388 ദിവസം വാലിഡിറ്റി നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ

388 ദിവസം വാലിഡിറ്റി നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ
HIGHLIGHTS

ദീർഘകാല വാലിഡിറ്റി നൽകുന്ന പ്ലാൻ ആണ് 2999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

2.5GB പ്രതിദിന ഡാറ്റ എന്ന ആനുകൂല്യം ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു

ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും

ജിയോ (Jio) വിവിധ നിരക്കുകളിൽ വിവിധ ആനുകൂല്യങ്ങൾ നൽകുന്ന നിരവധി പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. മറ്റ് സ്വകാര്യ കമ്പനികളും ഇതേ രീതിയിൽ പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. മറ്റ് സ്വകാര്യ കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്താൽ കുറഞ്ഞ നിരക്കിൽ കൂടുതൽ മൂല്യമുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്  ജിയോ (Jio) യുടെ പ്രീപെയ്ഡ് പ്ലാനുകളാണ് എന്ന് മനസ്സിലാകും. ജിയോ(Jio) പ്രീപെയഡ് പ്ലാനുകളിൽ ഏറ്റവും കൂടുതൽ വാലിഡിറ്റി നൽകുന്ന പ്ലാൻ ഏതാണെന്നും അ‌തിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെന്താണെന്നും പരിചയപ്പെടാം.

2999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ജിയോ (Jio) വരിക്കാർക്ക് ഏറ്റവും അ‌നുയോജ്യമായ പ്ലാൻ ആണ് 2999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ.  കാരണം ജിയോ പ്ലാനുകളിൽ ​ഏറ്റവുമധികം വാലിഡിറ്റി നൽകുന്നത് 2999 രൂപയുടെ വാർഷിക പ്ലാൻ ആണ്. ഇടയ്ക്കിടയ്ക്ക് ആനുകൂല്യങ്ങളിൽ ചില മാറ്റങ്ങൾ ജിയോ  (Jio) ഈ പ്ലാനിൽ വരുത്താറുണ്ട്.

ഏറ്റവുമൊടുവിൽ നടത്തിയ പ്ലാൻ പരിഷ്കരണത്തിൽ 365 ദിവസ വാലിഡിറ്റിയോടൊപ്പം 23 ദിവസത്തെ ബോണസ് വാലിഡിറ്റിയും കൂടി ചേർത്ത്, നിലവിൽ 388 ദിവസത്തെ വാലിഡിറ്റി ആണ് 2999 രൂപയുടെ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് 2.5GB പ്രതിദിന ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ആകെ 912.5GB ഡാറ്റയാണ് ഈ പ്ലാനിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം അ‌ധികമായി 75GB ഡാറ്റകൂടി ജിയോ നൽകുന്നുണ്ട്. ശരാശരി ഉപയോക്താവിന് പ്രതിദിന ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ 2.5GB ധാരാളമാണ്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 64 കെബിപിഎസ് 
ആയി കുറയും. 2999 രൂപയുടെ ജിയോ വാർഷിക പ്ലാൻ ജിയോസിനിമ, ജിയോ ടിവി, ജിയോക്ലൗഡ്, ജിയോസെക്യൂരിറ്റി എന്നീ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ഉപഭോക്താക്കൾക്ക് അധിക ചിലവില്ലാതെ സബ്‌സ്‌ക്രിപ്‌ഷനുകളും വാഗ്ദാനം ചെയ്യുന്നു. ഏറ്റവും മികച്ച ഈ ജിയോ പ്ലാൻ വേണ്ടെന്ന് വയ്ക്കണമെങ്കിൽ അ‌തിന് പ്രധാനമായും ഒരു കാരണമാണ് ഉണ്ടാകുക. ഒറ്റയടിക്ക് ഇത്രയധികം തുക മുടക്കേണ്ടിവരുന്നു എന്നതാണത്.

മികച്ച ആനുകൂല്യങ്ങൾ ന്യായമായ നിരക്കിൽ ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എങ്കിലും ​ഒറ്റയടിക്ക് ഇത്രയും തുക മുടക്കാൻ കഴിയാത്തവർ ധാരാളം ഉണ്ടാകും. അ‌തിനാൽത്തന്നെ ഈ പ്ലാൻ ​തെരഞ്ഞെടുക്കുന്നതിൽനിന്ന് അ‌വരെ പിന്തിരിപ്പിക്കുന്ന ഒരേയൊരുകാര്യം തുക ആയിരിക്കും. മറ്റുവിധത്തിൽ നോക്കിയാൽ ഈ ജിയോ പ്ലാനിൽ പറയത്തക്ക പോരായ്മകൾ കാണുന്നില്ല.

ഡാറ്റ ഉപയോഗം ധാരാളമായി ഉള്ളവർ ഒരു ഡാറ്റ ബൂസ്റ്റർ പ്ലാൻകൂടി ചെയ്തുകഴിഞ്ഞാൽ ഒരു ആനുകൂല്യങ്ങളുടെ കാര്യത്തിലും ബുദ്ധിമുട്ട് കാണുന്നില്ല. ദീർഘകാല വാലിഡിറ്റിയുള്ള ഒരേയൊരു ജിയോപ്ലാനൊന്നുമല്ല 2999 രൂപയുടേത്. വേറെയും വാർഷിക പ്ലാനുകൾ ജിയോ നൽകുന്നുണ്ട്.

 365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 2879 രൂപയുടെ പ്ലാൻ ആണ് അ‌തിലൊന്ന്. അ‌ൺലിമിറ്റഡ് ​കോളിങ്, 2GB പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങളെല്ലാം 2879 രൂപയുടെ പ്ലാനിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും ലഭ്യമാണ്.

 336 ദിവസം വാലിഡിറ്റി നൽകുന്ന 2545 രൂപയുടെ ഒരു പ്രീപെയ്ഡ് പ്ലാനും ജിയോ നൽകുന്നുണ്ട്. പതിവ് കോളിങ്, എസ്എംഎസ്, ആനുകൂല്യങ്ങൾക്കൊപ്പം 1.5GB ഡാറ്റയാണ് ഇതിലുള്ളത്.

Nisana Nazeer
Digit.in
Logo
Digit.in
Logo