ആമസോണിൽ സ്റ്റോക്കില്ല! Zeiss ക്യാമറ 512 GB Vivo X200 Pro 5ജിയ്ക്ക് ഫ്ലിപ്കാർട്ടിൽ അടിപൊളി ഓഫർ
പ്രീമിയം സ്മാർട്ട് ഫോൺ വേണ്ടവർക്ക്, വിവോയുടെ Zeiss സപ്പോർട്ട് മോഡൽ വമ്പിച്ച വിലക്കുറവിൽ വാങ്ങാം. 512 GB എന്ന കൂറ്റൻ സ്റ്റോറേജുള്ള, Vivo X200 Pro 5G യ്ക്കാണ് കിഴിവ്. ആമസോണിൽ സ്റ്റോക്ക് തീർന്നതോടെ നിരാശരായവർക്ക് ആശ്വാസമായ ഓഫറാണ് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നത്. Zeiss ലെൻസിന്റെ കരുത്തിൽ ക്ലാരിറ്റിയുള്ള മെയിൻ ക്യാമറയും, 200 എംപി ടെലിഫോട്ടോ ലെൻസും ചേർന്നുള്ള മികച്ച ഫോട്ടോഗ്രാഫിയിലാണ് വിവോ എക്സ്200 പ്രോ അവതരിപ്പിച്ചത്.
Surveyപ്രീമിയം ഫോണിന് ഫ്ലിപ്കാർട്ടിൽ വമ്പിച്ച ബാങ്ക് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഒറിജിനൽ വിലയിൽ നിന്ന് പകുതി വിലയ്ക്ക് വാങ്ങാൻ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഇപ്പോഴുണ്ട്. വിവോ എക്സ്200 പ്രോയുടെ ഈ പരിമിതകാല ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
Vivo X200 Pro 5G Price Offer Flipkart
1,01,999 രൂപയ്ക്കാണ് വിവോ എക്സ്200 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ ലഭ്യമല്ല. 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ വില 89,998 രൂപയാണ്. ഇത് ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള സ്മാർട്ട് ഫോണിന് മാത്രമുള്ള ഓഫറാണ്. (കോസ്മോസ് ബ്ലാക്ക് നിറത്തുള്ള വിവോ എക്സ്200 പ്രോയ്ക്ക് ഫ്ലിപ്കാർട്ടിൽ 94,999 രൂപയാണ് ഇപ്പോഴത്തെ വില.)
ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 4000 രൂപയുടെ ഇളവ് ലഭ്യമാണ്. ഇങ്ങനെ സ്മാർട്ട് ഫോൺ 85000 രൂപയ്ക്ക് സ്വന്തമാക്കാം. വിവോ എക്സ്200 പ്രോയ്ക്ക് ഫ്ലിപ്കാർട്ട് നൽകുന്ന എക്സ്ചേഞ്ച് ഓഫറും ആകർഷകമാണ്.
47350 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ്, പഴയ സ്മാർട്ട് ഫോൺ മാറ്റി വാങ്ങുന്നവർക്കായി ലഭിക്കുന്നത്. നിങ്ങൾ മാറ്റി വാങ്ങുമ്പോൾ ഉപയോഗിക്കുന്ന ഫോണിന്റെ പഴമയും മോഡലും അനുസരിച്ച് ഓഫറിലും വ്യത്യാസം വരുന്നു. 36 മാസത്തേക്ക് മികച്ച എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് തരുന്നു. ഇങ്ങനെ 3165 രൂപയുടെ ഇഎംഐയിൽ വിവോ എക്സ്200 പ്രോ ലഭിക്കും.

Vivo X200 Pro 5G Camera
ട്രിപ്പിൾ റിയർ ക്യാമറയാണ് വിവോ X200 പ്രോയിലുള്ളത്. ഇതിൽ സീസ് സപ്പോർട്ടുള്ള 50MP മെയിൻ ക്യാമറ വരുന്നു. 50MP അൾട്രാ-വൈഡ് ക്യാമറയും, 200MP ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്. വായുവിൽ നിന്നുള്ള പ്രകാശവ്യതിയാനം കുറയ്ക്കുന്ന APO സർട്ടിഫിക്കേഷൻ ടെലിഫോട്ടോ ലെൻസിനുണ്ട്. വിശാലമായ ഫോട്ടോഗ്രാഫിയ്ക്കായി ഉപയോഗിച്ചിട്ടുള്ള അൾട്രാ വൈഡ് ക്യാമറയ്ക്ക് 5 mm ഫോക്കൽ ലെങ്ത് സപ്പോർട്ടുണ്ട്. ഇതിൽ മികച്ച സെൽഫി ഷോട്ടുകൾക്കായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
Also Read: Airtel 219 vs 199: ഒരേ വാലിഡിറ്റി, അൺലിമിറ്റഡ് കോളിംഗും; ലാഭം ഏത്?
വിവോ എക്സ്200 പ്രോ മറ്റ് സവിശേഷതകൾ
വിവോ X200 പ്രോയിൽ 6.78 ഇഞ്ച് വലിപ്പത്തിലുള്ള 1.5K 120Hz AMOLED സ്‌ക്രീനാണുള്ളത്. ഇത് 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്സ് പിന്തുണയ്ക്കുന്നു. സുഗമമായ സ്ക്രോളിങ്ങിന് സ്മാർട്ട് ഫോണിൽ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. ഇത് 16GB LPDDR5X റാമും 512GB UFS 4.0 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 9400 ആണ് പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണിന് പെർഫോമൻസ് നൽകുന്നത്. വിവോ എക്സ്200 പ്രോയിൽ 90W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. ഇത് 30W വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു. വിവോ ഈ പ്രീമിയം ഹാൻഡ്സെറ്റിൽ 6000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി വിവോ എക്സ്200 പ്രോയിൽ IP68 + IP69 റേറ്റിംഗുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile