വീടിനുള്ളിൽ ഒരു മിനി തിയേറ്റർ അനുഭവം ഇനി സ്മാർട്ട് ടിവിയിലൂടെ സ്വന്തമാക്കാം. പ്രീമിയം പിക്ചർ ക്വാളിറ്റി നൽകുന്ന QLED TV കൾ ആമസോണിൽ വമ്പിച്ച ഇളവിൽ വിൽക്കുന്നു. കൊടക്, ഷവോമി, ടിസിഎൽ ബ്രാൻഡുകളുടെ ടെലിവിഷനുകൾക്കാണ് ഇപ്പോൾ ഓഫർ. പ്രമുഖ ബ്രാൻഡുകളുടെ ടെലിവിഷന് വിപണി വിലയിൽ നിന്നും പകുതി വില കുറച്ചാണ് ആമസോൺ തരുന്നത്. ആകർഷകമായ ഇഎംഐ ഓഫറുകളും ക്യാഷ്ബാക്ക് ഡീലും ആമസോൺ തരുന്നു. 15000 രൂപയിലും താഴെ വിലയിൽ 32 ഇഞ്ച് സ്മാർട്ട് ടിവികൾ സ്വന്തമാക്കാം. ക്യുഎൽഇഡി ടിവികളുടെ ഓഫറുകളും വിലയും സവിശേഷതകളും അറിയാം.
Survey32 inch Xiaomi QLED TV Deal Amazon
26,999 രൂപയ്ക്കാണ് ഷവോമി ക്യുഎൽഇഡി ടിവി വിപണിയിൽ എത്തിച്ചത്. 48 ശതമാനം ഇളവിൽ 13,999 രൂപയ്ക്ക് ഷവോമി സ്മാർട്ട് ടിവി വാങ്ങിക്കാം. L32MB-APIN മോഡലിലുള്ള ടെലിവിഷനാണിത്. ആമസോൺ പേയിലൂടെ 499 രൂപയുടെ ക്യാഷ്ബാക്ക് നേടാം. 492 രൂപയുടെ ഇഎംഐ ഓഫറും 32 ഇഞ്ച് ടെലിവിഷന് ലഭ്യമാണ്.
20w ഡോൾബി ഓഡിയോ സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ട് ടിവിയാണിത്. ഷവോമിയുടെ എ പ്രോ QLED മോഡൽ ടെലിവിഷനിൽ ആൻഡ്രോയിഡ് 14 ഗൂഗിൾ ടിവി ഒഎസ്സിലാണ് പ്രവർത്തിക്കുന്നത്. മികച്ച പിക്ചർ ക്വാളിറ്റിയും എന്നാൽ വലിയ വലിപ്പവും വേണ്ടെങ്കിൽ ഈ ഷവോമി ടെലിവിഷൻ തെരഞ്ഞെടുക്കാം. ബെഡ്റൂമിലേക്കുള്ള ടിവിയായും, വീട്ടിൽ ഒരു സെക്കൻഡറി സ്‌ക്രീനായും വേണമെങ്കിൽ തെരഞ്ഞെടുക്കാം. ഇടത്തരം കുടുംബങ്ങൾക്ക് ഒരു ബജറ്റ് ഫോണിന്റെ വിലയിൽ ടിവി ആമസോണിലൂടെ പർച്ചേസ് ചെയ്യാം.

Also Read: ആമസോണിൽ സ്റ്റോക്കില്ല! Zeiss ക്യാമറ 512 GB Vivo X200 Pro 5ജിയ്ക്ക് ഫ്ലിപ്കാർട്ടിൽ അടിപൊളി ഓഫർ
Kodak QLED SE Smart Linux TV Offer
2025 ൽ വിപണിയിൽ എത്തിച്ച 32QSE5080 മോഡൽ കൊടക് സ്മാർട്ട് ടിവിയ്ക്ക് ഇപ്പോൾ കിഴിവുണ്ട്. 18,999 രൂപ വിലയുള്ള കൊടക് ക്യുഎൽഇഡി സ്മാർട്ട് ടിവി ഇപ്പോൾ 9000 രൂപയിലും താഴെ വിലയ്ക്ക് വാങ്ങിക്കാം. 32 ഇഞ്ച് QLED HD Ready സ്മാർട്ട് ടിവി ആമസോണിൽ വിൽക്കുന്നത് 8,799 രൂപയ്ക്കാണ്. 309 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.
കൊടക് ടിവിയിൽ Quantum Dot സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ടിവികളേക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്ന, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിലുള്ളത്. ഈ സ്മാർട്ട് ടിവിയിൽ 30W ഓഡിയോ ഔട്ട്പുട്ട് ലഭിക്കുന്നു.
TCL 32 inch V5C Series Full HD Smart QLED TV Deal
32V5C മോഡലിലുള്ള ടിസിഎൽ സ്മാർട്ട് ടിവിയ്ക്കാണ് ഓഫർ. V5C സീരീസിലുള്ള 32 ഇഞ്ച് ടെലിവിഷന് 22,990 രൂപയാണ് വിപണി വില. ആമസോണിൽ പകുതി വിലയ്ക്ക്, 14,490 രൂപയാണ് ആമസോണിൽ വില. 509 രൂപയുടെ ഇഎംഐ ഓഫർ ടിസിഎൽ ടിവിയ്ക്ക് ആമസോൺ ഓഫർ ചെയ്യുന്നു.
ദൃശ്യങ്ങൾക്ക് മികച്ച ഷാർപ്‌നെസും പല കളറിങ്ങുമുള്ള TCL V5C ക്യുഎൽഇഡി ടിവിയാണിത്. ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിച്ച് വോയ്‌സ് കമാൻഡുകൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ശബ്ദത്തിന് കൂടുതൽ വ്യക്തത നൽകുന്ന Dolby Audio ടെക്നോളജിയുമുണ്ട്.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile