6 മാസത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പ്, Disney+ Hotstar എന്നിവയും ഇതിലുണ്ട്
105GB പ്രതിമാസ ഡാറ്റയാണ് ഇതിലുള്ളത്
ആകർഷകമായ ഒരുപാട് റീചാർജ് പ്ലാനുകൾ എയർടെൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെ ജനപ്രിയ ടെലികോം കമ്പനിയായും രാജ്യത്ത് Bharti Airtel വളർന്നു. പ്രീ- പെയ്ഡ് പ്ലാനുകൾ മാത്രമല്ല പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും വളരെ മികച്ച സേവനങ്ങളാണ് എയർടെലിൽ നിന്നും വരുന്നത്. അതായത്, വിലക്കുറവും കൂടുതൽ മൂല്യങ്ങളുമുള്ള റീചാർജ് പ്ലാനുകളാണ് ഇവയിൽ മിക്കവയും.
Survey599 രൂപയ്ക്ക് എയർടെൽ കൊണ്ടുവരുന്നതും ഇത്തരത്തിൽ ഒരു പോസ്റ്റ്‌പെയ്ഡ് പ്ലാനാണ്. അതായത്, Airtel പുതിയതായി അവതരിപ്പിച്ച റീചാർജ് പ്ലാൻ 599 രൂപയുടെ പ്ലാറ്റിനം ഫാമിലി പാക്കേജാണ്. ഇത് ഒന്നിലധികം കണക്ഷനുകളുള്ള പോസ്റ്റ്‌പെയ്ഡ് സേവനങ്ങളും മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നു. 9 ആഡ്-ഓൺ കണക്ഷനുകൾ വരെ ചേർക്കാവുന്ന ഈ പ്ലാനിനെ കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കാം…
599 രൂപയുടെ Airtel പ്ലാറ്റിനം പ്ലാൻ
599 രൂപയുടെ പ്ലാറ്റിനം പ്ലാനുകളിൽ നിരവധി ഫീച്ചറുകളും ആനുകൂല്യങ്ങളും ലഭിക്കുന്നു. പരമാവധി കണക്ഷനുകൾ ഇതിലേക്ക് ആഡ് ചെയ്യാമെന്നതിനാലും ഒരു വലിയ കുടുംബത്തിന് പോലും ഈ റീചാർജ് പാക്കേജ് അനുയോജ്യമാണ്. ശരിക്കും 599 രൂപയുടെ ഈ Airtel Recharge Plan 2 കണക്ഷനുകളുടെ ആനുകൂല്യത്തോടെയാണ് വരുന്നത്. എന്നാൽ പരമാവധി 9 ആഡ്-ഓൺ കണക്ഷനുകൾ ഇതിലേക്ക് ചേർക്കാൻ സാധിക്കും. ഒരൊറ്റ പ്ലാനിന് കീഴിൽ ഒന്നിലധികം കണക്ഷനുകളുടെ സൗകര്യം എന്നതാണ് Rs. 599 Recharge Planലൂടെ എയർടെൽ നിങ്ങൾക്ക് നൽകുന്നത്.
അൺലിമിറ്റഡ് കോളുകളും മറ്റ് ആനുകൂല്യങ്ങളും
599 രൂപയുടെ പ്ലാറ്റിനം പ്ലാനിന് കീഴിൽ, വേണമെങ്കിൽ വരിക്കാർക്ക് 105GB പ്രതിമാസ ഡാറ്റ ലഭിക്കും. കൂടാതെ, അൺലിമിറ്റഡ് കോളുകളും അതും ലോക്കൽ, എസ്ടിഡി, റോമിങ് എന്നിവയും എയർടെൽ വാഗ്ദാനം ചെയ്യുന്നു. 75GB പ്രതിമാസ ഡാറ്റയാണ് ആദ്യത്തെ കണക്ഷന് ലഭിക്കുക. ഇതിന് പിന്നാലെ ചേർക്കുന്ന ഓരോ കണക്ഷനും 30GB അധികമായി ലഭിക്കും. ഇങ്ങനെ ആഡ്-ഓൺ കണക്ഷനുകൾക്കായി അൺലിമിറ്റഡ് വോയ്‌സ്, SMS ആനുകൂല്യങ്ങളും എയർടെൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ആമസോണും ഡിസ്നിയും പൂർണമായും Free…
OTT ആനുകൂല്യങ്ങളാണ് എയർടെൽ പ്ലാനിൽ എടുത്തുപറയേണ്ടത്. 6 മാസത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പ്, Disney+ Hotstar മൊബൈലിലേക്ക് 1 വർഷത്തെ ആക്‌സസ് എന്നീ രണ്ട് വലിയ ഒടിടി സേവനങ്ങളാണ് ഇതിലുള്ളത്. Xstream Play Mobile Pack, Wynk പ്രീമിയം, ഹലോ ട്യൂണുകളും ഫ്രീയായി ആസ്വദിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile