Jio Annual Plan: ദിവസവും ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, കിടിലനൊരു വാർഷിക പ്ലാനിതാ

എപ്പോഴും മികച്ച ഓഫറുകൾ അവതരിപ്പിക്കുന്ന കമ്പനിയാണ് Jio. ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലനൊരു വാർഷിക പ്ലാൻ പരിചയപ്പെടാം. 365 ദിവസം മുഴുവൻ എല്ലാം അൺലിമിറ്റഡ് ആയി ആസ്വദിക്കാൻ ഈ പ്ലാനിന് സാധിക്കും. അതിവേഗ ഡാറ്റയും കോളിങ്ങും എസ്എംഎസ് സേവനങ്ങളും പ്ലാനിൽ നേടാം. അൺലിമിറ്റഡ് 5G ഡാറ്റയും ഇതിലൂടെ ആസ്വദിക്കാവുന്നതാണ്. പണലാഭവും മികച്ച കണക്റ്റിവിറ്റിയും ഒന്നിച്ച് നൽകുന്ന ജിയോയുടെ ഈ വാർഷിക പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

Jio 1 Year Plan

അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസവും 100 സൗജന്യ എസ്എംഎസുകൾ ബണ്ടിൽ ചെയ്തിട്ടുള്ള പ്ലാനാണിത്. ഇതിൽ ദിവസേന 2.5 GB അതിവേഗ ഡാറ്റ ലഭ്യമാണ്. ഇങ്ങനെ മൊത്തം ഡാറ്റ 912.5GB 4ജി ഡാറ്റയാണ് റിലയൻസ് ജിയോ അനുവദിച്ചിട്ടുള്ളത്.

നിശ്ചിത FUP ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 Kbps ആയി കുറയും. എന്നാൽ 5ജി കണക്ഷനുള്ളവർക്ക് പ്ലാനിലൂടെ വർഷം മുഴുവൻ അൺലിമിറ്റഡ് 5ജി ആസ്വദിക്കാനാകും.

സ്വകാര്യ ടെലികോം ജിയോ ദിവസവും 100 SMS ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളുകളും പ്ലാനിലുണ്ട്. ഇന്ത്യയിലൊട്ടാകെ ഏത് നെറ്റ് വർക്കിലേക്കും അൺലിമിറ്റഡായി വോയിസ് കോളിങ് റോമിങ് സേവനമുൾപ്പെടെ ആസ്വദിക്കാം. ഡാറ്റയും മെസേജിങ്ങും കോളിങ്ങും ഏതൊരു ടെലികോം ഉപയോക്താവും മുഖ്യമായി നോക്കുന്ന ആനുകൂല്യങ്ങളാണ്. ഇവ മൂന്നും ആവശ്യത്തിലധികം ലഭിക്കുന്നതിനാൽ തന്നെ 12 മാസവും റീചാർജ് ടെൻഷൻ വേണ്ട. 3599 രൂപ വിലയുള്ള ജിയോ പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. പ്രതിമാസം 276 രൂപയാണ് ചെലവെന്ന് കണക്കുകൂട്ടാം. 300 രൂപയ്ക്ക് മുകളിലുള്ള സാധാരണ പ്രീ പെയ്ഡ് പ്ലാനുകളേക്കാൾ ഇത് ലാഭമാണെന്ന് പറയാം.

Also Read: സാംസങ് Z Fold 8 മോഡലിനെ വെല്ലുവിളിക്കാൻ Xiaomi 18 Fold; ലോഞ്ച് അടുത്തോ?

ഈ ജിയോ പ്ലാനിന്റെ ആനുകൂല്യങ്ങൾ ചുരുക്കത്തിൽ പരിശോധിക്കാം.

  • വാലിഡിറ്റി: ഒരു വർഷം (365 ദിവസം)
  • ഡാറ്റ: ദിവസേന 2.5 GB ഹൈ-സ്പീഡ് ഡാറ്റ. മൊത്തം 912.5 GB ഡാറ്റ.
  • കോളിങ്: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളിങ്. റോമിങ് ഓഫറുകളും ലഭ്യം
  • SMS: ദിവസേന 100 സൗജന്യ SMS

ജിയോ 3599 പ്ലാനിലെ അധിക ഓഫറുകൾ!

ജിയോടിവി, ജിയോഹോട്ട്സ്റ്റാർ, JioCloud പോലുള്ള കോംപ്ലിമെന്ററി ഓഫറുകൾ ബണ്ടിൽ ചെയ്ത വാർഷിക പ്ലാനാണിത്. 3 മാസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ് ലഭിക്കുക. 35100 രൂപ വിലയുള്ള Google Gemini പ്രോ ആക്സസും ഈ പ്രീ പെയ്ഡ് പാക്കേജിൽ ചേർത്തിട്ടുണ്ട്. എഐ പ്രോ സേവനം വിനിയോഗിക്കാൻ ഇത് പ്രയോജനപ്പെടുത്താം. 18 മാസത്തേക്കാണ് ഗൂഗിൾ ജെമിനി സേവനം സൌജന്യമായി ജിയോയിലൂടെ ആക്സസ് ചെയ്യാനാകുന്നത്

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :