Jio Independence Day Offer: ജിയോയുടെ സ്വാതന്ത്ര്യദിന ഓഫർ പ്രഖ്യാപിച്ചു

HIGHLIGHTS

ജിയോയുടെ ഒരു വാർഷിക പ്ലാനി​ലാണ് സ്വാതന്ത്ര്യദിന ആനുകൂല്യം ഉൾപ്പെടുത്തിയിരിക്കുന്നത്

2999 രൂപയുടെ പ്ലാനിൽ ആണ് സ്വാതന്ത്ര്യദിന ഓഫർ ഉൾപ്പെടുത്തിയിരിക്കുന്നത്

ഈ പ്ലാനിന്റെ ആനുകൂല്യങ്ങളും മറ്റു ഓഫറുകളും താഴെ കൊടുക്കുന്നു

Jio Independence Day Offer: ജിയോയുടെ സ്വാതന്ത്ര്യദിന ഓഫർ പ്രഖ്യാപിച്ചു

റിലയൻസ് ജിയോ നിലവിൽ രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് നൽകുന്നത്. ഇതിൽ ഒരു വാർഷിക പ്ലാനി​ലാണ് സ്വാതന്ത്ര്യദിന ആനുകൂല്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ജിയോയുടെ വാർഷിക പ്ലാനുകൾ സാധാരണ ഗതിയിൽത്തന്നെ മികച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങളുമായാണ് എത്തുന്നത്. എന്നാൽ സ്വാതന്ത്ര്യദിന ഓഫറിന്റെ ഭാഗമായി ജിയോ ഈ പ്ലാനുകളിൽ ചില അ‌ധിക ആനുകൂല്യങ്ങൾ കൂടി വാഗ്ദാനം ചെയ്യുന്നു.

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ 2023 ലെ സ്വാതന്ത്ര്യദിന ഓഫർ

ജിയോയുടെ രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളിൽ 2999 രൂപയുടെ പ്ലാനിൽ ആണ് സ്വാതന്ത്ര്യദിന ഓഫർ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ജിയോ നൽകുന്ന ഏറ്റവും ചെലവേറിയ മൊബൈൽ പ്ലാനാണ് 2999 രൂപയുടേത്. 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു.

2,999 രൂപയുടെ വാർഷികപ്ലാനിന്റെ പ്രത്യേകതകൾ 

പ്രതിദിനം 2.5ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നീ സേവനങ്ങളും നൽകുന്നു. ഈ പ്ലാനിൽ ഉപയോക്താവിന് ആകെ ലഭിക്കുന്നത് 912.5 GB ഡാറ്റ ആണ്. ഇതോടൊപ്പം അ‌ധിക ആനുകൂല്യമായി ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ജിയോ നൽകിവന്നിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ ചില അ‌ധിക ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി സ്വാതന്ത്ര്യദിന ഓഫറായി അ‌വതരിപ്പിച്ചിരിക്കുന്നത്. 2999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ സ്വാതന്ത്ര്യദിന ഓഫറുകൾ താഴെ നൽകുന്നു 

  1. സ്വിഗ്ഗി ഓഫർ: 249 രൂപയുടെ ഓഡറിന് 100 രൂപ ഡിസ്കൗണ്ട്
  2. യാത്ര ഓഫർ: വിമാനയാത്രയ്ക്ക് 1500 രൂപ കിഴിവ്, ആഭ്യന്തര ഹോട്ടലുകളിൽ 15% ഡിസ്കൗണ്ട് (4000 രൂപ വരെ) 
  3. അ‌ജിയോ ഓഫർ: ഓർഡറിന് 200 രൂപ ഡിസ്കൗണ്ട്
  4. നെറ്റ്‌മെഡ്‌സ് ഓഫർ: 999 രൂപ + NMS സൂപ്പർകാഷിൽ 20% ഡിസ്കൗണ്ട്
  5. റിലയൻസ് ഡിജിറ്റലിലെ തിരഞ്ഞെടുത്ത ഓഡിയോ ആക്‌സസറികൾക്കും വീട്ടുപകരണങ്ങൾക്കും 10% ഡിസ്കൗണ്ട്. ഇത് കൂടാതെ ഈ പ്ലാൻ ഉപയോക്താക്കൾക്ക് ജിയോയുടെ അ‌ൺലിമിറ്റഡ് 5ജിക്കും യോഗ്യത നേടാൻ സാധിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo