വോഡാഫോൺ ഐഡിയ 3 പുത്തൻ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

വോഡാഫോൺ ഐഡിയ 3 പുത്തൻ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു
HIGHLIGHTS

മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് വോഡഫോൺ ഐഡിയ അവതരിപ്പിച്ചത്

പുതിയ പ്ലാനുകളിൽ രണ്ടെണ്ണം നൈറ്റ് ഡാറ്റ പായ്ക്കുകളാണ്

250 ദിവസത്തെ വാലിഡിറ്റിയാണ് 1,999 രൂപയുടെ പ്ലാൻ നൽകുന്നത്

മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോൺ ഐഡിയ (Vodafone Idea) പുതിയ പ്ലാനുകളിൽ രണ്ടെണ്ണം നൈറ്റ് ഡാറ്റ പായ്ക്കുകളാണ്. മൂന്നാമത്തെ പ്ലാൻ ഒമ്പത് മാസത്തോളം വാലിഡിറ്റിയുള്ള ഡെയിലി ഡാറ്റ ഓഫറുമാണ്. ഈ പുതിയ ഓഫറുകളെക്കുറിച്ച് ഒന്ന് മനസിലാക്കാം.

17 രൂപ, 57 രൂപ എന്നീ നിരക്കുകളിലാണ് പ്രീപെയ്ഡ് ഡാറ്റ പായ്ക്കുകൾ ലഭ്യമാകുന്നത്. അൺലിമിറ്റഡ് ലോങ് ടേം പ്ലാൻ അവതരിപ്പിക്കുന്നത് 1,999 രൂപയുടെ പ്രൈസ് ടാഗ് ഒട്ടിച്ചും. രണ്ട് എൻട്രി ലെവൽ പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ചതിന് ശേഷമാണ് കമ്പനി പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നത്. പുതിയ നൈറ്റ് ഡാറ്റ പായ്ക്കുകളെക്കുറിച്ചും കുറഞ്ഞ നിരക്കിൽ ഡെയിലി ഡാറ്റ ലഭിക്കുന്ന ലോങ് ടേം പ്ലാനിനെക്കുറിമാണ് ഇവിടെ പറയുന്നത് 

17 രൂപയുടെ നൈറ്റ് ഡാറ്റ പായ്ക്ക്  

17 രൂപ വില വരുന്ന പ്രീപെയ്ഡ് ഡാറ്റ പ്ലാനിന് ഒരു ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഉള്ളത്. അർദ്ധരാത്രി 12 മണി മുതൽ രാവിലെ ആറ് വരെ അൺലിമിറ്റഡ് ഡാറ്റ സേവനങ്ങൾ (Unlimited Data) ആസ്വദിക്കാമെന്നതാണ് പ്ലാനിന്റെ സവിശേഷത. സർവീസ് വാലിഡിറ്റിയില്ലെന്നതും പ്ലാനിനൊപ്പം എസ്എംഎസ്, കോളിങ് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നതും അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുതയാണ്.

57 രൂപയുടെ നൈറ്റ് ഡാറ്റ പായ്ക്ക്  

57 രൂപ വില വരുന്ന പ്രീപെയ്ഡ് ഡാറ്റ പായ്ക്കിന് (Prepaid Data Packs) ഏഴ് ദിവസത്തെ വാലിഡിറ്റിയാണ് വോഡഫോൺ ഐഡിയ ഓഫർ ചെയ്യുന്നത്. എല്ലാ ദിവസവും അർദ്ധരാത്രി 12 മണി മുതൽ രാവിലെ ആറ് മണി വരെ അൺലിമിറ്റഡ് ഡാറ്റ സേവനങ്ങൾ പായ്ക്ക് ലഭ്യമാക്കുന്നു. 17 രൂപയുടെ പ്ലാൻ പോലെ തന്നെ സർവീസ് വാലിഡിറ്റിയും എസ്എംഎസ്, കോളിങ് ആനുകൂല്യങ്ങളും ഈ പായ്ക്കിലും ലഭ്യമല്ല.

ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകളും സീരീസുകളുമൊക്കെ കാണാനും വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനുമൊക്കെ നൈറ്റ് ഡാറ്റ പായ്ക്കുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ചില വോഡഫോൺ ഐഡിയ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ബിഞ്ച് ഓൾ നൈറ്റ് ഫീച്ചർ (Binge All Night) തന്നെയാണ് ഇപ്പോൾ നൈറ്റ് ഡാറ്റ പായ്ക്കുകളായും വരുന്നത്. എല്ലാ ഓഫറുകൾക്കുമൊപ്പം വോഡഫോൺ ഐഡിയ ബിഞ്ച് ഓൾ നൈറ്റ് ഫീച്ചർ ലഭ്യമാക്കാറില്ല. ഇത്തരം ഓഫറുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ രണ്ട് നൈറ്റ് ഡാറ്റ പായ്ക്കുകളും ഉപയോഗപ്പെടുത്താവുന്നതാണ്. 

1,999 രൂപയുടെ അൺലിമിറ്റഡ് പ്ലാൻ  

250 ദിവസത്തെ വാലിഡിറ്റിയിലാണ് കമ്പനി പ്ലാൻ അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും 1.5GB  ഹൈ സ്പീഡ് ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഡെയിലി ലിമിറ്റ് (Daily Data Plan) കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളുകൾക്കൊപ്പം പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. എസ്എംഎസ് പരിധി കഴിഞ്ഞാൽ ചാർജ് ഈടാക്കുകയും ചെയ്യും

Nisana Nazeer
Digit.in
Logo
Digit.in
Logo