വീട്ടിൽ തിയേറ്റർ ഫീൽ! 75 ഇഞ്ച് QLED TV പകുതി വിലയ്ക്ക്, 80000 രൂപയിൽ താഴെ മാത്രം

വീട്ടിൽ തിയേറ്റർ ഫീൽ! 75 ഇഞ്ച് QLED TV പകുതി വിലയ്ക്ക്, 80000 രൂപയിൽ താഴെ മാത്രം

വീടിനുള്ളിൽ ഒരു യഥാർത്ഥ സിനിമ തിയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഇതാ മികച്ച സമ്മർ ഓഫർ! അവധിക്കാലം ആഘോഷമാക്കാൻ 75 ഇഞ്ചിന്റെ പടുകൂറ്റൻ QLED TV കൾ വിലക്കിഴിവിൽ വാങ്ങാം. ഒന്നര ലക്ഷത്തിന് മുകളിൽ വിപണി വിലയാകുന്ന ബ്രാൻഡഡ് ടിവികൾ ആമസോണിൽ അതിശയകരമായ ഇളവിൽ വാങ്ങാം. 80000 രൂപയിൽ താഴെ വിലയിൽ, ഫിലിപ്സ്, ടിസിഎൽ, തോഷിബ Smart TV കൾക്കാണ് ഓഫർ. ആകർഷകമായ ബാങ്ക് ഓഫറും മികച്ച ഇഎംഐ ഓഫറുകളും ചേർത്താണ് സ്മാർട്ട് ടിവി വിൽക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

മികച്ച കളർ ക്ലാരിറ്റിയും ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റവും ലഭിക്കുന്ന ടെലിവിഷനുകളാണിവ. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾക്ക് ആമസോൺ തരുന്ന ഓഫറുകളെ കുറിച്ചും, ടിവിയുടെ സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.

Toshiba 75 Inches 4K Ultra HD Smart QLED TV

തോഷിബയുടെ ഈ ടിവിയിൽ HDR10+ ഡിസ്പ്ലേയും, ഡോൾബി വിഷൻ സപ്പോർട്ടുമുള്ള ഫോണാണിത്. മികച്ച ബിൽഡ് ക്വാളിറ്റിയും പിക്ചർ ക്വാളിറ്റിയുമുള്ള 75 ഇഞ്ച് ടിവിയ്ക്ക് ആമസോണിൽ പകുതി വിലയാണ് ഇപ്പോൾ ഈടാക്കുന്നത്. 1,25,999 രൂപയാണ് ടിവിയുടെ വിപണി വില.

ഇപ്പോൾ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ടിവിയുടെ വില വെറും 76,999 രൂപയാണ്. എസ്ബിഐ, ഓൾ ബാങ്ക് കാർഡുകളിലൂടെ 2500 രൂപ ഇളവ് ലഭിക്കുന്നു. ഇങ്ങനെ തോഷിബ ടെലിവിഷൻ നിങ്ങൾക്ക് 74000 രൂപയ്ക്ക് വാങ്ങാം. 2309 രൂപയുടെ ക്യാഷ്ബാക്ക് ആമസോൺ പേ ബാലൻസിലൂടെ ലഭിക്കും. ഇഎംഐയിൽ വലിയ ക്യുഎൽഇഡി ടിവി വേണമെന്നുള്ളവർക്ക് 2,707 രൂപയുടെ ഇഎംഐ ഡീൽ ലഭ്യമാണ്.

Smart QLED TV

Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും

3 HDMI പോർട്ടുകൾ, 2 USB പോർട്ടുകൾ, ബ്ലൂടൂത്ത് 5.0, വൈ-ഫൈ, 1 ഇതർനെറ്റ് പോർട്ട് കണക്റ്റിവിറ്റി സപ്പോർട്ടും വിഡാ ഒഎസ്സുമുള്ള ടിവിയാണിത്.

TCL 75 inches 4K Ultra HD Smart QLED TV

4K 3840 x 2160 റെസല്യൂഷൻ സപ്പോർട്ടുള്ള TCL ക്യുഎൽഇഡി ടെലിവിഷനാണിത്. അൾട്രാ-ഹൈ ഡെഫനിഷൻ പിക്ചർ ക്വാളിറ്റിയിൽ QLED ഡിസ്പ്ലേ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. ഈ ടിവി സ്ക്രീനിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റുണ്ട്. ശക്തമായ 35 വാട്ട് സൗണ്ട് ഔട്ട്‌പുട്ടിൽ നിന്നും ഡോൾബി അറ്റ്‌മോസ് സ്പീക്കറുകളിൽ നിന്നും ഹോം തിയേറ്റർ ഫീലിൽ ഓഡിയോ എക്സ്പീരിയൻസ് ചെയ്യാനാകും.

2,69,990 രൂപയാണ് ഇതിന്റെ വിപണി വില. ആമസോണിൽ സ്മാർട്ട് ടിവിയ്ക്ക് 71 ശതമാനം ഇളവിൽ 76,990 രൂപയാണ് വിലയാകുന്നത്. 2,309 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും 2,707 രൂപയുടെ ഇഎംഐ ഓഫറും സ്മാർട്ട് ടിവി തരുന്നു.

Vu 75 inches Vibe Series 4K QLED Smart Google TV

75VIBE-DV മോഡലിലുള്ള വിയു 75 ഇഞ്ച് ടെലിവിഷന് ആമസോൺ 8000 രൂപയിൽ താഴെ മാത്രമാണ് വില ഈടാക്കുന്നത്.

വിയുവിൽ നിന്നുള്ള QLED ടിവിയ്ക്ക് 4K ക്ലാരിറ്റിയിൽ പിക്ചർ സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ ഇതർനെറ്റ്, HDMI, USB, Wi-Fi ടെക്നോളജി ഉപയോഗിച്ചിട്ടുണ്ട്. 1,00,000 രൂപയാണ് വിപണി വിലയെങ്കിലും ആമസോണിൽ 62,990 രൂപ മാത്രമാണ് ഇപ്പോൾ ഈടാക്കുന്നത്. 1,889 രൂപയുടെ ആമസോൺ ക്യാഷ്ബാക്ക് ലഭ്യമാണ്. 2,215 രൂപയുടെ ഇഎംഐ ഡീലും വിയു 75 ഇഞ്ച് ടെലിവിഷന് ആമസോൺ തരുന്നു.

Philips 75 inch 8100 Series 4K Ultra HD Smart QLED Google TV

ഫിലിപ്സിന്റെ ബ്രാൻഡിന്റെ 75PQT8100/94 മോഡലിൽ വരുന്ന എച്ച്ഡി സ്മാർട്ട് ക്യുഎൽഇഡി ടിവിയാണിത്. 4K റെസല്യൂഷൻ ഡിസ്പ്ലേയുള്ള സ്മാർട്ട് ടിവിയ്ക്ക് 120 Hz റിഫ്രഷ് റേറ്റുണ്ട്. 30W ഡോൾബി അറ്റ്മോസ് സപ്പോർട്ട് ഓഡിയോ ഇതിൽ ലഭിക്കുന്നു. HDMI, USB, Wi-Fi തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഗൂഗിൾ ടിവി ഓപ്പറേറ്റിങ് സിസ്റ്റവുമുള്ള ടിവിയാണിത്.

1,19,990 രൂപയാണ് 75 ഇഞ്ചിന്റെ ടെലിവിഷന്റെ വില. 64,999 രൂപയ്ക്കാണ് ടിവി ആമസോണിൽ വിൽക്കുന്നത്. 1,949 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ ഫിലിപ്സ് ടിവി 2,285 രൂപയുടെ ഇഎംഐയിലും സ്വന്തമാക്കാം.

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo