New Jio Plan: ആഹാ Unlimited 5G നൽകുന്ന പുത്തൻ പ്ലാൻ, വില 200 രൂപയ്ക്കും താഴെ

HIGHLIGHTS

Reliance Jio പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചു

പ്ലാനിൽ എടുത്തുപറയേണ്ട ആനുകൂല്യം അൺലിമിറ്റഡ് 5G ഡാറ്റയാണ്

200 രൂപയ്ക്കും താഴെ വിലയാകുന്ന പ്ലാനാണ് പുതിയതായി വന്നത്

New Jio Plan: ആഹാ Unlimited 5G നൽകുന്ന പുത്തൻ പ്ലാൻ, വില 200 രൂപയ്ക്കും താഴെ

New Jio Plan: മുകേഷ് അംബാനി പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചു. 200 രൂപയ്ക്കും താഴെ വിലയാകുന്ന പ്ലാനാണ് പുതിയതായി വന്നത്. നിരക്ക് വർധന ടെലികോം വരിക്കാർക്ക് വലിയ നഷ്ടമുണ്ടാക്കി. ജിയോയിൽ നിന്ന് സിം പോർട്ട് ചെയ്യുന്നതിനും ഇത് കാരണമായി.

Digit.in Survey
✅ Thank you for completing the survey!

New Jio Plan

എന്നാൽ വരിക്കാർക്ക് സന്തോഷം നൽകുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്. സാധാരണക്കാരന് ഇണങ്ങിയ ബജറ്റ് പ്ലാനെന്ന് പറയാം. കുറച്ച് നാളത്തേക്ക് ഉയർന്ന ഡാറ്റ ആവശ്യമുള്ളവർക്ക് ഇത്തരത്തിലുള്ള പ്ലാൻ അനുയോജ്യമാണ്. ഇത് എന്നാൽ ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനല്ല.

Jio new plan
JIO new plan

പുതിയതായി ജിയോ അവതരിപ്പിച്ചത് 198 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനാണ്. എന്നാൽ അംബാനി ജിയോയുടെ പക്കൽ 189 രൂപയ്ക്ക് വേറെ പ്ലാനുണ്ട്. ഇതാണ് ഏറ്റവും വില കുറഞ്ഞ ബേസിക് പ്ലാനെന്ന് പറയാം. പുതിയ ജിയോ പ്ലാൻ നിങ്ങൾക്ക് മികച്ചതാണോ എന്ന് പരിശോധിക്കാം.

Jio 198 രൂപ പ്ലാൻ

198 രൂപയുടെ പ്ലാൻ നേരത്തെ പറഞ്ഞ പോലെ പ്രീപെയ്ഡ് വരിക്കാർക്കുള്ളതാണ്. റിലയൻസ് ജിയോ ഇതിൽ 14 ദിവസത്തെ വാലിഡിറ്റി അനുവദിച്ചിരിക്കുന്നു. വാലിഡിറ്റി അൽപം കുറവാണെങ്കിലും മികച്ച ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് നിങ്ങൾക്ക് ലഭിക്കും. പ്രതിദിനം 100 എസ്എംഎസ് വീതവും ജിയോ അനുവദിക്കുന്നു. ഈ ജിയോ പ്ലാനിൽ 2GB പ്രതിദിന ഡാറ്റയാണുള്ളത്. JioTV, JioCinema, JioCloud എന്നിവയും ഇതിലുണ്ട്.

പ്ലാനിൽ എടുത്തുപറയേണ്ട ആനുകൂല്യം അൺലിമിറ്റഡ് 5G ഡാറ്റയാണ്. അതായത് 5ജി കണക്ഷനുള്ളവർക്ക്, 5ജി ഫോണിൽ പരിധിയില്ലാതെ ഡാറ്റ ആസ്വദിക്കാം. ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാൻ ഇത് ലഭ്യമാണ്.

200 രൂപയിൽ താഴെ മറ്റ് പ്ലാനുകൾ

ജിയോയുടെ പക്കൽ 199 രൂപയ്ക്കും പ്ലാനുണ്ട്. ഇതിന് 18 ദിവസമാണ് വാലിഡിറ്റി. എന്നാൽ ഇതിൽ നിങ്ങൾക്ക് 1.5ജിബി മാത്രമാണ് ദിവസക്വാട്ടയായി ലഭിക്കുക. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഈ പ്ലാനിലും ലഭിക്കുന്നതാണ്. 100 എസ്എംഎസും ദിവസേന അനുവദിക്കുന്നു. ജിയോസിനിമ, ജിയോ ടിവി, ജിയോക്ലൗഡ് എന്നിവയാണ് ഇതിലെ മറ്റ് ആനുകൂല്യങ്ങൾ.

Jio 198 രൂപ പ്ലാൻ

Read More: Jio Choice Number Scheme: നിങ്ങളുടെ Lucky നമ്പർ ഫോൺ നമ്പറാക്കാം, എന്നാൽ ചില നിബന്ധനകളുണ്ട്

ജിയോയുടെ ഏറ്റവും വില കുറഞ്ഞ ബേസിക് പ്ലാൻ 189 രൂപയുടേതാണ്. എന്നാലും അൺലിമിറ്റഡ് 5ജി ഏറ്റവും കുറഞ്ഞ വിലയിൽ 198 രൂപ പ്ലാനിൽ ലഭിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo