Amazon Prime, Netflix സൗജന്യം! വെറും 699 രൂപയ്ക്ക് Reliance Jio-യുടെ SUPER പ്ലാൻ

HIGHLIGHTS

Amazon Prime, Netflix എന്നീ ജനപ്രിയ ഒടിടികൾക്കായി ഇതാ Reliance Jio പ്ലാൻ

ജിയോ പ്ലസ് പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാനിന് 699 രൂപ ചെലവാകും

ഇതിന് 100 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ്ങുമുണ്ട്

Amazon Prime, Netflix സൗജന്യം! വെറും 699 രൂപയ്ക്ക് Reliance Jio-യുടെ SUPER പ്ലാൻ

ഏറ്റവും ആകർഷകമായ റീചാർജ് പ്ലാനുകളാണ് Reliance Jio അവതരിപ്പിക്കുന്നത്. പ്രീ പെയ്ഡ് പ്ലാനുകൾ മാത്രമല്ല തുച്ഛ വിലയിൽ പോസ്റ്റ് പെയ്ഡ് പ്ലാനുകളും ജിയോയുടെ പക്കലുണ്ട്. അൺലിമിറ്റഡ് ഓഫറുകൾക്കൊപ്പം എന്റർടെയിൻമെന്റും ലഭിക്കുന്ന ഒരു പ്ലാനാണ് ഇവിടെ വിശദീകരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Amazon Prime, Netflix എന്നീ ജനപ്രിയ ഒടിടികൾ ഈ പോസ്റ്റ് പെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് ലഭിക്കും. അതും വളരെ തുച്ഛമായ വിലയിലാണ് ജിയോ ഈ പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്. 699 രൂപയാണ് ഇതിന്റെ വില.

Reliance Jio 699 രൂപ പ്ലാൻ
Reliance Jio 699 രൂപ പ്ലാൻ

Reliance Jio 699 രൂപ പ്ലാൻ

ജിയോ പ്ലസ് പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാനിന് 699 രൂപ ചെലവാകുന്നത്. ഒരു കുടുംബത്തിന് വേണ്ടിയുള്ള റീചാർജ് പ്ലാനാണിത്. 699 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് വേണ്ടിയുള്ള പ്ലാനാണിത്. ഇതിന് 100 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ്ങുമുണ്ട്. കൂടാതെ ഈ പ്ലാനിൽ എസ്എംഎസ്സും ലഭിക്കും. ഇതിന്റെ ഏറ്റവും വലിയ ബോണസ് 2 വലിയ ഒടിടികളാണ്. ആമസോൺ പ്രൈമും, നെറ്റ്ഫ്ലിക്സും ഈ പ്ലാനിൽ സൌജന്യമാണ്.

Reliance Jio Plus പ്ലാൻ

699 രൂപ പാക്കേജിന്റെ കാലാവധി നിങ്ങളുടെ ബിൽ സൈക്കിളിനെ അനുസരിച്ചാണ്. ഈ പ്ലാൻ ഒരു കുടുംബത്തിലെ 3 പേർക്ക് ഉപയോഗിക്കാം. 100ജിബി ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ 10ജിബി ലഭിക്കും. 99 രൂപയ്ക്ക് 3 ആഡ്-ഓൺ കണക്ഷനുകൾ കൂടി ലഭ്യമാണ്. അധികമായി നൽകുന്ന 99 രൂപയ്ക്കാണ് ഈ ആനുകൂല്യം സ്വന്തമാക്കാനാകുക.

699 രൂപയുടെ റീചാർജ് പ്ലാനിന്റെ സെക്യൂരിറ്റി പ്ലാൻ 875 രൂപയാണ്. കഴിഞ്ഞ വർഷം മാർച്ച് 22 മുതൽ പ്രാബല്യത്തിൽ വന്ന പ്ലാനാണിത്.

പോസ്റ്റ് പെയ്ഡ് പ്ലാൻ എടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്…

നിങ്ങൾ ജിയോ പ്ലസ് പ്ലാൻ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? 70000 70000 എന്ന നമ്പറിൽ ഒരു മിസ്‌ഡ് കോൾ നൽകിയാൽ മതി. വാട്സ്ആപ്പ് വഴിയും പോസ്റ്റ് പെയ്ഡ് കണക്ഷനെടുക്കാം. പോസ്റ്റ്‌പെയ്ഡ് സിമ്മിനായി സൗജന്യ ഹോം ഡെലിവറി ഓപ്ഷനും ബുക്ക് ചെയ്യാം. ഹോം ഡെലിവറി സമയത്ത്, ഒരു വരിക്കാരന് മൂന്ന് ഫാമിലി സിമ്മുകൾ വരെ വാങ്ങാം.

READ MORE: WhatsApp Fake News Tips: വ്യാജവാർത്തകൾ ചതിക്കും, തിരിച്ചറിയാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടത്| TECH NEWS

ആക്ടിവേഷൻ സമയത്ത് ഒരു സിമ്മിന് 99 രൂപ നൽകേണ്ടി വരും. മാസ്റ്റർ ഫാമിലി സിം ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞ് മറ്റ് അംഗങ്ങളെ ഇതിലേക്ക് ലിങ്ക് ചെയ്യണം. MyJio ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് മറ്റ് അംഗങ്ങളെ ലിങ്ക് ചെയ്യുകയാണ് വേണ്ടത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo