അംബാനി തരുന്ന മികച്ച വാലിഡിറ്റിയുള്ള പ്രീ-പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയാം
പ്രതിദിനം മികച്ച ഡാറ്റയും അൺലിമിറ്റഡ് സേവനങ്ങളും ഇതിൽ ലഭിക്കും
5G കവറേജുള്ളവർക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം
Reliance Jio തരുന്ന കിടിലനൊരു പ്രീ-പെയ്ഡ് പാക്കേജ് നോക്കാം. ജിയോയിൽ ദീർഘകാല വാലിഡിറ്റി അനുവദിച്ചിരിക്കുന്ന പാക്കേജാണിത്. അംബാനി തരുന്ന മികച്ച വാലിഡിറ്റിയുള്ള പ്രീ-പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയാം. 70 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുന്നത്.
SurveyReliance Jio 70 ദിവസത്തെ പ്ലാൻ വിശദമായി അറിയാം…
മാസം തോറും റീചാർജ് ചെയ്യാതെ രണ്ട് മാസത്തിൽ കൂടുതൽ വാലിഡിറ്റി ലഭിക്കുന്നതിനുള്ള പാക്കേജാണിത്. പ്രതിദിനം മികച്ച ഡാറ്റയും അൺലിമിറ്റഡ് സേവനങ്ങളും ഇതിൽ ലഭിക്കും. 5G കവറേജുള്ളവർക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം. ഈ പാക്കേജിന്റെ വില 719 രൂപയാണ്. എന്നാൽ മാസച്ചെലവ് 287 രൂപ മാത്രമാണ്. പ്ലാനിലെ ദിവസച്ചെലവ് 10 രൂപ മാത്രമാണ്.

ഈ പ്രീ- പെയ്ഡ് പാക്കേജിലൂടെ ഒടിടി സബ്സ്ക്രിപ്ഷനും നേടാനാകും.
Reliance Jio Rs 719 Plan: ആനുകൂല്യങ്ങൾ
ഡാറ്റ: റിലയൻസ് ജിയോയുടെ ഈ പ്ലാനിൽ ദിവസവും 2 GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ഇന്റർനെറ്റ് അധികമായി ബ്രൗസ് ചെയ്യുന്നവർക്ക് 2ജിബി പ്ലാൻ അനുയോജ്യമാണ്.
5G കവറേജ് ഉള്ള പ്രദേശത്ത് നിങ്ങൾക്ക് അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കും. പ്രതിദിന ഡാറ്റാ പരിധിയില്ലാതെ, 5ജി സ്പീഡിൽ ഇന്റർനെറ്റ് ആസ്വദിക്കാം. ജിയോയുടെ ട്രൂ 5ജി ലഭിക്കാൻ, ഫോൺ 5ജി സെറ്റായിരിക്കണമെന്നും, 5ജി കവറേജുള്ള പ്രദേശത്തായിരിക്കണമെന്നും നിബന്ധനയുണ്ട്.
കോളിങ്: ഇന്ത്യയിലെ എല്ലാ നെറ്റ് വർക്കുകളിലേക്കും പരിധിയില്ലാതെ കോളിങ് സേവനം ഉറപ്പിക്കാം. ലോക്കൽ, STD വോയിസ് കോളുകൾ ജിയോയുടെ 719 രൂപ പാക്കേജിൽ അൺലിമിറ്റഡാണ്.
എസ്എംഎസ്: ദിവസവും 100 SMS സൗജന്യമായി ആസ്വദിക്കാം. അതുപോലെ ഇൻകമിങ് മെസേജുകൾക്കും നിയന്ത്രണമില്ല.
Rs 719 പ്ലാനിലെ Free OTT സേവനങ്ങൾ
719 രൂപയുടെ പാക്കേജിലൂടെ നിങ്ങൾക്ക് ഒടിടി സബ്സ്ക്രിപ്ഷനും ബോണസായി ലഭിക്കും. JioCloud, ജിയോ ക്ലൌഡ് എന്നിവ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനായി ലഭിക്കും. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആക്സസും ഇതിൽ ഉൾപ്പെടുന്നു. 90 ദിവസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ ആക്സസാണ് പ്ലാനിലുള്ളത്. ഇത് മൊബൈൽ, ടിവി ഉപകരണങ്ങളിലേക്കുള്ള ആക്സസ് തരുന്നു. മൂന്നാമത്തെ മാസത്തിലേക്ക് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നേടാൻ, 84 ദിവസത്തെ റീചാർജ് തീരുന്നതിന് 48 മണിക്കൂർ മുമ്പ് മാസ പ്ലാനിൽ റീചാർജ് ചെയ്യാം.
എയർടെലിലും 719 രൂപയ്ക്ക് പ്ലാനുണ്ട്. ഇതിന് 70 ദിവസത്തെ വാലിഡിറ്റിയാണ് അനുവദിച്ചിരിക്കുന്നത്.
Also Read: 6800 mAh ബാറ്ററി, ഫാസ്റ്റ് പെർഫോമൻസുള്ള OnePlus Nord 5 5G, ഇന്ന് ലോഞ്ച് ഓഫറോടെ വാങ്ങാം
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile