Jio WorldCup 2023 Prepaid Plans with Disney+ Hotstar
Jio മികച്ച ആനുകൂല്യങ്ങളുമായാണ് ഉപഭോക്താക്കളിൽ എത്തുക. ഇപ്പോൾ ക്രിക്കറ്റ് ലോകകപ്പ് ആസ്വദിക്കാനുള്ള ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ. നവംബർ 19 ഞായറാഴ്‌ച ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ കാണുന്നതിനായി ജിയോ അവസരം ഒരുക്കിയിട്ടുണ്ട്. നിരവധി പ്ലാനുകൾക്കൊപ്പം ജിയോ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നൽകുന്നുണ്ട്. ഈ പ്ലാനുകൾ തെരഞ്ഞെടുത്താൽ വരിക്കാർക്ക് ധാരാളം ഡാറ്റയ്ക്കൊപ്പം സുഖമായി ഓൺലൈനിൽ മത്സരം കാണാൻ സാധിക്കും. ക്രിക്കറ്റ് വേൾഡ് കപ്പ് കാണാൻ സഹാകമാകുന്ന വിധത്തിൽ ലഭ്യമായിട്ടുള്ള ജിയോയുടെ ചില പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.
ആവശ്യത്തിന് ഡാറ്റയും കോളിങ് അടക്കമുള്ള ആനുകൂല്യങ്ങളും അതോടൊപ്പം അധിക ആനുകൂല്യങ്ങളായി ഒടിടി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നവയാണ് ഈ പ്ലാനുകൾ. അധികപണം ഉപയോഗിക്കാതെ തന്നെ ഒടിടി സ്ട്രീമിങ് ആസ്വദിക്കാൻ ഈ പ്ലാനുകൾ സഹായിക്കും.
28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്, 1.5 GB പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ജിയോ സിനിമ, ജിയോക്ലൗഡ്, ജിയോടിവി, ഡിസ്നി+ ഹോട്ട്സ്റ്റാർ (90 ദിവസം) സബ്സ്ക്രിപ്ഷൻ എന്നിവ അധിക ആനുകൂല്യമായി ഈ പ്ലാനിൽ ലഭിക്കുന്നു.
28 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 2GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോടിവി, ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ (90 ദിവസം) എന്നിവയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ.
2GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. 28 ദിവസമാണ് പ്ലാൻ വാലിഡിറ്റി. എന്നാൽ ഇതിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭിക്കും. ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ എന്നിവയാണ് മറ്റ് അധിക ആനുകൂല്യങ്ങൾ.
1.5GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ 90 ദിവസത്തേക്ക് ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്നു. മറ്റുപ്ലാനുകളിലേത് പോലെ ജിയോ ആപ്പുകളുടെ സബ്ക്രിഷനും ലഭിക്കും.
കൂടുതൽ വായിക്കൂ: Camera Smartphones under 25K: 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച Camera Smartphones
84 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, 2GB പ്രതിദിന ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ 90 ദിവസ സബ്സ്ക്രിപ്ഷനും അധിക ആനുകൂല്യമായി ലഭിക്കും.
ദിവസം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ വാർഷിക പ്ലാനിൽ ലഭിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോ ക്ലൗഡ്, ജിയോടിവി, ജിയോസിനിമ എന്നിവയാണ് ഈ പ്ലാനിലെ അധിക ആനുകൂല്യങ്ങൾ. 365 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.