മഹത്തായ ഓഫർ! 1000 ടിവി ചാനലുകളും ഒടിടിയുമായി Jio OTT Pass, എന്താണെന്നോ?

മഹത്തായ ഓഫർ! 1000 ടിവി ചാനലുകളും ഒടിടിയുമായി Jio OTT Pass, എന്താണെന്നോ?

ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും സാറ്റലൈറ്റ് ചാനലുകൾക്കുമായി ഇനി മാസഗഡുവോ, സബ്സ്ക്രിപ്ഷൻ പ്ലാനുകളോ വേണ്ട! മുകേഷ് അംബാനി 200 രൂപയ്ക്ക് പുതിയ ഓഫർ എത്തിച്ച് ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. കുറഞ്ഞ ചിലവിൽ ജനപ്രിയ ഒടിടി ആപ്പുകളും ആയിരക്കണക്കിന് തത്സമയ ടിവി ചാനലുകളും അനുവദിച്ചിട്ടുള്ള Jio OTT Pass കമ്പനി പുറത്തിറക്കി. ഈ പുതിയ ബമ്പർ ഓഫറിലൂടെ എല്ലാ വിനോദ ഉപാധികളും ഒരൊറ്റ പ്ലാനിൽ ലഭ്യമാക്കുകയാണ് ജിയോ. എന്താണ് ഈ ജിയോ ഒടിടി പാസെന്നും, ഇത് എങ്ങനെ ആക്ടിവേറ്റ് ചെയ്യാമെന്നും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

എന്താണ് Jio OTT Pass

റിലയൻസ് ജിയോയുടെ ഈ പുതിയ പ്ലാൻ ഒരു ഓൾ-ഇൻ-വൺ എന്റർടൈൻമെന്റ് പാക്കേജാണെന്ന് പറയാം. ഇതിൽ സ്വകാര്യ ടെലികോം 28 ദിവസത്തെ ആനുകൂല്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 200 രൂപ പ്ലാനിൽ OTT ആനുകൂല്യങ്ങൾ, ലൈവ് ടെലിവിഷൻ, മൊബൈൽ ഡാറ്റ എന്നിവ ചേർത്തിരിക്കുന്നു. 15 പ്രീമിയം OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ്, 1,000-ലധികം ലൈവ് ടിവി ചാനലുകൾ, 30GB ഹൈ-സ്പീഡ് ഡാറ്റ, പരിധിയില്ലാത്ത 5G കണക്റ്റിവിറ്റി എന്നിവ പ്ലാനിലുണ്ട്. പ്രതിമാസം ഏകദേശം 1,500 രൂപ വില വരുന്ന ഓഫറാണ് നിസ്സാരം 200 രൂപയുടെ പായ്ക്കിലൂടെ ഓഫർ ചെയ്യുന്നത്. പ്ലാനിലെ ഒടിടി, ടിവി ചാനലുകളുടെ ആക്സസ് എങ്ങനെയാണെന്ന് നോക്കാം.

Also Read: മിഡ് റേഞ്ചിന്റെ 200MP ക്യാമറ Vivo V70 FE, ആമസോണിൽ തകർപ്പൻ ഓഫർ!

ജിയോ ഒടിടി പാസിലെ ആനുകൂല്യങ്ങൾ!

ജിയോ ഒടിടി പാസിൽ 15 ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളുണ്ട്. ഇതിൽ ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ + ആക്സസ് ലഭ്യമാണ്. ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷനും 200 രൂപയുടെ പായ്ക്കിൽ ലഭ്യമാണ്. ജിയോടിവി ​​വഴി 12 സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ ആക്സസ് കൂടി ലഭിക്കുന്നതാണ്.

Jio OTT Pass

ഇതിൽ സോണി LIV, സീ5, ലയൺസ്‌ഗേറ്റ് പ്ലേ, ഡിസ്‌കവറി+, സൺ എൻഎക്‌സ്‌ടി, ഫാൻകോഡ്, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്‌ചോയ്, ടൈംസ്‌പ്ലേ, തരംഗ് പ്ലസ് എന്നിവയുടെ സബ്സ്ക്രിപ്ഷനുമുണ്ട്.

പ്ലാനിലെ പ്രധാന ഹൈലൈറ്റ് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനാണ്. ജിയോ ഒടിടി പാസിലൂടെ യൂട്യൂബിൽ വീഡിയോകൾ പരസ്യമില്ലാതെ കാണാം. അതുപോലെ ഇതിൽ ഓഫ്‌ലൈൻ ഡൗൺലോഡുകളും അനുവദിച്ചിട്ടുണ്ട്.

ഒടിടികൾക്ക് പുറമെ 1,000-ലധികം ലൈവ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസും പാസിലുണ്ട്. വിനോദം, സിനിമകൾ, സ്‌പോർട്‌സ്, ഇൻഫോടെയ്ൻമെന്റ് ആക്സസ് ഇതിൽ ലഭിക്കും. അതുപോലെ മുകേഷ് അംബാനി ജിയോസ്റ്റാർ, സോണി എന്റർടൈൻമെന്റ് ടെലിവിഷൻ, സൺ ടിവി നെറ്റ്‌വർക്ക്, വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി, ഇടിവി തുടങ്ങിയ ചാനലുകളും ഓഫർ ചെയ്യുന്നു.

30GB Offer in Jio OTT Pass

ജിയോ ഒടിടി പാസിൽ 30 ജിബി ഡാറ്റയും അനുവദിച്ചിരിക്കുന്നു. ഇതിൽ 30 ജിബി 4 ജി/5 ജി ഡാറ്റയുണ്ട്. പ്ലാനിലെ അൺലിമിറ്റഡ് 5 ജി ഡാറ്റ വരിക്കാരുടെ സജീവ അടിസ്ഥാന പ്ലാനിന്റെ കാലാവധിയിലുടനീളം ലഭിക്കുന്നതാണ്. എങ്കിലും പരമാവധി 28 ദിവസത്തേക്ക് എന്നൊരു നിബന്ധനയുണ്ട്. പ്ലാനിൽ റിലയൻസ് ജിയോ വോയിസ് കോളിങ് സേവനങ്ങളൊന്നും നൽകുന്നില്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile