BSNL 1 Rs Offer: ഇനി 5 ദിവസം കൂടി! Unlimited കോളിങ്, 2GB ഡാറ്റ ദീപാവലി ഓഫർ വിട്ടുകളയല്ലേ!

BSNL 1 Rs Offer: ഇനി 5 ദിവസം കൂടി! Unlimited കോളിങ്, 2GB ഡാറ്റ ദീപാവലി ഓഫർ വിട്ടുകളയല്ലേ!

ഇന്ത്യയിലെ സർക്കാർ ടെലികോമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. Swadeshi 4G അവതരിപ്പിച്ച ശേഷം കൂടുതൽ വരിക്കാർ BSNL SIM കണക്ഷനെടുക്കുന്നു. ഇതിന് പുറമെ അടുത്ത മാസം ജിയോ, ഭാരതി എയർടെൽ കമ്പനികൾ താരിഫ് വില ഉയർത്തുമെന്ന് വാർത്തകളുണ്ട്. എന്നാൽ മറുവശത്ത് ബിഎസ്എൻഎൽ 1 രൂപയ്ക്ക് എല്ലാ ടെലികോം സേവനങ്ങളും ഓഫർ ചെയ്യുകയാണ്.

Digit.in Survey
✅ Thank you for completing the survey!

BSNL 1 Rs Plan: ആനുകൂല്യങ്ങൾ

വെറും ഒരു രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഇത് Bharat Sanchar Nigam Limited നവംബർ 15-ന് പ്രഖ്യാപിച്ച ദീപാവലി ബൊണാൻസ ഓഫറാണ്. ഇനി ഈ ഓഫർ അഞ്ച് ദിവസം മാത്രമാണ് ലഭിക്കുക.

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ഈ പ്ലാനിലൂടെ പരിധിയില്ലാത്ത കോളിംഗ് അനുവദിച്ചിട്ടുണ്ട്. ഇതിൽ ടെലികോം 2 ജിബി ദിവസേന ഡാറ്റയും പ്രതിദിനം 100 എസ്എംഎസ്സും തരുന്നു. 1 രൂപയ്ക്ക് സിം കാർഡ് എടുക്കുമ്പോഴാണ് ഈ ഓഫറുകൾ ലഭിക്കുക. അതിനാൽ ബിഎസ്എൻഎല്ലിന്റെ ദീപാവലി ബൊണാൻസ ഓഫർ പുതിയ വരിക്കാർക്ക് വേണ്ടിയാണ്. ഒക്ടോബർ 15 മുതൽ ലഭ്യമായ ഓഫർ ഇനി നവംബർ 15 വരെയുണ്ടാകും.

ഇനിയൊരു സെക്കൻഡറി സിം എടുക്കണമെന്ന് തോന്നുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം. കാരണം സാധാരണ സിം വാങ്ങിക്കഴിഞ്ഞ് അത് ആക്ടീവാക്കാനും, ടെലികോം സേവനങ്ങൾക്കും റീചാർജ് ചെയ്യേണ്ടതുണ്ട്. എന്നാൽ ബിഎസ്എൻഎൽ പ്ലാനിൽ നിങ്ങൾക്ക് 1 രൂപയ്ക്ക് ഇതെല്ലാം സാധിക്കുന്നതാണ്.

Bharat Sanchar Nigam Limited bsnl
  • ഒരു മാസം മുഴുവൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്
  • സൗജന്യ ദേശീയ റോമിംഗ് സേവനം ലഭ്യമാകും
  • പ്രതിദിനം 100 സൗജന്യ എസ്എംഎസ് ലഭിക്കും
  • പ്രതിദിനം 2 ജിബി ഡാറ്റ ഇതിലുണ്ട്
  • വാലിഡിറ്റി കാലയളവിൽ ആകെ 60 ജിബി ഹൈ-സ്പീഡ് ഡാറ്റ

ബിഎസ്എൻഎൽ സ്വദേശി 4ജിയുടെ വിശദാംശങ്ങൾ

ബിഎസ്എൻഎൽ സ്വദേശി 4G എന്നത് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച കണക്ഷനാണ്. ഇത് 5G-റെഡി 4G ടെലികോം സ്റ്റാക്കിനെ സൂചിപ്പിക്കുന്നു. സി-ഡോട്ട്, തേജസ് നെറ്റ് വർക്ക്സ്, ടിസിഎസ് വഴിയാണ് ടെലികോം ക്ലൗഡ് അധിഷ്ഠിത നെറ്റ്‌വർക്ക് വികസിപ്പിച്ചത്.

Also Read: വൻ ആദായം! 37000 രൂപ ഡിസ്കൗണ്ടിൽ 50MP + 50MP + 50MP ട്രിപ്പിൾ ക്യാമറ Vivo X100 പ്രോ 5G ഫോൺ വാങ്ങിയാലോ!

സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെയായി ബിഎസ്എൻഎല്ലിന്റെ 4ജി കണക്ഷൻ അവതരിപ്പിച്ചു. ഇനി അധികം വൈകാതെ 5ജിയിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് വരിക്കാർ.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo