ജിയോസിനിമ തങ്ങളുടെ പ്രീമിയം പ്ലാൻ നിശബ്ദമായി നീക്കം ചെയ്തു
ഇന്ത്യയിൽ 299 രൂപയ്ക്കാണ് JioCinema വാർഷിക പ്ലാൻ ലഭ്യമാക്കിയിരുന്നത്
ഇനിമുതൽ ഇങ്ങനെയൊരു പ്രീമിയം വാർഷിക പ്ലാനിൽ റീചാർജ് ചെയ്യാനാകില്ല
അംബാനി-യുടെ JioCinema ഏറ്റവും വില കുറഞ്ഞ പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. മറ്റൊരു ഒടിടി പ്ലാറ്റ്ഫോമും തരാത്ത വിലക്കുറവിലാണ് സബ്സ്ക്രിപ്ഷനുകളുള്ളത്. എന്നാൽ ജിയോസിനിമ തങ്ങളുടെ പ്രീമിയം പ്ലാൻ നിശബ്ദമായി നീക്കം ചെയ്തിരിക്കുകയാണ്. ജിയോസിനിമയുടെ വെബ്സൈറ്റിൽ ഇങ്ങനെയൊരു പ്ലാൻ ഇപ്പോൾ ലഭ്യമല്ല.
SurveyJioCinema വാർഷിക പ്ലാൻ ഒഴിവാക്കിയോ!
അടുത്തിടെ ഇന്ത്യയിൽ 299 രൂപയ്ക്കാണ് JioCinema വാർഷിക പ്ലാൻ ലഭ്യമാക്കിയിരുന്നത്. ഇതിന് മുമ്പ് 999 രൂപയായിരുന്നു ജിയോസിനിമ പ്രീമിയം പ്ലാനിന്റെ വില. എന്നാൽ ജിയോയുടെ വെബ്‌സൈറ്റിൽ ഈ പ്ലാൻ നിലവിൽ ലിസ്‌റ്റ് ചെയ്‌തിട്ടില്ല. ഇതിനർഥം ഇനിമുതൽ ഇങ്ങനെയൊരു പ്രീമിയം വാർഷിക പ്ലാനിൽ റീചാർജ് ചെയ്യാനാകില്ല.

നിലവിലെ JioCinema പ്ലാനുകൾ
JioCinema വെബ്‌സൈറ്റിൽ നിലവിൽ രണ്ട് പ്ലാനുകൾ മാത്രമാണ് കാണിക്കുന്നത്. ഇവ രണ്ടും പ്രീമിയം സബ്സ്ക്രിപ്ഷനുള്ള പ്ലാനുകളാണ്. എന്നാൽ ഇവ വാർഷിക പ്ലാനുകൾ അല്ലെന്നത് ഓർക്കുക. 100 രൂപയിലും താഴെയായിരിക്കും ഈ ജിയോസിനിമ പ്ലാനുകളുടെ വില.
29 രൂപയുടെ ജിയോസിനിമ പ്രീമിയം പ്ലാൻ ഒരു മാസത്തേക്കുള്ളതാണ്. ഒരു മാസത്തേക്ക് 4K നിലവാരത്തിൽ വീഡിയോ ആസ്വദിക്കാം. 89 രൂപയുടേതാണ് അടുത്ത പ്ലാൻ. ഇതും ഒരു മാസത്തേക്ക് സബ്സ്ക്രിപ്ഷൻ അനുവദിക്കുന്നു. എന്നാൽ 4 ഉപകരണങ്ങളിൽ ജിയോസിനിമ ആസ്വദിക്കാൻ ഇത് സഹായിക്കും.
പ്രീമിയം പ്ലാനുകളിലെ നേട്ടങ്ങൾ
ജിയോസിനിമ പ്രീമിയം പ്ലാനുകൾ 4K നിലവാരത്തിൽ പരിപാടികൾ കാണാൻ അനുവദിക്കുന്നു. അതും പരസ്യങ്ങളില്ലാതെ നിങ്ങൾക്ക് ഒടിടി പരിപാടികൾ കാണാം. ടിവി സീരീസുകളും കുട്ടികളുടെ പ്രോഗ്രാമുകളും പരസ്യരഹിതമായി കാണാം. ഹോളിവുഡ് സിനിമകൾ വരെ ഇതിലുണ്ട്.
Read More: പ്രൈവറ്റ് കമ്പനികൾ മാത്രമല്ല, BSNL വരിക്കാർക്കും Free ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ
ഇനി ഫാമിലി പ്ലാനിലേക്ക് വന്നാലും ഇതേ ആനുകൂല്യങ്ങൾ തന്നെയാണുള്ളത്. ഒരേസമയം നാല് സ്‌ക്രീനുകളിൽ വരെ സ്ട്രീം ചെയ്യാമെന്നതാണ് നേട്ടം. ഓൺലൈനായും ഓഫ്‌ലൈനായും പരിപാടികൾ നിങ്ങൾക്ക് ആസ്വദിക്കാം.
ക്ലാസിക് തുടങ്ങി ഇന്റർനാഷണൽ വരെ
ഇന്റർനാഷണൽ സീരീസുകളും മറ്റും ജിയോ സിനിമയിലുണ്ട്. ഗെയിം ഓഫ് ത്രോൺസ്, ഹൗസ് ഓഫ് ദി ഡ്രാഗൺ പോലുള്ള പരിപാടികൾ കാണാം. മലയാളത്തിലെ നൊസ്റ്റാൾജിക് ക്ലാസിക് സിനിമകളും ജിയോസിനിമയിൽ ലഭ്യമാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, മലയാളം ഭാഷകളിലെല്ലാം പരിപാടികളുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile