ഇന്ന് ഓരോ മാസവും റീചാർജ് ചെയ്യുന്നതിനേക്കാൾ ലാഭം ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകളാണെന്ന് അറിയാമല്ലോ! വരിക്കാരുടെ ഈ ആവശ്യത്തെ മുൻനിർത്തി റിലയൻസ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. 200 ദിവസത്തെ ദീർഘകാല വാലിഡിറ്റിയുമായി എത്തുന്ന കിടിലൻ Jio Plan അറിഞ്ഞാലോ? മാസാവസാനം റീചാർജ് ടെൻഷനില്ലാതെ, മികച്ച പ്രീ പെയ്ഡ് സേവനങ്ങൾ പ്ലാനിൽ ലഭിക്കും.
ഈ ജിയോ പാക്കേജിൽ ദിവസവും അൺലിമിറ്റഡ് കോളുകളും ഹൈ-സ്പീഡ് ഡാറ്റയും സൗജന്യ എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കുന്നു. ദിവസം 10 രൂപ നിരക്കിൽ പ്രീ പെയ്ഡ് സേവനങ്ങൾ ജിയോ അനുവദിച്ചിരിക്കുന്നു. കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർക്കായുള്ള പ്ലാനാണിത്. റീചാർജ് പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും വിശദമായി അറിയാം.
റിലയൻസ് ജിയോയുടെ 2025 രൂപയുടെ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇതിൽ സ്വകാര്യ ടെലികോം 200 ദിവസത്തെ സർവീസ് വാലിഡിറ്റി തരുന്നു. ഈ പ്ലാനിൽ ആകെ 500 ജിബി ഡാറ്റയും ലഭിക്കും. ഇതിനായി ഓരോ ദിവസത്തേക്കും 2.5 ജിബി ഡാറ്റയാണ് അനുവദിച്ചിട്ടുള്ളത്. ഇത് 4ജി വരിക്കാർക്ക് വേണ്ടിയുള്ള ഓഫറാണ്. പ്ലാനിലൂടെ ദിവസേന 100 എസ്എംഎസ്സുകളുടെ സേവനവും ലഭ്യമാണ്. ഇതിൽ അൺലിമിറ്റഡ് 5ജി സേവനവുമുണ്ട്.
ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണിത്. വാലിഡിറ്റി ചുരുക്കത്തിൽ ഇവിടെ വിവരിക്കുന്നു.
Also Read: പവർ ബാങ്ക് പോലെ പവർ, 9020 mAh ബാറ്ററിയുമായി Vivo T5 Pro; ഇപ്പോൾ വാങ്ങിയാൽ ലാഭം!
ഉപയോക്താക്കൾക്ക് 18 മാസത്തെ ഗൂഗിൾ ജെമിനി പ്രോ പ്ലാൻ സൗജന്യമായി ഈ പ്ലാനിൽ നിന്ന് ലഭിക്കും. 35,100 രൂപയാണ് ഗൂഗിൾ ജെമിനി പ്രോയുടെ വില. ഇത് എഐ ഉപയോക്താക്കൾക്കുള്ള ഏറ്റവും ലാഭകരമായ ഓഫർ കൂടിയാണ്. JioHotstar സബ്സ്ക്രിപ്ഷനും പാക്കേജിലുണ്ട്. 50ജിബി സ്റ്റോറേജ് ലഭിക്കുന്ന JioAICloud സേവനവും 2025 പ്ലാനിൽ ലഭിക്കുന്നതാണ്.