Vodafone-ideaയും ഇതാ 5Gയിലേക്ക്; ഇന്ത്യയിൽ എവിടെയെല്ലാം ഇപ്പോൾ ലഭിക്കും?

HIGHLIGHTS

Viയുടെ 5G സേവനം ഇപ്പോൾ ദേശീയ തലസ്ഥാനത്ത് ലഭ്യമാണെന്ന് റിപ്പോർട്ട്

കൂടുതൽ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കും

വോഡഫോൺ- ഐഡിയയുടെ 5ജി സേവനത്തെ കുറിച്ച് കൂടുതൽ വിശദമാക്കുന്നു

Vodafone-ideaയും ഇതാ 5Gയിലേക്ക്; ഇന്ത്യയിൽ എവിടെയെല്ലാം ഇപ്പോൾ ലഭിക്കും?

എയർടെലും റിലയൻസ് ജിയോയും ഇന്ത്യയിൽ 5G (5G service in India) സേവനം ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ രണ്ട് ടെലികോം ഭീമന്മാരും തമ്മിൽ മത്സരമാണ്, ആരുടെ 5ജിയാണ് ഏറ്റവും മികച്ചതെന്ന് തെളിയിക്കുന്നതിനായി. എന്നാൽ, പോർക്കളത്തിലേക്ക് ഇതാ Vodafone-ideaയും എത്തുകയാണ്. പഴയ പ്രതാപമില്ലെങ്കിലും വിഐയുടെ 5G സേവനവും ടെലികോം രംഗത്ത് നിർണായകമാണ്. 
വോഡഫോൺ ഐഡിയ (Vi) ഒടുവിൽ ഇന്ത്യയിൽ 5G പിന്തുണ ലഭ്യമാക്കുന്നുവെന്നാണ് പുതിയതായി വരുന്ന വാർത്ത. Viയുടെ 5G സേവനം ഇപ്പോൾ ഡൽഹിയിൽ ലഭ്യമാണെന്ന് കമ്പനിയുടെ കസ്റ്റമർ സപ്പോർട്ട് ടീം ട്വിറ്ററിൽ വെളിപ്പെടുത്തി.

Digit.in Survey
✅ Thank you for completing the survey!

നിലവിൽ, Vi 5G ആക്സസ് ചെയ്യാവുന്ന ഒരേയൊരു ഇന്ത്യൻ നഗരമാണിത്. ഇതുവരെ, 5Gയുടെ വാണിജ്യപരമായ വ്യാപനവുമായി ബന്ധപ്പെട്ട് കമ്പനി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. എന്നാൽ ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിന് കൂടുതൽ നഗരങ്ങളിലേക്ക് 5G ലഭ്യമാകുമെന്നാണ് സൂചന.

ഇന്ത്യയിൽ വിഐ 5ജി എപ്പോൾ?

കൂടുതൽ നഗരങ്ങളിൽ Vi എപ്പോൾ 5G സപ്പോർട്ട് എപ്പോൾ കൊണ്ടുവരും എന്നതിനെ കുറിച്ച് ഇപ്പോൾ വ്യക്തതയില്ല. എന്നാൽ, ഇത് ഉടൻ തന്നെയുണ്ടാകും. അതേ സമയം, 78 ഇന്ത്യൻ നഗരങ്ങളിൽ ജിയോ 5G ലഭ്യമാണെന്നത് ശ്രദ്ധേയമാണ്. ഈ വർഷാവസാനത്തോടെ ഇന്ത്യയിലുടനീളം 5G വിതരണം ചെയ്യുമെന്ന് റിലയൻസ് ജിയോ- Reliance Jio പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ദിവസേന ജിയോ ഓരോ പുതിയ നഗരങ്ങളെ തങ്ങളുടെ 5G ലിസ്റ്റിലേക്ക് ചേർക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ എയർടെൽ താരതമ്യേന വളരെ പിന്നിലാണ്. കാരണം എയർടെലിന്റെ 5G സേവനം ഇതുവരെ 22 ഇന്ത്യൻ നഗരങ്ങളിൽ മാത്രമാണ് എത്തിയിട്ടുള്ളത്.

എന്നാൽ, 5ജിയ്ക്കായി നിങ്ങൾക്ക് പ്രത്യേക ഫോൺ ആവശ്യമില്ല. 4ജി ഫോണുകളിൽ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ മതി. എങ്കിലും,ചില സ്‌മാർട്ട്‌ഫോണുകളിൽ ഡിഫോൾട്ടായി 5G/4G/3G നെറ്റ്‌വർക്ക് സെറ്റ് ചെയ്തിട്ടുണ്ട്. 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo