JIO PRIME VIDEO PLAN: 365 ദിവസത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനുമായി Jio

HIGHLIGHTS

ജിയോ 3,227 രൂപയുടെ വാർഷിക പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്

പ്രതിദിനം 2GB ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്

പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനാണ് പ്ലാനിന്റെ പ്രത്യേകത

JIO PRIME VIDEO PLAN: 365 ദിവസത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനുമായി Jio

JIO ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിക്കുന്നുണ്ട്. വാർഷിക പ്ലാൻ കഴിയാറായ ജിയോ വരിക്കാർക്കും വാർഷിക പ്ലാനിലേക്ക് തയ്യാറാകാൻ പോകുന്നവർക്കും ജിയോ ഒരു പുതിയ വാർഷിക പ്ലാൻ പുറത്തിറക്കി.

Digit.in Survey
✅ Thank you for completing the survey!

​Jio 3227 Plan

പ്രൈം വീഡിയോ ആസ്വദിക്കുന്നതിനായി പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനുമായാണ് ജിയോയുടെ പുതിയ വാർഷിക പ്ലാൻ എത്തിയിരിക്കുന്നത്. 3,227 രൂപയാണ് ജിയോ അ‌വതരിപ്പിച്ചിരിക്കുന്ന വാർഷിക പ്ലാനിന്റെ നിരക്ക്. ​പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിന്റെ പ്രത്യേകത.

Jio 3,227 രൂപയുടെ പ്ലാൻ ആനുകൂല്യങ്ങൾ

ജിയോയുടെ 3,227 രൂപയുടെ പ്രൈം വീഡിയോ വാർഷിക പ്ലാനിലെ ആനുകൂല്യങ്ങൾ: ഒരു വാർഷിക പ്ലാനിൽ സാധാരണയായി ലഭ്യമാകുന്ന ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ അ‌തേപടി ഈ പ്ലാനിൽ കാണാം. ഒടിടി സബ്സ്ക്രിപ്ഷൻ മാത്രമാണ് എടുത്തുപറയാനുള്ളത്. 365 ദിവസ വാലിഡിറ്റിയാണ്ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനുമായി Jio
ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനുമായി Jio

ജിയോയുടെ വാർഷിക പ്ലാനിൽ പ്രതിദിനം 2GB ഡാറ്റ ലഭ്യമാകും. കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഇതിന്റെ പ്രധാന ആനുകൂല്യങ്ങളാണ്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 64kbps ആയി കുറയും..

കൂടുതൽ വായിക്കൂ: BSNL Broadband Plan: 300 രൂപയിൽ താഴെ വിലയുള്ള 2 ബ്രോഡ്ബാൻഡ് പ്ലാനുകളുമായി BSNL

മറ്റു ആനുകൂല്യങ്ങൾ

2GB ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 365 ദിവസ വാലിഡിറ്റിയിൽ നൽകുന്ന മറ്റു ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. ഈ വാർഷിക പ്ലാനുകളിൽ നിന്ന് 3,227 രൂപയുടെ പുതിയ പ്ലാനിനെ വ്യത്യസ്തമാക്കുന്നത് ആമസോൺ ​പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനാണ്.​

ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
എല്ലാ പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളുടെയും സബ്സ്ക്രിപ്ഷൻ ജിയോയുടെ ഏതെങ്കിലുമൊക്കെ പ്രീപെയ്ഡ് പ്ലാനുകളിൽ ലഭിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo