Lumio Vision 9 65 inch Smart TV, Amazon TV deals 2026
സിനിമാ പ്രേമികൾക്കും സ്പോർട്സ് ആരാധകർക്കും ആവേശകരമായ ആമസോൺ ഓഫർ എത്തി. വീട്ടിലിരുന്ന് തിയേറ്റർ ഫീലിൽ സിനിമകൾ കാണാനും, ഐപിഎൽ- വേൾഡ് കപ്പ് മൈതാനത്തിലിരുന്ന് കാണുന്ന ഫോലെ തോന്നിക്കാനും 65 ഇഞ്ചിന്റെ Lumio Vision 9 Smart TV വിലക്കുറവിൽ വിൽക്കുന്നു. അത്യാധുനികമായ ഡിസ്പ്ലേ സാങ്കേതികവിദ്യയും സ്മാർട്ട് ഫീച്ചറുകളും ഒത്തുചേരുന്ന ടെലിവിഷനാണിത്. വലിയ സ്ക്രീൻ ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, 65 ഇഞ്ചിന്റെ ഈ ടിവി മികച്ചതാണ്. HD Smart QD-MiniLED സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ആമസോണിലെ ഈ സ്മാർട്ട് ടിവി ഓഫറുകളും സവിശേഷതകളും വിശദമായി അറിയാം.
ആമസോണിൽ ലൂമിയോ വിഷൻ 9 സ്മാർട്ട് ടിവിയ്ക്ക് 1,09,999 രൂപയാണ് വിപണി വില. EPIC2-ADSI മോഡലിൽ വരുന്ന ടെലിവിഷനാണിത്. ഇപ്പോൾ 72,999 രൂപയ്ക്ക് ടെലിവിഷൻ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് ആകർഷകമായ കൂപ്പൺ ഇളവും, ബാങ്ക് ഓഫറുകളും ലഭ്യമാണ്. 1250 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ട് ആമസോൺ അനുവദിച്ചിരിക്കുന്നു. ഇതിന് പുറമെ HDFC ബാങ്ക് കാർഡിലൂടെ 2000 രൂപയുടെ ഇളവ് ലഭ്യമാണ്.
ഇത് രണ്ടും ചേർത്താൽ ലൂമിയോ വിഷൻ 9 2026 മോഡൽ ടിവി 1,06,749 രൂപയ്ക്ക് വാങ്ങിക്കാം. 2,566 രൂപയുടെ ഇഎംഐ ഓഫറും ആമസോണിൽ ഇപ്പോൾ ലഭ്യമാണ്. ഇത് മിനി എൽഇഡി ടിവിയ്ക്കായുള്ള പരിമിതകാല ഓഫറാണ്.
ഇനി ലൂമിയോ വിഷന്റെ HD സ്മാർട്ട് ടിവിയുടെ ഡിസ്പ്ലേ, പ്രോസസർ പോലുള്ള ഫീച്ചറുകൾ അറിയാം. അടുത്തിടെ വിപണിയിലെത്തിയ സ്മാർട്ട് ടിവിയാണിത്.
മീഡിയടെക്കിന്റെ പെന്റോണിക് 700 ചിപ്‌സെറ്റാണ് ലൂമിയോ വിഷൻ 9 (2026) ടിവിയിലുള്ളത്. ഇതിന് 3 ജിബി ഡിഡിആർ4 റാം സപ്പോർട്ട് ചെയ്യുന്നു. ഇതേ വിലയിൽ വരുന്ന ടിവികളേക്കാൾ ഇരട്ടി പെർഫോമൻസ് ലൂമിയോ ടെലിവിഷനിലുണ്ട്. ഇത് ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ദി ബോക്സിൽ പ്രവർത്തിക്കുന്നു.
Also Read: Oppo Find X9 Ultra: 200MP ക്യാമറയിൽ സാംസങ്ങിനെയും വിവോയെയും പൂട്ടാൻ ഓപ്പോയുടെ പോരാളി!
ലൂമിയോയുടെ EVA (എൻഹാൻസ്ഡ് VA) സാങ്കേതികവിദ്യയിൽ നിർമ്മിച്ച മിനി എൽഇഡി പാനലാണ് ഇതിലുള്ളത്. 48Gbps വരെ ഫുൾ ബാൻഡ്‌വിഡ്ത്ത് FRL സിഗ്നലിംഗ് ഉള്ള HDMI 2.1 സപ്പോർട്ട് ഇതിനുണ്ട്. സ്മാർട്ട് ടിവിയ്ക്ക് HDR പിന്തുണയുള്ള ഡോൾബി വിഷൻ സ്ക്രീനാണ് ടിവിയിലുള്ളത്. ഇതിൽ HDR10, HLG സപ്പോർട്ടുണ്ട്.
ഡ്യുവൽ സബ് വൂഫറുകളും ഡ്യുവൽ ഫുൾ-റേഞ്ച് ഡ്രൈവറുകളും ഡ്യുവൽ ട്വീറ്ററുകളും ഉൾപ്പെടുന്ന ടിവിയാണിത്. ഡോൾബി അറ്റ്‌മോസ് പിന്തുണയും സ്മാർട്ട് ടിവിയ്ക്കുണ്ട്.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.