Reliance Jio അവതരിപ്പിച്ച പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് 100 രൂപ മാത്രമാണ് ചെലവാകുന്നത്
ഇത് 90 ദിവസത്തെ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ തരുന്നു
ഇതിന് പുറമെ ഡാറ്റ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്
Mukesh Ambani തങ്ങളുടെ Jio വരിക്കാർക്ക് വേണ്ടി പുതിയൊരു പ്ലാൻ അവതരിപ്പിച്ചു. 100 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനാണ് ജിയോ പുറത്തിറക്കിയത്. ശരിക്കും BSNL, Airtel കമ്പനികളെ തകർക്കുന്ന ചെറിയ പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. ഈ മാസം IPL 2025 അരങ്ങേറുകയാണ്. ഇതിനോട് അനുബന്ധിച്ചാണ് അംബാനി ഏറ്റവും വിലക്കുറവുള്ള പ്ലാൻ പ്രഖ്യാപിച്ചത്.
SurveyReliance Jio അവതരിപ്പിച്ച പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് 100 രൂപ മാത്രമാണ് ചെലവാകുന്നത്. ഇത് 90 ദിവസത്തെ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ തരുന്നു. ഇതിന് പുറമെ ഡാറ്റ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ജിയോയുടെ പുതിയ പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.
Mukesh Ambani പുറത്തിറക്കിയ Jio Hotstar പ്ലാൻ
ചാമ്പ്യൻസ് ട്രോഫി പോലെ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ക്രിക്കറ്റ് മാമാങ്കമാണ് IPL. ജിയോയുടെ ഈ ബജറ്റ്-സൗഹൃദ പ്ലാൻ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ തരുന്നു. എല്ലാ സ്മാർട്ട്‌ഫോണുകളിലും സ്മാർട്ട് ടിവികളിലും 1080p റെസല്യൂഷനിൽ ഹോട്ട്സ്റ്റാർ ആക്സസ് ലഭിക്കും. 90 ദിവസത്തേക്ക് അംബാനി ജിയോഹോട്ട്സ്റ്റാർ സ്ട്രീമിംഗ് അനുവദിക്കുന്നു. IPL 2025 ആരാധകർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.

Ambani Jio Rs 100 Plan: ആനുകൂല്യങ്ങൾ
90 ദിവസം വാലിഡിറ്റി വരുന്ന പ്ലാനിൽ ആവശ്യത്തിനുള്ള ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും ലഭിക്കുന്നു. ഈ പ്ലാൻ കോളിംഗ് അല്ലെങ്കിൽ SMS ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല. ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനൊപ്പം ഇന്റർനെറ്റും ജിയോ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 5 ജിബി ഡാറ്റയാണ് മൊത്തമായി നൽകിയിരിക്കുന്നത്.
100 രൂപ റീചാർജ് പ്ലാൻ ഡാറ്റ വേണ്ടിയവർക്ക് വേണ്ടിയുള്ള റീചാർജ് ഓപ്ഷനാണ്. ഇതിൽ വോയ്‌സ് കോളിംഗ് അല്ലെങ്കിൽ എസ്എംഎസ് സേവനങ്ങൾ ഉൾപ്പെടുന്നില്ല. എന്നാലും കോളിങ് ആനുകൂല്യങ്ങൾ വേണ്ടവർക്ക്, മറ്റൊരു വോയിസ് കോൾ പ്ലാനെടുത്ത് റീചാർജ് ചെയ്യാവുന്നതാണ്.
100 രൂപ പ്ലാൻ: ആനുകൂല്യങ്ങൾ ഒറ്റനോട്ടത്തിൽ
വാലിഡിറ്റി – 90 ദിവസം
മൊത്തം ഡാറ്റ – 5 GB
ഉയർന്ന വേഗതയിൽ ഡാറ്റ – 5 GB
ഡാറ്റ ക്വാട്ട തീർന്നാൽ- 64 Kbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ
ഒടിടി സബ്സ്ക്രിപ്ഷൻ- ജിയോഹോട്ട്സ്റ്റാർ (90 ദിവസത്തേക്ക്)
ജിയോ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് അതിന്റെ ആവശ്യവുമില്ല. ഹോട്ട്സ്റ്റാറിന്റെ സാധാരണ സബ്സ്ക്രിപ്ഷൻ പ്ലാനിനേക്കാൾ കുറഞ്ഞ തുകയ്ക്ക് ആക്സസ് ലഭിക്കും. അതും 90 ദിവസത്തെ നീണ്ട വാലിഡിറ്റി പ്ലാനിലുണ്ട്. പോരാത്തതിന് ടെലിവിഷനിൽ വരെ സബ്സ്ക്രിപ്ഷനും നേടാനാകും. റിലയൻസ് ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
Also Read: 30 ദിവസം കൃത്യം, Unlimited Calling, ഡാറ്റ ഓഫറുകളുള്ള Airtel Plans
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile