യാത്രകളിൽ ഉപഭോക്താക്കൾക്ക് പുത്തൻ പോസ്റ്റ്പെയ്ഡ് പ്ലാനുമായി വോഡഫോൺ ഐഡിയ

HIGHLIGHTS

1,101 രൂപ വിലയുള്ള പ്ലാൻ ആണ് റെഡ്എക്സ് ക്യാറ്റ​ഗറിയിൽ ലഭിക്കുന്നത്

ഒരൊറ്റ റെഡ്എക്സ് (REDX) പ്ലാൻ മാത്രമാണ് കമ്പനി ഓഫർ ചെയ്യുന്നത്

ഈ പ്ലാനിന്റെ ആനുകൂല്യങ്ങളും പ്രത്യേകതകളും നോക്കാം

യാത്രകളിൽ ഉപഭോക്താക്കൾക്ക് പുത്തൻ പോസ്റ്റ്പെയ്ഡ് പ്ലാനുമായി വോഡഫോൺ ഐഡിയ

നമ്മളെല്ലാവരും എവിടേക്കെങ്കിലുമൊക്കെ യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ്. വീടിന് അടുത്തുള്ള സ്ഥലങ്ങൾ മുതൽ വിദേശ പട്ടണങ്ങളിലേക്ക് വരെ യാത്രപോകുന്നവ‍രുണ്ട്. ഇത്തരം യാത്രകളിൽ ഏറെ ഉപകാരപ്രദമായേക്കാവുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പല ടെലിക്കോം കമ്പനികളും ഓഫ‍ർ ചെയ്യുന്നുണ്ട്. 
വോഡഫോൺ ഐഡിയ ഇത്തരത്തിലുള്ള പ്ലാനുകൾ ഓഫ‍ർ ചെയ്യുന്നുണ്ട്. വിഐയിൽ നിന്നുള്ള റെഡ്എക്സ് പോസ്റ്റ്പെയ്ഡ് ഓഫറിന്റെ ഭാ​ഗമായിട്ടാണ് ഉപഭോക്താക്കൾക്ക് യാത്ര ആനുകൂല്യങ്ങൾ ലഭിക്കുന്നത്. നിലവിൽ ആകെ ഒരൊറ്റ റെഡ്എക്സ് (REDX) പ്ലാൻ മാത്രമാണ് കമ്പനി ഓഫർ ചെയ്യുന്നത്.1,101 രൂപ വിലയുള്ള പ്ലാൻ ആണ് റെഡ്എക്സ് ക്യാറ്റ​ഗറിയിൽ ലഭിക്കുന്നത്. 1,101 രൂപയുടെ വിഐ റെ‍ഡ്എക്സ് പ്ലാനിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു 

Digit.in Survey
✅ Thank you for completing the survey!

1,101 രൂപയുടെ റെഡ്എക്സ് പ്ലാൻ  

വോഡഫോൺ ഐഡിയയുടെ 1,101 രൂപ വിലയുള്ള പ്ലാൻ അൺലിമിറ്റഡ് ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. ഒരു ബില്ലിങ് കാലയളവിൽ എത്ര ഡാറ്റ വേണമെങ്കിലും ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ ഓഫർ. ഈ പ്ലാനിൽ അൺലിമിറ്റഡ് ഹൈ സ്പീഡ് ഡാറ്റ ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. 
ഡാറ്റ സ്പീഡ് ഒരിക്കലും കുറയില്ലെന്ന് സാരം.

1,101 രൂപയുടെ ഈ പ്ലാനിൽ  നികുതിഉൾപ്പെടുന്നില്ലെന്നതാണ് മറ്റൊരു കാര്യം. ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ മറ്റ് നിരവധി ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളാണ് അതിൽ ഒന്ന്. ഒരു മാസത്തേക്ക് 3,000 എസ്എംഎസും പ്ലാനിനൊപ്പം ലഭിക്കും. ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും 1,101 രൂപയുടെ റെഡ്എക്സ് പ്ലാൻ ഓഫർ ചെയ്യുന്നു. 6 മാസം വാലിഡിറ്റിയുള്ള ആമസോൺ പ്രൈം ആക്സസ്, ഒരു വർഷത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ, സോണിലിവ് പ്രീമിയം, വിഐ മൂവീസ് & ടിവി എന്നിവയാണ് ഈ റെഡ്എക്സ് പ്ലാൻ നൽകുന്ന പ്രധാനപ്പെട്ട ഒടിടി ആനുകൂല്യങ്ങൾ. സോണി ലിവ് പ്രീമിയം, വിഐ മൂവീസ് ആൻഡ് ടിവി എന്നിവയിലേക്കും പ്ലാനിനൊപ്പം ആക്സസ് ലഭിക്കും. വിഐ ഗെയിംസ്, ഹംഗാമ മ്യൂസിക് സബ്സ്ക്രിപ്ഷൻ (വിഐ ആപ്പ് വഴി) എന്നിവയും യൂസേഴ്സിന് ലഭിക്കും.

1,101 രൂപയുടെ വിഐ പ്ലാൻ നൽകുന്ന ട്രാവൽ ബെനിഫിറ്റ്സ് 

വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന ഏഴ് ദിവസത്തെ ഇന്റർനാഷണൽ റോമിങ് പായ്ക്കാണ് ഇതിൽ ഒന്ന്. മേക്ക്മൈട്രിപ്പ് വഴിയുള്ള ഹോട്ടൽ, ഫ്ലൈറ്റ് ബുക്കിങുകളിൽ ഡിസ്കൌണ്ടുകളും ലഭിക്കും. അത് പോലെ തന്നെ ഇന്റർനാഷണൽ, ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ചുകളിലേക്ക് എല്ലാ വർഷവും ഡൊമസ്റ്റിക്കിൽ 4 തവണയും ഇന്റർനാഷണലിൽ 1 തവണയും ഈ പ്ലാൻ ആക്‌സസ് ചെയ്യാം 

Nisana Nazeer
Digit.in
Logo
Digit.in
Logo