55 ഇഞ്ച് Smart TV പകുതി വിലയ്ക്ക്! Sony, LG ടിവികൾക്ക് വൻ ഡിസ്‌കൗണ്ട്

വലിയ സ്‌ക്രീനിൽ മികച്ച എന്റർടെയ്ൻമെന്റ് അനുഭവം ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. Sony, Samsung ബ്രാൻഡുകളുടെ 55 ഇഞ്ച് Smart TV-കൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. മികച്ച പിക്ചർ ക്വാളിറ്റിയും സ്മാർട്ട് ഫീച്ചറുകൾ, ശക്തമായ ശബ്ദ സംവിധാനം, OTT ആപ്പുകളുടെ സപ്പോർട്ടും ലഭിക്കുന്ന സ്മാർട്ട് ടിവികളാണിത്. സിനിമകൾ, വെബ് സീരീസുകൾ, സ്പോർട്സ് മത്സരങ്ങൾ എന്നിവ വലിയ സ്ക്രീനിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് 55 ഇഞ്ച് ടിവി അനുയോജ്യമാകും.

ആമസോണിലെ ഈ പ്രത്യേക ഓഫറുകളിലൂടെ ടെലിവിഷൻ വിലക്കുറവിലും വിവിധ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ചേർത്തും വാങ്ങാം. 1500 രൂപ വരെ കൂപ്പൺ കിഴിവും ആമസോണിൽ ലഭ്യമാണ്. ഈ സ്മാർട്ട് ടിവികളുടെ പ്രത്യേകതകളും ആമസോണിലെ ഓഫറുകളും അറിയാം.

Sony Smart TV Offer Amazon

99,900 രൂപയ്ക്കാണ് Sony BRAVIA 2M2 Series 4K Ultra സ്മാർട്ട് ടിവി ലോഞ്ച് ചെയ്തത്. 61,990 രൂപയ്ക്ക് സോണി ടിവി ആമസോണിൽ വാങ്ങിക്കാം. ഇതിന് 1500 രൂപയുടെ ബാങ്ക് കിഴിവും ലഭ്യമാണ്. ഇതുകൂടി ചേർത്താൽ സോണി ബ്രാവിയ 2എം2 ടെലിവിഷൻ 60000 രൂപയ്ക്ക് താഴെ വാങ്ങാം.

3000 രൂപയുടെ കൂപ്പൺ ഇളവും ആമസോൺ അനുവദിച്ചിട്ടുണ്ട്. ഇതും ചേർത്ത് 57000 രൂപ റേഞ്ചിൽ 55 ഇഞ്ചിന്റെ 4K Ultra HD Smart LED ടിവി വാങ്ങിക്കാം. ആമസോൺ ഇന്ത്യ സ്മാർട്ട് ടിവിയ്ക്കായി 2,179 രൂപയുടെ ഇഎംഐ ഓഫറും ആമസോണിൽ ലഭ്യമാണ്.

LG NU87 AI Series Nano 4K Ultra HD Smart LED ടെലിവിഷൻ

എൽജിയുടെ 4കെ അൾട്രാ സ്മാർട്ട് ടെലിവിഷനും ഇപ്പോൾ വിലക്കിഴിവുണ്ട്. 85,990 രൂപയ്ക്കാണ് ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.എന്നാൽ ആമസോണിൽ പകുതി വിലയ്ക്ക് എൽജി ടിവി സ്വന്തമാക്കാം.

Also Read: 8000mAh ബാറ്ററി Realme P4R 5G വാങ്ങാൻ അവസരം; ആദ്യ വിൽപ്പനയിൽ 2000 രൂപ വരെ ഡിസ്‌കൗണ്ട്!

47,990 രൂപയ്ക്കാണ് എൽജി ടിവി ആമസോണിൽ വിൽക്കുന്നത്. ഇതിന് 2399 രൂപയുടെ ബാങ്ക് കിഴിവ് കൂടിയുണ്ട്. ഇതും ചേർത്ത് 45000 രൂപ റേഞ്ചിൽ എൽജി ടിവി സ്വന്തമാക്കാം. 1,687 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു. വീട്ടിലേക്ക് മികച്ചൊരു ഹോം തിയേറ്റർ ഫീൽ ഒരുക്കണമെന്നുണ്ടെങ്കിൽ, ഈ ഓഫർ തീർച്ചയായും പ്രയോജനപ്പെടുത്താവുന്നതാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :