SIM Card Rule 2024: ജനുവരി 1 മുതൽ ഓരോ വരിക്കാരനും ശ്രദ്ധിക്കേണ്ടത്| TECH NEWS

HIGHLIGHTS

പുതിയ SIM Card Rule നിലവിൽ വരുന്നു

സിം എടുക്കുന്നവർ ഇത് കർശനമായി പാലിക്കണം

ജനുവരി 1 മുതൽ KYC-യിലും പുതിയ നിയമം കൊണ്ടുവരാനാണ് സർക്കാർ തീരുമാ

SIM Card Rule 2024: ജനുവരി 1 മുതൽ ഓരോ വരിക്കാരനും ശ്രദ്ധിക്കേണ്ടത്| TECH NEWS

SIM Card Alert 2024: ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കൾക്ക് പുതിയ നിയമം. 2024 January 1 മുതലാണ് പുതിയ SIM Card Rule നിലവിൽ വരുന്നത്. പുതിയതായി സിം എടുക്കുന്നവർ ഇത് കർശനമായി പാലിക്കണം. ജനുവരി 1 മുതൽ KYC-യിലും പുതിയ നിയമം കൊണ്ടുവരാനാണ് സർക്കാർ തീരുമാനം.

Digit.in Survey
✅ Thank you for completing the survey!

SIM Card Alert

സൈബർ തട്ടിപ്പുകളെ തടയാനാണ് പുതിയ നിയമം. ബൾക്ക് ആയി സിം കാർഡ് വാങ്ങുന്നതും വിൽക്കുന്നതും തടയാനും ഇത് സഹായിക്കും. പോയിന്റ് ഓഫ് സെയിൽ (PoS) ഫ്രാഞ്ചൈസികൾ നിർബന്ധിതമായും രജിസ്ട്രേഷൻ ചെയ്യേണ്ടി വരും. സിം ഡീലർമാർ പോലീസ് വെരിഫിക്കേഷൻ നടത്തേണ്ടി വരും. ഇവയെല്ലാം തട്ടിപ്പിനെ ചെറുക്കും.

SIM Card Rule 2024 അറിയൂ
SIM Card Rule 2024 അറിയൂ

പിഒഎസ് ഏജന്റുമാർ ടെലികോം സേവന ദാതാക്കളുമായി കരാറേർപ്പെടണം. ഈ പുതിയ നിയമം ലംഘിച്ചാൽ 10 ലക്ഷം രൂപ പിഴ ഈടാക്കും. കൂടാതെ, ഏജന്റുമാരെ മൂന്ന് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തും.

SIM Card Rule 2024

വരുന്ന ജനുവരി 1 മുതലാണ് പുതിയ സിം കാർഡ് നിയമം വരുന്നത്. കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (DoT) ആണ് ഇത് നടപ്പിലാക്കുന്നത്. പുതിയതായി സിം എടുക്കുന്നവർക്ക് മാത്രമല്ല ഇത് ബാധകമാകുന്നത്. ഡിസംബർ 1 മുതലാണ് ഇത് നടപ്പിലാക്കാന ആദ്യം തീരുമാനിച്ചത്. പിന്നീട് ജനുവരി 1ലേക്ക് നീട്ടി.

വ്യജ സിം കാർഡ് തട്ടിപ്പുകൾക്ക് ഇത് പ്രതിവിധിയാകും. കൂടാതെ വരിക്കാരെ ഏറ്റെടുക്കുന്നതിനുള്ള ടെലികോം കമ്പനികളുടെ ചെലവ് കുറയ്ക്കാനും സാധ്യതയുണ്ട്. സിം മാറ്റുന്നവരും ഇൻകമിങ്, ഔട്ട്‌ഗോയിങ് SMS ഉപയോഗിച്ച് 24 മണിക്കൂറിനുള്ളിൽ KYC പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.

കേന്ദ്രത്തിന്റെ നിർദേശങ്ങൾ

ഒരാളുടെ ഐഡിയിൽ മാക്സിമം 9 സിം കാർഡുകളാണ് അനുവദനീയം. 9 സിം കാർഡുകളിൽ കൂടുതൽ ഉള്ളവരുടെ മൊബൈൽ കണക്ഷനുകൾ കാൻസൽ ചെയ്യുന്നതാണ്. ഇങ്ങനെ ഓൺലൈൻ തട്ടിപ്പുകളെ തടയാമെന്ന് ടെലികോം മന്ത്രാലയം കരുതുന്നു.

READ MORE: Price Cut: 50MP ക്യാമറ Samsung Galaxy A14 5G വില കുറച്ച് വാങ്ങാം, എങ്ങനെ?

ഓരോ സിം വരിക്കാരനും ഡിജിറ്റൽ വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. ഇത് ഉറപ്പാക്കേണ്ടത് ടെലികോം കമ്പനികളാണെന്ന് DoT നേരത്തെ അറിയിച്ചിരുന്നു. പോലീസ് വേരിഫിക്കേഷൻ ഉത്തരവാദിത്തം ടെലികോം ഓപ്പറേറ്റർമാർക്കാണ്. ഇത് ലംഘിച്ചാൽ, ഒരു ഡീലറിൽ നിന്ന് 10 ലക്ഷം രൂപ വരെ പിഴ ഈടാക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo