വീട്ടിൽ ഗംഭീര തിയേറ്ററൊരുക്കാം! വിസ്മയിപ്പിക്കുന്ന True RGB Mini LED ഫീച്ചറുമായി Sony Bravia 7 II എത്തി

വീട്ടിൽ ഗംഭീര തിയേറ്ററൊരുക്കാം! വിസ്മയിപ്പിക്കുന്ന True RGB Mini LED ഫീച്ചറുമായി Sony Bravia 7 II എത്തി

സോണി ബ്രാവിയ ആരാധകർ കാത്തിരുന്ന ദൃശ്യവിസ്മയം ഇതാ എത്തി! ഡിസ്‌പ്ലേ ടെക്‌നോളജിയിൽ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് Sony Bravia 7 II True RGB Mini LED ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ബജറ്റ് ടിവികളിൽ നിന്ന് വ്യത്യസ്തമായി അതീവ ദൃശ്യസമ്പന്നത നൽകുന്ന മിനി എൽഇഡി പാനലാണ് സോണി ബ്രാവിയ അവതരിപ്പിച്ചത്. സാധാരണ എൽഇഡി ടിവികളെക്കാൾ നൂറുമേനി മികച്ച കളർ കൃത്യതയും ബ്രൈറ്റ്‌നസ്സും ലഭിക്കുന്ന സ്മാർട്ട് ടിവിയാണിത്. സാധാരണയുള്ള മിനി എൽഇഡി പാനലുകളുമായി ബന്ധപ്പെട്ട പൂവിടൽ കുറയ്ക്കുമെന്നും സോണി അവകാശപ്പെടുന്നു. പുതിയതായി എത്തിയ സോണി ടെലിവിഷന്റെ പ്രത്യേകതകളും വില വിവരങ്ങളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Sony Bravia 7 II RGB Mini LED TV: സവിശേഷതകൾ

സോണിയുടെ ബാക്ക്‌ലൈറ്റ് കൺട്രോൾ സിസ്റ്റമായ RGB ബാക്ക്‌ലൈറ്റ് മാസ്റ്റർ ഡ്രൈവ് പ്രോ ഇതിലുണ്ട്. സ്റ്റാൻഡേർഡ് മിനി എൽഇഡി ബാക്ക്‌ലൈറ്റുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഇതിലെ കളറിങ് ഡിസ്പ്ലേയ്ക്ക് കഴിയും.

QD-OLED യുടെ കളർ ഡെപ്‌ത്തും മിനി എൽഇഡിയുടെ ബ്രൈറ്റ്നെസ്സും സംയോജിപ്പിക്കുന്നതായി സോണിയിൽ ലുമിനൻസ് ബൂസ്റ്ററുള്ള RGB ട്രൈലുമിനോസ് മാക്‌സും കൊടുത്തിട്ടുണ്ട്. സോണി ബ്രാവിയ ടിവിയിൽ സുഗമമായ കളർ ഗ്രേഡേഷനും കൊടുത്തിരിക്കുന്നു. ഇതിൽ 65 ഇഞ്ചും അതിലും വലിയ മോഡലുകളിൽ, ഓഫ്-ആക്സിസ് വ്യൂവിംഗ് പൊസിഷനുകൾ കൊടുത്തിരിക്കുന്നു. സ്ഥിരമായ നിറവും കോൺട്രാസ്റ്റും നിലനിർത്താൻ X-വൈഡ് ആംഗിൾ പ്രോയും സോണി ഉൾപ്പെടുത്തിയിട്ടുണ്ട്.

XR കോൺട്രാസ്റ്റ് ബൂസ്റ്റർ, നോയ്‌സ് റിഡക്ഷൻ, നിയർ-4K അപ്‌സ്‌കേലിംഗ് എന്നിവയ്‌ക്കായി XR ക്ലിയർ ഇമേജ് സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ ക്ലീനർ മോഷനുള്ള XR മോഷൻ ക്ലാരിറ്റി തുടങ്ങിയ ഫീച്ചറുകളുള്ള കോഗ്നിറ്റീവ് പ്രോസസർ XR പ്രവർത്തിക്കുന്നു.

HDR സപ്പോർട്ടുള്ള ടിവിയാണിത്. ഡോൾബി വിഷൻ, HDR10, HLG, IMAX എൻഹാൻസ്ഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, സോണി പിക്ചേഴ്സ് കോർ തുടങ്ങിയ സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡുകളും സോണി ബ്രാവിയ 7 ii മിനി എൽഇഡി ടിവിയിൽ ഉൾപ്പെടുന്നു.

ബിൽറ്റ്-ഇൻ സ്പീക്കറുകളിൽ നിന്ന് വെർച്വൽ 5.1.4-ചാനൽ ഔട്ട്പുട്ട് സൃഷ്ടിക്കുന്നതിനായി ഇതിൽ ഡോൾബി സപ്പോർട്ടുണ്ട്. 3D സറൗണ്ട് അപ്‌സ്‌കേലിംഗുള്ള ഡോൾബി അറ്റ്മോസ്, DTS:X പിന്തുണയ്ക്കുന്ന ടെലിവിഷനാണിത്.

അക്കോസ്റ്റിക് മൾട്ടി-ഓഡിയോ+ ഫീച്ചറാകട്ടെ 65 ഇഞ്ചും അതിലും വലിയ മോഡലുകളിൽ ലഭ്യമാണ്.

സ്റ്റീലും സുതാര്യമായ ഗ്ലാസ് മെറ്റീരിയലും ഉപയോഗിച്ച് നിർമ്മിച്ച സ്ലിം ഫ്രെയിം ഡിസൈനിലാണ് 55 മുതൽ 85 ഇഞ്ച് മോഡലുകൾ നിർമിച്ചിട്ടുള്ളത്. 98 ഇഞ്ച് മോഡലിൽ ടി-ഷേപ്പ് സ്റ്റാൻഡ് ആണ് ഉപയോഗിച്ചിട്ടുള്ളത്.

ഗെയിമിംഗിനും മികച്ച ടെലിവിഷനാണിത്. ഇതിൽ ഇൻപുട്ട് ലാഗും മറ്റും കുറയ്ക്കുന്നതിന് HDMI 2.1 വഴി 120fps-ൽ 4K വീഡിയോ റെസല്യൂഷൻ ലഭിക്കുന്നു. ഇതിനായി സോണി ബ്രാവിയ ടിവി വേരിയബിൾ റിഫ്രഷ് റേറ്റ് (VRR), ഓട്ടോ ലോ ലേറ്റൻസി മോഡ് (ALLM) എന്നിവയാണ് ഉപയോഗിച്ചിട്ടുള്ളത്. ഡോൾബി വിഷൻ ഗെയിമിംഗിനൊപ്പം ഓട്ടോ HDR ടോൺ മാപ്പിംഗ്, ഓട്ടോ ജെനർ പിക്ചർ മോഡ്, പിഎസ് റിമോട്ട് പ്ലേ സപ്പോർട്ടും ടിവിയ്ക്കുണ്ട്.

Also Read: മിഡ് റേഞ്ചിന്റെ 200MP ക്യാമറ Vivo V70 FE, ആമസോണിൽ തകർപ്പൻ ഓഫർ!

Bravia 7 II Mini LED TV ഇന്ത്യയിലെ വില

55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച്, 85 ഇഞ്ച്, 98 ഇഞ്ച് വലിപ്പങ്ങളിലാണ് മിനി എൽഇഡി ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

  1. 55 ഇഞ്ച് സോണി ബ്രാവിയ II മിനി LED TV: 3,59,900 രൂപ
    ഓഫർ വില: 2,21,990 രൂപ
  2. 65 ഇഞ്ച് സോണി ബ്രാവിയ II മിനി LED TV: 4,39,900 രൂപ
    ഓഫർ വില: 2,74,990 രൂപ

75 ഇഞ്ച്, 85 ഇഞ്ച്, 98 ഇഞ്ച് വലിപ്പങ്ങളുള്ള ടിവികളുടെ വിൽപ്പനയും വില വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ജൂൺ അവസാനത്തോടെ ഇത് വ്യക്തമാകും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile