വിലക്കുറവിൽ വീട്ടിലൊരു തിയേറ്റർ! 55 inch LED, QLED Smart Tv കൾ ആമസോണിൽ ലാഭത്തിൽ!

ഈ ഓണത്തിന് മുന്നേ ഏറ്റവും വിലക്കുറവിൽ വീട്ടിൽ തിയേറ്റർ ഒരുക്കിയാലോ! കുടുംബാംഗങ്ങളുമായി ഒത്തുചേരുമ്പോൾ പുത്തൻ സിനിമകളും സ്പോർട്സ് മത്സരങ്ങളും ആസ്വദിക്കാൻ 55 inch LED, QLED Smart Tv കൾ വാങ്ങാം. ആമസോണിൽ ഇപ്പോൾ നേരിട്ടുള്ള കിഴിവിലൂടെയും ആകർഷകമായ ബാങ്ക് ഓഫറുകളിലൂടെയും ബ്രാൻഡഡ് ടിവികൾ സ്വന്തമാക്കാം. ഫിലിപ്സ്, ഷവോമി, എൽജി തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ടെലിവിഷന് ഓഫർ ലഭ്യമാണ്. നിങ്ങളുടെ ബഡ്ജറ്റിനും ആവശ്യങ്ങൾക്കും അനുയോജ്യമായ സ്മാർട്ട് ടിവികളാണിവ. 2000 രൂപ വരെയുളള ബാങ്ക് ഇളവും സ്മാർട്ട് ടിവികൾക്ക് അനുവദിച്ചിട്ടുണ്ട്. ഓഫറിനെ കുറിച്ചും ഈ ക്യുഎൽഇഡി, എൽഇഡി ടിവികളുടെ സവിശേഷതകളും വിശദമായി അറിയാം.

Philips 8100 Series 4K Ultra HD Smart QLED TV

HD QLED ഡിസ്പ്ലേയും HDR10+, Dolby Vision സാങ്കേതിക വിദ്യയുമാണ് ഈ ക്യുഎൽഇഡി ടിവിയിലുള്ളത്. Google TV ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ടിവിയിലുള്ളത്. Wi-Fi, Bluetooth, HDMI, USB പോർട്ടുകളും ഇതിനുണ്ട്.

55 ഫിലിപ്സ് ടിവിയ്ക്ക് വിപണിയിൽ 49,999 രൂപ വിലയാകുന്നു. ഫിലിപ്ക്സ് 8100 Series 4K Ultra HD Smart QLED Google TV 55PQT8100/94 മോഡൽ ടെലിവിഷൻ ആമസോണിൽ 38,999 രൂപയ്ക്ക് വിൽക്കുന്നു. 1949 രൂപയുടെ ബാങ്ക് ഓഫറും 1,371 ഇഎംഐ ഓഫറും സ്മാർട്ട് ടിവിയ്ക്ക് ആമസോൺ അനുവദിച്ചിരിക്കുന്നു.

Also Read: ഡിസ്‌പ്ലേയിലും ബാറ്ററിയിലും റെക്കോർഡിടാൻ Redmi Note 17; ലോഞ്ച് ഉടൻ

LG 55 inch 4K Ultra HD Smart TV

എൽജിയുടെ UA82 സീരീസ് ടിവി ആമസോണിൽ വമ്പിച്ച വിലക്കുറവിൽ ലഭ്യമാണ്. 4K HDR10 സപ്പോർട്ടുള്ള സ്ക്രീനുള്ള എൽഎഇഡി ടിവി ശക്തമായ അപ്‌സ്കേലിംഗ് പിന്തുണയ്ക്കുന്നു. ഇതിൽ ആൽഫ7 Gen8 ചിപ്പാണ് ഉപയോഗിച്ചിട്ടുള്ളത്. 55 ഇഞ്ച് എൽഇഡി ടിവിയിൽ വെബ്‌ഒഎസ് 25 സോഫ്റ്റ് വെയർ പ്രവർത്തിക്കുന്നു. മൂന്ന് HDMI, ഒരു USB പോർട്ടും ചേർന്നതാണ് എൽജി ടെലിവിഷൻ.

85,990 രൂപയ്ക്കാണ് എൽജി U8 AI Series 4K Ultra HD Smart webOS LED TV 55NU870BPLA 2026 ടിവി ലോഞ്ച് ചെയ്തത്. ആമസോണിൽ പകുതി വിലയ്ക്ക് ഈ പ്രീമിയം എൽഇഡി ടിവി സ്വന്തമാക്കാനാകും. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലെ ഇപ്പോഴത്തെ വില വെറും 47,999 രൂപയാണ്. 2,399 രൂപയുടെ ബാങ്ക് ഓഫറും സ്മാർട്ട് ടിവിയ്ക്കുണ്ട്. ഇങ്ങനെ 45000 രൂപയ്ക്ക് ടിവി വീട്ടിലെത്തിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ 1,688 രൂപയുടെ ഇഎംഐയിലും സ്മാർട്ട് ടിവി പർച്ചേസ് ചെയ്യാം.

Xiaomi X Pro Series QLED 4K Ultra HD Smart Google TV

4K Ultra HD QLED ഡിസ്പ്ലേ, HDR10+, ഡോൾബി വിഷൻ സപ്പോർട്ടുള്ള ഫോണാണിത്. ഈ ഷവോമി സ്മാർട്ട്ഫോണിൽ Dolby Audio, DTS, DTS Virtual സപ്പോർട്ടുള്ള ശക്തമായ സൗണ്ട് എക്സ്പീരിയൻസും ലഭിക്കും. അതിനാൽ സൗണ്ട് ബാറോ ഹോം തിയേറ്ററോ ഇല്ലാതെ വീട്ടിൽ തന്നെ ഹോം തിയേറ്റർ ടിവിയിലൂടെ മാത്രം സെറ്റ് ചെയ്യാനാകും. Google TV പ്ലാറ്റ്‌ഫോമിലാണ് ഷവോമി എക്സ് പ്രോ ടെലിവിഷൻ പ്രവർത്തിക്കുന്നത്.

ഷവോമി QLED 4K Ultra HD Smart Google TV L55MB-APIN ടിവിയ്ക്ക് ഇന്ത്യയിൽ 69,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. ആമസോൺ ഓഫറിലൂടെ ശരിക്കും പകുതി വിലയ്ക്ക് ടെലിവിഷൻ വാങ്ങിക്കാം. ഷവോമി എക്സ് പ്രോ ക്യുഎൽഇഡി ടിവിയുടെ ആമസോണിലെ വില 42,999 രൂപയാണ്. 2149 രൂപയുടെ ബാങ്ക് ഇളവും ഇപ്പോൾ ലഭ്യമാണ്. 1512 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും സ്മാർട്ട് ടിവിയ്ക്ക് അനുവദിച്ചിട്ടുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :