Vi 5G സേവനങ്ങൾ ഡിസംബർ അവസാനം പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലുൾപ്പെടെ പരീക്ഷിച്ചിരുന്നു
എന്നാൽ ഇത് വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിച്ചിട്ടില്ല
എന്നാണ് വിഐ 5ജി ഇന്ത്യയിൽ അവതരിപ്പിക്കുന്നതെന്ന് അറിയണ്ടേ?
ബിഎസ്എൻഎല്ലിനെ കടത്തി വെട്ടി ആദ്യം വരുന്നത് Vodafone Idea 5G ആണ്.
സാധാരണക്കാർ ദീർഘകാലമായി കാത്തിരുന്ന 5G ഇന്ത്യയിൽ ഉടനെത്തുന്നു. ഇതുവരെ 4ജിയിൽ ഇഴഞ്ഞ വിഐ അല്ല ഇനി വരാനിരിക്കുന്നത്.
Vi 5G സേവനങ്ങൾ ഡിസംബർ അവസാനം പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലുൾപ്പെടെ പരീക്ഷിച്ചിരുന്നു. എന്നാൽ ഇത് വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിച്ചിട്ടില്ല. എന്നാണ് വിഐ 5ജി ഇന്ത്യയിൽ അവതരിപ്പിക്കുന്നതെന്ന് അറിയണ്ടേ? ഒപ്പം ഏതെല്ലാം പ്രദേശങ്ങളാണ് ആദ്യ ഘട്ടത്തിൽ വോഡഫോൺ ഐഡിയ പരിഗണിച്ചിരിക്കുന്നതെന്നും നോക്കാം.
Vodafone Idea 5G: എന്ന് വരും?
Vi 5ജി 2024-25 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലായിരിക്തും വരുന്നത്. ഇത് മിക്കവാറും 2025 മാർച്ച് അവസാനമാകാനാണ് സാധ്യത. ഒരുപക്ഷേ ഏപ്രിലിന്റെ തുടക്കത്തിലായിരിക്കും എന്നും ചില റിപ്പോർട്ടുകളുണ്ട്. 5G സേവനങ്ങളുടെ റോൾഔട്ട് ഏപ്രിലിൽ ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചതായി ചില മാധ്യമങ്ങൾ പറയുന്നു. എന്നിരുന്നാലും റോൾഔട്ടിന്റെ കൃത്യമായ തീയതി ഇപ്പോൾ ഉറപ്പുപറയാനാകില്ല.
Also Read: Good News Kerala! BSNL 4G കിട്ടുന്നില്ലെന്ന പരാതി കേരളത്തിന് വേണ്ടി പരിഹരിച്ചു…
പ്രതാപം തിരിച്ചുപിടിക്കാൻ Vi ഫാസ്റ്റ് കണക്റ്റിവിറ്റി
വാണിജ്യാടിസ്ഥാനത്തിലുള്ള റോളൗട്ടിന് ശേഷം വിഐയുടെ കൃത്യമായ 5G വേഗത ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനകം വിവിധയിടങ്ങളിലായി നിരവധി 5G ട്രയലുകൾ നടത്തിയിട്ടുണ്ട്.
Vodafone Idea 5G: ആദ്യ ഘട്ടത്തിൽ എവിടെയെല്ലാം?
വിഐ 5ജി ആദ്യഘട്ടത്തിൽ വളരെ ചുരുങ്ങിയ പ്രദേശങ്ങളിൽ മാത്രമാണ് ലഭ്യമാക്കുന്നത്. ഡൽഹി, ബാംഗ്ലൂർ തുടങ്ങിയ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഇത് ആദ്യമെത്തും. ഡൽഹി, ബാംഗ്ലൂർ കൂടാതെ മറ്റ് 2 നഗരങ്ങളും ലിസ്റ്റിലുണ്ട്. ബിഹാറിലെ പട്ന, ഛണ്ഡീഗഡ് എന്നിവിടങ്ങളിലും 5ജി ലഭ്യമാകുന്നു.
എന്നാലും അതിന് ശേഷമുള്ള മാസങ്ങൾക്കുള്ളിൽ രാജ്യത്ത് വിഐ 5G സേവനങ്ങൾ വ്യാപകമാകും. ഇതോടെ ജിയോ- എയർടെൽ കുത്തകയിൽ കോട്ടം വരുത്താൻ വോഡഫോൺ ഐഡിയയ്ക്ക് സാധ്യമാകുമോ എന്ന് കണ്ടറിയണം. അതുപോലെ പണ്ടത്തെ പ്രതാപ കാലം തിരിച്ചുകൊണ്ടുവരാനാകുമോ എന്നും അറിയാം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile