Vi Independence Day Offer: 199 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾക്ക് 50GB അധിക ഡാറ്റ നൽകി വോഡഫോൺ ഐഡിയ

HIGHLIGHTS

സ്വാതന്ത്ര്യദിനം പ്രമാണിച്ച് പ്രത്യേകം ഓഫർ പ്രഖ്യാപിച്ച് വോഡഫോൺ ഐഡിയ

ആ​ഗസ്റ്റ് 12 മുതൽ 18 വരെ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും

ഉപയോക്താക്കൾക്ക് 50GB അധിക ഡാറ്റയാണ് കമ്പനി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

Vi Independence Day Offer: 199 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾക്ക് 50GB അധിക ഡാറ്റ നൽകി വോഡഫോൺ ഐഡിയ

സ്വാതന്ത്ര്യദിനം പ്രമാണിച്ച് പ്രത്യേകം ഓഫർ പ്രഖ്യാപിച്ച് വോഡഫോൺ ഐഡിയ. ഉപഭോക്താക്കൾക്ക് കൂടുതൽ ഡാറ്റ ലഭിക്കുന്ന തരത്തിലാണ് വോഡഫോൺ ഐഡിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ സ്വാതന്ത്ര്യദിനത്തിൽ വാർഷിക പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് വോഡഫോൺ ഐഡിയയുടെ പുത്തൻ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

ബിഗ് ഫ്രീഡം സെയിൽ 

ബിഗ് ഫ്രീഡം സെയിൽ എന്നാണ് പുതിയ പ്ലാനിന് വോഡഫോൺ ഐഡിയ നൽകിയിരിക്കുന്ന പേര്. ബോണസ് ഡാറ്റാക്കൊപ്പം ഇൻസെന്റീവുകളും നിരവധി ആനുകൂല്യങ്ങളും കമ്പനി വാ​ഗ്ദാനം ചെയ്യുന്നു. നിലവിൽ രാജ്യത്തെ വലിയ മൂന്നമാത്തെ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് വോഡഫോൺ ഐഡിയ. ജിയോ, എയർടെൽ എന്നിവരാണ് വിപണിയിൽ വിഐയുടെ പ്രധാന എതിരാളികൾ. 

ആ​ഗസ്റ്റ് 12 മുതൽ 18 വരെയാണ് ബിഗ് ഫ്രീഡം സെയിൽ 

ആ​ഗസ്റ്റ് 12 മുതൽ 18 വരെ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്കാണ് വോഡഫോൺ ഐഡിയയുടെ ബിഗ് ഫ്രീഡം സെയിലിന്റെ ആനുകൂല്യങ്ങൾ ലഭിക്കു. മാത്രമല്ല തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് കമ്പനി ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ പ്ലാനുകളിലാണ് ഈ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 199 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾക്ക് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 50GB അധിക ഡാറ്റയാണ് കമ്പനി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

1499 രൂപയുടെ റീചാർജിനു 50 രൂപ ക്യാഷ് ബാക്ക് ലഭിക്കും 

ആഗസ്റ്റ് 18-ന് മുമ്പ് നടത്തുന്ന റീചാർജുകൾക്ക് ഈ ബോണസ് ഡാറ്റാ ഇൻസെന്റീവ് ബാധകമാണ്. 1499 രൂപയുടെ റീച്ചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 50 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. 1499 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ആകട്ടെ 75 രൂപയാണ് തൽക്ഷണം ക്യാഷ്ബാക്ക് ആയി ലഭിക്കുക. ആഗസ്റ്റ് 18 വരെയാണ് ഈ ഓഫർ ലഭിക്കു എന്ന് ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആയതിനാൽ തന്നെ ഇപ്പോൾ തന്നെ റീച്ചാർജ് ചെയ്യുന്നതായിരിക്കും ഉപഭോക്താക്കൾക്ക് ​ഗുണം.

Nisana Nazeer
Digit.in
Logo
Digit.in
Logo