UPI Update: ഇനി വെറും 2 ആഴ്ച, ഈ UPI അക്കൗണ്ടുകൾ ജനുവരി മുതൽ പ്രവർത്തിക്കില്ല! Tech News

HIGHLIGHTS

UPI പേയ്മെന്റിൽ പുതിയ നിയമം രണ്ടാഴ്ചക്കകം

ഡിസംബർ 31-നകം ഇത് നടപ്പിലാക്കാൻ നിർദേശം

ഒരു വർഷമായി ഉപയോഗിക്കാത്ത യുപിഐ നമ്പറും ഐഡിയും റദ്ദാക്കും

UPI Update: ഇനി വെറും 2 ആഴ്ച, ഈ UPI അക്കൗണ്ടുകൾ ജനുവരി മുതൽ പ്രവർത്തിക്കില്ല! Tech News

ഇന്ന് UPI വഴിയായിരിക്കും മിക്കവരും പേയ്മെന്റ് ഇടപാടുകൾ നടത്തുന്നത്. Google Pay, PhonePe തുടങ്ങി പണമിടപാടുകൾക്കായി ഇന്ത്യയിൽ നിരവധി പേയ്മെന്റ് ഓപ്ഷനുകളുണ്ട്. Paytm, ഭാരത് പേ എന്നിവയും രാജ്യത്തെ പ്രധാന യുപിഐ സേവനങ്ങളാണ്. ചെറിയ പലചരക്ക് കട മുതൽ ഷോപ്പിങ് മോളുകളിൽ വരെ യുപിഐ ഉപയോഗിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

UPI Update 2023

QR കോഡിലൂടെ സ്കാൻ ചെയ്താണ് മുഖ്യമായും യുപിഐ പേയ്മെന്റ് നടത്തുന്നത്. യുപിഐ ഐഡിയോ, നമ്പറോ ഉപയോഗിച്ചും ഇത് സാധ്യമാണ്. യുപിഐ ശരിക്കും പണം കൈമാറാൻ വളരെ എളുപ്പവും സമയലാഭവുമാണ്. ഇത് സുതാര്യവും വിശ്വസനീയവുമായ സേവനം കൂടിയാണ്.

UPI Update: ഇനി വെറും 2 ആഴ്ച, ഈ UPI അക്കൗണ്ടുകൾ ജനുവരി മുതൽ പ്രവർത്തിക്കില്ല!
എന്താണ് പുതിയ UPI നിയമം?

എന്നാൽ, UPI Payment-ൽ പുതിയതായി ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഓൺലൈൻ തട്ടിപ്പുകളും കെണികളും തടയാനാണ് ഈ നീക്കം. ഇനി 13 ദിവസങ്ങൾക്കുള്ളിൽ ഈ നിയമം പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാരാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്.

ഒരു വർഷമായി ഉപയോഗിക്കാത്ത യുപിഐ നമ്പറും ഐഡിയും റദ്ദാക്കാനാണ് നിർദേശം. ഡിസംബർ 31നകം അക്കൗണ്ടുകൾ പ്രവർത്തന രഹിതമാക്കാൻ നിർദേശത്തിൽ പറയുന്നു.

എന്താണ് പുതിയ UPI നിയമം?

ദീഘകാലമായി സജീവമല്ലാത്ത യുപിഐ ഐഡികൾ റദ്ദാക്കാനാണ് തീരുമാനം. ഇവ കാൻസൽ ചെയ്യാൻ യുപിഐ സേവന ദാതാക്കളുടെ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കൂടാതെ, ബാങ്കുകളോടും NPCI ഇക്കാര്യം നിർദേശിച്ചിട്ടുണ്ട്.

ഏതെല്ലാം അക്കൗണ്ടുകൾക്ക് ബാധകം?

ഒരു വർഷമോ അതിൽ കൂടുതലോ നാളായി ഉപയോഗിക്കാത്ത അക്കൗണ്ടുകളെ ഇത് ബാധിക്കും. UPI അക്കൗണ്ടിൽ നിന്ന് ഓൺലൈൻ ഇടപാട് നടത്താത്തവർ അതിനാൽ ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഈ കാലയളവിൽ യുപിഐ പേയ്മെന്റ് നടത്താത്തവ ഏതെന്ന് അധികൃതർ പരിശോധിക്കും. തുടർന്ന് ഈ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനാണ് ബാങ്ക് നിർദേശം. ബാങ്കുകളോടും Google Pay, Paytm പോലുള്ളവരോടും KYC അപ്ഡേറ്റിനും നിർദേശിച്ചു.

NPCI നടപടി എങ്ങനെയായിരിക്കും?

ഡിസംബർ 31-നകം UPI ഐഡിയുടെ വെരിഫിക്കേഷൻ നടത്താനാണ് നിർദേശം. അല്ലാത്ത അക്കൗണ്ടുകൾ ജനുവരി 1 മുതൽ ക്ലോസ് ചെയ്യും. ഇങ്ങനെ ക്ലോസ് ചെയ്ത യുപിഐ അക്കൗണ്ടിൽ നിന്ന് ഡിജിറ്റൽ ഇടപാടുകൾ നടത്താൻ കഴിയില്ല. അതിനാൽ വളരെക്കാലമായി യുപിഐ പേയ്മെന്റ് നടത്തിയിട്ടില്ലെങ്കിൽ, അത് ഉടനടി ആക്ടീവാക്കുക.

Read More: അങ്ങ് കേന്ദ്രത്തിനും വേണ്ടെന്ന്! Vodafone Idea-യെ ഏറ്റെടുക്കുന്നില്ലെന്ന് ഇന്ത്യൻ ഗവൺമെന്റ്| Tech News

ശ്രദ്ധിക്കുക, പണം അയക്കുന്നത് മാത്രമല്ല യുപിഐ പേയ്മെന്റ്. നിങ്ങൾക്ക് പണം വാങ്ങുന്നതിനും ഇത് ഉപയോഗിക്കാം. ഷോപ്പിങ്ങിൽ പണമടയ്ക്കാനും, മൊബൈൽ റീചാർജിങ്ങിനും യുപിഐ പ്രയോജനപ്പെടുത്താം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo