Reliance Jio Best Annul Plans: 3000 രൂപ റേഞ്ചിൽ 5 Jio പ്ലാനുകൾ! ഒരു വർഷം വാലിഡിറ്റി, ഫ്രീ OTT പിന്നെ എന്തെല്ലാം?
ആകർഷകമായ റീചാർജ് പ്ലാനുകളാണ് Reliance Jio നൽകുന്നത്
ഒരു വർഷം വാലിഡിറ്റി വരുന്ന ഒട്ടനവധി പ്ലാനുകളുണ്ട്
ദിവസവും അൺലിമിറ്റഡ് ഓഫറുകൾ ഈ പ്ലാനുകളിലുണ്ട്
എപ്പോഴും ആകർഷകമായ റീചാർജ് പ്ലാനുകളാണ് Reliance Jio നൽകുന്നത്. പ്രീ പെയ്ഡ് വരിക്കാർക്ക് പ്രത്യേകിച്ചും കിടിലൻ ഓഫറുകളുണ്ട്. ഒരു വർഷം വാലിഡിറ്റി വരുന്ന ഒട്ടനവധി പ്ലാനുകളുണ്ട്. ഇതിൽ 5 പ്ലാനുകളാവട്ടെ 3000 രൂപ റേഞ്ചിലുള്ളതാണ്.
3000 രൂപ റേഞ്ചിൽ Reliance Jio പ്ലാൻ
ദിവസവും അൺലിമിറ്റഡ് ഓഫറുകൾ ഈ പ്ലാനുകളിലുണ്ട്. ആവശ്യത്തിലധികം ഡാറ്റ ഓഫറും ഈ പ്ലാനിൽ നിന്ന് ലഭിക്കും. ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ട OTT പ്ലാറ്റ്ഫോമുകളും സൌജന്യമായി നേടാം. 3178 രൂപ മുതലാണ് ജിയോയിൽ ഓഫറുകളുള്ളത്. ഇവയിൽ നിങ്ങൾക്ക് ഇണങ്ങുന്ന ഏറ്റവും ബെസ്റ്റ് പ്ലാൻ ഏതെന്ന് നോക്കാം.
5 മികച്ച Jio പ്ലാനുകൾ
3178 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ 3178 രൂപ പ്ലാനിൽ 365 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ദിവസവും 2 GB ഡാറ്റയാണ് ഇതിലെ ഇന്റർനെറ്റ് ഓഫർ. അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്ന പ്ലാനാണിത്. കൂടാതെ ദിവസേന 100 SMS വരെ ഫ്രീയായും ഇതിലുണ്ട്.
ഈ റീചാർജ് പ്ലാനിലൂടെ നിങ്ങൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നേടാം. ഹോട്ട്സ്റ്റാറിന്റെ മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഇതിലുള്ളത്. ഒരു വർഷത്തേക്കാണ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത്.
3225 രൂപ പ്ലാൻ
3225 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു വർഷത്തേക്ക് വാലിഡിറ്റി ലഭിക്കും. ഈ പ്ലാനിൽ ദിവസവും 2 GB ഡാറ്റയുണ്ട്. അൺലിമിറ്റഡ് വോയിസ് കോളിങ്ങും, ദിവസേന 100 SMSഉം ലഭിക്കും. കൂടാതെ JioTV വഴി ZEE5 ആക്സസ് നേടാവുന്നതാണ്.
3226 രൂപ പ്ലാൻ
3226 രൂപയ്ക്ക് റീചാർജ് ചെയ്താൽ ദിവസവും 2 GB ഡാറ്റ നൽകുന്നു. ഇതിലും അൺലിമിറ്റഡ് ഓഫറുകളുണ്ട്. കൂടാതെ എസ്എംഎസ് ഓഫറും ലഭിക്കും. ഈ പ്ലാനിൽ 365 ദിവസം വാലിഡിറ്റിയുണ്ട്. ജിയോ ആപ്പ് വഴി നിങ്ങൾക്ക് SonyLIV ആക്സസും ലഭിക്കും.
3227 രൂപ പ്ലാൻ
3227 രൂപയുടെ റീചാർജ് പ്ലാൻ ഒടിടി ആക്സസിനായി നോക്കുന്നവർക്ക് അനുയോജ്യം. 3227 രൂപയ്ക്ക് നിങ്ങൾക്ക് ഒരു വർഷത്തെ കാലാവധി ലഭിക്കും. ഇത് 2GB പ്രതിദിന ക്വാട്ടയുമായി വരുന്ന പ്ലാനാണ്.
അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കും. കൂടാതെ ദിവസേന 100 എസ്എംഎസ്സും ഫ്രീയാണ്. ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഇതിലെ ബോണസ്. ഒരു വർഷത്തേക്കാണ് ഫ്രീ ആക്സസ്.
3662 രൂപ പ്ലാൻ
3662 രൂപയുടെ വാർഷിക പ്ലാനിൽ നിങ്ങൾക്ക് 2 പ്രമുഖ OTTകൾ നേടാം. 2.5GB ഓരോ ദിവസവും ജിയോ നൽകുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ്ങും, 100 SMS ഓഫറുമുണ്ട്. ഇതിൽ SonyLIV, ZEE5 എന്നീ 2 ഒടിടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. JioTV ആപ്പ് വഴി ഇവയിലേക്ക് ആക്സസ് നേടാം.