അവധിക്കാലം കളറാക്കാം! 40 ഇഞ്ച് QLED TV 20000 രൂപയ്ക്ക് താഴെ, വമ്പൻ ഓഫറുകൾ!

അവധിക്കാലം കളറാക്കാം! 40 ഇഞ്ച് QLED TV 20000 രൂപയ്ക്ക് താഴെ, വമ്പൻ ഓഫറുകൾ!

ഈ വെക്കേഷൻ അടിച്ചുപൊളിക്കാൻ സ്മാർട്ട് ടിവി വിലക്കുറവിൽ വാങ്ങാം. പ്രീമിയം ക്വാളിറ്റിയുള്ള 40 ഇഞ്ച് QLED TV ആമസോൺ ഇന്ത്യയിൽ കിഴിവ് പ്രഖ്യാപിച്ചു. സാധാരണ LED ടിവികളേക്കാൾ മികച്ച കളർ ക്വാളിറ്റിയും ബ്രൈറ്റ്‌നസ്സും ലഭിക്കുന്ന ടെലിവിഷനാണിത്. ടിസിഎൽ, കൊടക്, ഏസർ ടിവികൾക്കാണ് ഇളവ്. 50 ശതമാനം വരെ ഇളവിലാണ് സ്മാർട്ട് ടിവികൾ വിൽക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

മികച്ച ബാങ്ക് ഓഫറുകളും ഇഎംഐ ഡീലും ടിവികൾക്ക് അനുവദിച്ചിരിക്കുന്നു. സ്മാർട്ട് ടിവിയുടെ പ്രത്യേകതകളും വിലയും ഓഫറുകളും പരിശോധിക്കാം.

acer 40 inch Smart QLED TV Deal Amazon

39,500 രൂപയ്ക്കാണ് ഏസർ ടെലിവിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ക്യുഎൽഇഡി ടെലിവിഷൻ ആമസോൺ ഇന്ത്യയിൽ പകുതി വിലയ്ക്ക് ലഭ്യമാകുന്നു.

ഏസറിന്റെ Ultra V Series Full HD Smart ക്യുഎൽഇഡി ടിവിയാണിത്. ഇത് AR40QDVGU2841BD മോഡലിൽ ഉൾപ്പെട്ട ടെലിവിഷനാണിത്. 60 Hz റിഫ്രഷ് റേറ്റും, 1080 പിക്സൽ ഡിസ്പ്ലേ റെസല്യൂഷനുമുള്ള ഏസർ ടെലിവിഷനിൽ, A55 പ്രോസസറാണ് പ്രവർത്തിക്കുന്നത്. സ്മാർട്ട് ടിവിയ്ക്ക് ആമസോണിൽ ഇപ്പോൾ വില 17,999 രൂപയാണ്. ആക്സിസ്, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 2500 രൂപ ഇളവ് നേടാം. ഇങ്ങനെ വെറും 15000 രൂപയ്ക്ക് ഏസർ ക്യുഎൽഇഡി ടെലിവിഷൻ വാങ്ങിക്കാവുന്നതാണ്. 633 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

Kodak QLED TV Offer

ഉയർന്ന നിലവാരമുള്ള പിക്ചർ ക്വാളിറ്റിയും, ഫുൾ എച്ച്ഡി റെസല്യൂഷനുമുള്ള 40 ഇഞ്ച് ക്യുഎൽഇഡി സ്മാർട്ട് ടിവിയാണ് ഫോണിലുള്ളത്. 1080 പിക്സൽ ഡിസ്പ്ലേ ക്വാളിറ്റിയും, 60 Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ഇതിനുണ്ട്. 10000+ ആപ്പുകളും ഗെയിമുകളും ഇത് പിന്തുണയ്ക്കുന്നു. കൊടക് സ്മാർട്ട് ടിവിയുടെ വിപണി വില 17,999 രൂപയാണ്. ഇതിന് ആമസോൺ 5000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവ് ലഭ്യമാണ്.

Also Read: Redmi Note 15 SE: 5800mAh പവറിൽ റെഡ്മിയുടെ പടക്കുതിര, സ്പെഷ്യൽ എഡിഷൻ ഫോണിന്റെ വില അറിയണ്ടേ!

കൊഡാക്ക് QLED SE QLED ഫുൾ HD സ്മാർട്ട് ലിനക്സ് ടിവി 2025 എഡിഷന്റെ ആമസോൺ ഇന്ത്യയിലെ വില 12,999 രൂപയാണ്. 40QSE5009 മോഡൽ സ്മാർട്ട് ടിവിയ്ക്ക് 2500 രൂപയുടെ ബാങ്ക് ഇളവും അനുവദിച്ചിട്ടുണ്ട്. ആക്സിസ്, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ ഈ ഓഫർ പ്രയോജനപ്പെടുത്താം. ഇങ്ങനെ 10000 രൂപ എന്ന തുച്ഛമായ വിലയ്ക്ക് സ്മാർട്ട് ടിവി സ്വന്തമാക്കാം. 457 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ഡീലും നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

TCL Smart ക്യുഎൽഇഡി Google TV 40V5C

40 inch Smart QLED TV Deal

40V5C മോഡലിലുള്ള ടിസിഎൽ 40 ഇഞ്ച് V5C സീരീസ് ഫുൾ എച്ച്ഡി സ്മാർട്ട് ക്യുഎൽഇഡി ടിവിയ്ക്കാണ് ഇളവ്. ഇത് ഇന്ത്യയിൽ 35,990 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. ടിസിഎൽ സ്മാർട്ട് ക്യുഎൽഇഡി ടെലിവിഷന് 47 ശതമാനം കിഴിവുണ്ട്. 18,990 രൂപയ്ക്ക് ഇത് ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു. നിലവിൽ ബാങ്ക് ഡിസ്കൌണ്ടൊന്നും സ്മാർട്ട് ടിവിയ്ക്ക് ലഭ്യമല്ല. 668 രൂപയുടെ ഇഎംഐ കിഴിവും ടെലിവിഷന് അനുവദിച്ചിരിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo