84 ദിവസത്തെ വാലിഡിറ്റി തരുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്
1029 രൂപയുടെ ജിയോ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്
മുഴുവൻ കാലയളവിലും വോയ്‌സ് കോളിംഗിന്റെ സൗകര്യം ലഭിക്കും
അൺലിമിറ്റഡ് കോളിങ്ങും അൺലിമിറ്റഡ് ഡാറ്റയും കിട്ടുന്ന Reliance Jio പെർഫെക്റ്റ് പ്ലാനിനെ കുറിച്ച് അറിഞ്ഞാലോ! 84 ദിവസത്തെ വാലിഡിറ്റി തരുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. ഈ ജിയോ പാക്കേജിൽ നിങ്ങൾക്ക് കോളിങ്, ഡാറ്റ സേവനങ്ങൾ മാത്രമല്ല ഇതിൽ കിടിലൻ ഒടിടി ആക്സസും നേടാം.
SurveyReliance Jio 84 ദിവസത്തെ പ്ലാൻ
1029 രൂപയുടെ ജിയോ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഈ പാക്കേജിന്റെ ദിവസച്ചെലവ് 12.25 രൂപയാണ്. ഈ പ്രീ-പെയ്ഡ് പാക്കേജിന് 84 ദിവസത്തെ കാലാവധി ലഭിക്കുന്നു.
റിലയൻസ് ജിയോയുടെ 1029 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ മുഴുവൻ കാലയളവിലും വോയ്‌സ് കോളിംഗിന്റെ സൗകര്യം ലഭിക്കും. അതും എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയിസ് കോളുകൾ ആസ്വദിക്കാം. ഈ പ്ലാനിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസും ഉൾപ്പെടുന്നു. ദിവസേന 100 മെസേജിങ്ങും, 2ജിബി ഡാറ്റയും ഇതിൽ നിന്ന് ലഭിക്കുന്നു.

Jio Unlimited 5G പ്ലാനിലെ ആനുകൂല്യങ്ങൾ
ഈ പ്ലാനിൽ ജിയോ പ്രതിദിനം 2 ജിബിയായി ലഭിക്കുന്നു. ഇങ്ങനെ ആകെ 168 ജിബി അതിവേഗ ഡാറ്റ നേടാം. വരിക്കാർക്ക് ജിയോ ട്രൂ 5G അൺലിമിറ്റഡ് ഡാറ്റയുമുണ്ട്. 5ജി സപ്പോർട്ട് ചെയ്യുന്ന പ്രദേശത്ത് അധിക ചെലവില്ലാതെ മിന്നൽ വേഗത്തിൽ ഇന്റർനെറ്റ് ആക്‌സസ് ലഭിക്കും.
ജിയോഹോട്ട്സ്റ്റാർ, Amazon Prime ലൈറ്റ് ആക്സസ്
1029 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് മികച്ച OTT സബ്‌സ്‌ക്രിപ്‌ഷനുകൾ നൽകിയിരിക്കുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ് 90 ദിവസത്തേക്ക് നേടാം. ഇതിൽ 84 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് ആക്സസും ലഭിക്കുന്നു. സിനിമകൾ, ഷോകൾ, ക്രിക്കറ്റ് മത്സരങ്ങൾ ആസ്വദിക്കാൻ ഇത് മികച്ച ചോയിസാണ്. ആമസോൺ പ്രൈം ലൈറ്റിലൂടെ, ഓൺലൈൻ ഷോപ്പിങ് ഫാസ്റ്റ് ഡെലിവറി, ഫ്രീ ഡെലിവറി ആക്സസും ലഭിക്കുന്നതാണ്.
50GB AI ക്ലൗഡ് സ്റ്റോറേജ്, ജിയോ ഗോൾഡ് സേവനങ്ങൾ
ഇതിൽ ചില അധിക ഓഫറുകൾ കൂടി ലഭിക്കും. കോളിംഗ്, ഡാറ്റ, ഒടിടിയ്ക്ക് പുറമേ, 50 ജിബി സൗജന്യ എഐ ക്ലൗഡ് സ്റ്റോറേജും അനുവദിച്ചിരിക്കുന്നു. ഫോണിൽ ഡോക്യുമെന്റുകൾ, മീഡിയ, ബാക്കപ്പുകൾ സ്റ്റോർ ചെയ്യാൻ ഇതിലൂടെ സാധിക്കും.
ജിയോ ഗോൾഡിൽ 2% അധിക ആനുകൂല്യവും പ്ലാനിലൂടെ നേടാം. ഇതിൽ ജിയോഹോം പുതിയ കണക്ഷനിൽ 2 മാസത്തെ സൗജന്യ ട്രയലും ലഭിക്കും.
Also Read: Happy Diwali Offer: 5000mAh ബാറ്ററി, SONY ക്യാമറ Lava Storm 5ജി Rs 9000 താഴെ ദീപാവലി ഓഫറിൽ
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile