ ബാങ്ക് കിഴിവും 1000 രൂപ ബാങ്ക് ഇളവും ടിസിഎൽ ടിവിയ്ക്ക് ലഭ്യമാണ്. 51000 രൂപ റേഞ്ചിൽ ടിസിഎൽ 55 ഇഞ്ച് 4കെ യുഎച്ച്ഡി സ്മാർട്ട് ക്യുഎൽഇഡി ടിവി ഇങ്ങനെ വാങ്ങാം. 1,898 രൂപയ്ക്ക് ടിസിഎൽ ടെലിവിഷൻ ഇഎംഐയിലും പർച്ചേസ് ചെയ്യാം.
Also Read: ഓണച്ചിത്രങ്ങൾ ഇനി QLED സ്ക്രീനിൽ! 32% വിലക്കുറവിൽ Onida 4K QLED സ്മാർട്ട് ടിവി വീട്ടിലെത്തിക്കാം
55T8D 2026 മോഡലായ 55-inch 4K QLED ഗൂഗിൾ ടിവിയാണിത്. 3840 × 2160 പിക്സൽ റെസല്യൂഷനുള്ള സ്മാർട്ട് ടിവിയിൽ 4K UHD ക്വാളിറ്റിയുള്ള ഡിസ്പ്ലേയാണുള്ളത്. 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ഇതിനുണ്ട്. ഡോൾബി വിഷൻ, HDR10+, HLG എച്ച്ഡിആർ സ്ക്രീൻ ഈ ടിസിഎൽ ടിവിയ്ക്കുണ്ട്. വൈ-ഫൈ 5, ബ്ലൂടൂത്ത്, ഇഥർനെറ്റ് പോലുള്ള കണക്റ്റിവിറ്റി ഫീച്ചറുകൾ ടെലിവിഷനുണ്ട്. ഏകദേശം 34–35W, Dolby Atmos, DTS ഓഡിയോ സപ്പോർട്ടും ടിസിഎൽ 55 ഇഞ്ച് ക്യുഎൽഇഡി ടിവിയിൽ ലഭിക്കുന്നു.