ജിയോയുടെ 4ജി അൺലിമിറ്റഡ് പ്ലാനുകൾ നോക്കുന്നവർക്കായി ഇതാ

Updated on 09-Jan-2021
HIGHLIGHTS

ജിയോയുടെ ഏറ്റവും പുതിയ പ്ലാനുകൾ ഇതാ പുറത്തിറക്കിയിരിക്കുന്നു

ജിയോ ന്യൂ ഇയർ ഓഫറുകളായാണ് ഇപ്പോൾ ലഭിക്കുന്നത്

ഈ വർഷം ജിയോ ഉപഭോതാക്കൾ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ജിയോയുടെ 5G സർവീസുകൾ .2021 ന്റെ മധ്യത്തിൽ തന്നെ ജിയോയുടെ 5G സർവീസുകൾ ഇന്ത്യയിൽ എത്തുമെന്നാണ് കരുത്തപ്പെടുതുന്നത് .എന്നാൽ ഇപ്പോൾ ഈ പുതുവർഷത്തിൽ മറ്റൊരു സർപ്രൈസ് ജിയോ ഒരുക്കിയിരിക്കുന്നു .

ജിയോയുടെ പുതിയ ന്യൂ ഇയർ പ്ലാനുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നു .പുതിയ പ്ലാനുകൾ അല്ല എന്നതാണ് മറ്റൊരു പ്രധാന വിശേഷം .നേരത്തെ ഇന്ത്യയിൽ മറ്റു കണക്ഷനുകളിലേക്കു ലിമിറ്റഡ് ആയി വിളിച്ചുകൊണ്ടിരുന്ന ജിയോ ഉപഭോതാക്കൾക്ക് ഇനി ജിയോയുടെ പ്ലാനുകളിൽ ഇന്ത്യയിൽ എവിടേക്കും ഏത് നെറ്റ് വർക്കുകളിലേക്കും അൺലിമിറ്റഡ് ആയി വിളിക്കുവാൻ സാധിക്കുന്നതാണ് .

2019 ജിയോയിൽ നിന്നും മറ്റു കണക്ഷനിലേക്കു കോളുകൾ ചെയ്യുന്ന ഉപഭോതാക്കൾക്ക് ആനുകൂല്യങ്ങൾ കുറച്ചിരുന്നു .എന്നാൽ അതിനെതിരെ ജിയോ ഉപഭോതാക്കൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു .എന്നാൽ 2020 പുതുവത്സരത്തിൽ അൺലിമിറ്റഡ് നിയമം തിരികെകൊണ്ടുവരും എന്നും ഉറപ്പുനൽകിയിരുന്നു .ഇപ്പോൾ ജിയോയുടെ എല്ലാ ഓഫറുകളിൽ നിന്നും ലിമിറ്റഡ് സംവിധാനം എടുത്തുകളഞ്ഞിരിക്കുകയാണ് .

ഉദാഹരണത്തിന് 149 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ചെറിയ ഓഫറുകൾക്ക് ഇനി മുതൽ ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ഏത് നെറ്റ് വർക്കുകളിലേക്കും ലഭിക്കുന്നതാണ് .

അതുപോലെ തന്നെ 199 രൂപയുടെ പ്ലാനുകളിലും ഇനി മുതൽ ദിവസ്സേന 1 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .എങ്ങനെ ജിയോ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഇനി മുതൽ അൺലിമിറ്റഡ് കോളിംഗ് സംവിധാനം തിരികെ ലഭിക്കുന്നതാണ് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :