Jio removed 1559 prepaid plan: 336 ദിവസം ദീർഘകാല വാലിഡിറ്റിയുള്ള പ്ലാൻ നിർത്തലാക്കി ജിയോ

Jio removed 1559 prepaid plan: 336 ദിവസം ദീർഘകാല വാലിഡിറ്റിയുള്ള പ്ലാൻ നിർത്തലാക്കി ജിയോ
HIGHLIGHTS

ജിയോ കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി നൽകിയിരുന്ന പ്ലാൻ നിർത്തലാക്കി

1559 രൂപയായിരുന്നു ഈ പ്ലാനിന്റെ നിരക്ക്

ജിയോയുടെ ആപ്പിലോ വെബ്​സൈറ്റിലോ ഇപ്പോൾ റീച്ചാർജിനായി ഈ പ്ലാൻ ലഭ്യമല്ല

ജിയോ കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു റീച്ചാർജ് പ്ലാൻ നൽകിയിരുന്നു. 1559 രൂപയായിരുന്നു ഈ പ്ലാനിന്റെ നിരക്ക്. നിരവധി പേർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന ഈ പ്ലാൻ ജിയോ ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്. ജിയോയുടെ ആപ്പിലോ വെബ്​സൈറ്റിലോ ഇപ്പോൾ റീച്ചാർജിനായി ഈ പ്ലാൻ ലഭ്യമല്ല. സാധാരണക്കാരായ വരിക്കാർക്ക് ഏറെ ലാഭത്തിൽ തെരഞ്ഞെടുക്കാവുന്ന ഒരു ജിയോ പ്ലാൻ ആയിരുന്നു ഇത്.

 

1559 രൂപയുടെ ജിയോ പ്ലാൻ നൽകിയിരുന്ന ആനുകൂല്യങ്ങൾ

336 ദിവസ വാലിഡിറ്റി, അ‌തായിരുന്നു ഈ ജിയോ പ്ലാനിന്റെ പ്രധാന പ്രത്യേകത. ഇത്രയും കുറഞ്ഞ നിരക്കിൽ ഏതാണ്ട് ഒരു വർഷത്തിനടുത്ത് വാലിഡിറ്റി നൽകുന്ന മറ്റൊരു പ്ലാൻ ജിയോയ്ക്ക് ഇല്ല. ദീർഘകാല വാലിഡിറ്റിക്കൊപ്പം തന്നെ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ലഭിക്കുന്നു എന്നത് ഈ പ്ലാനിനെ കൂടുതൽ ആകർഷകമാക്കുന്നു. ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കായി കുറഞ്ഞ അ‌ളവിൽ ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നു. ആകെ 24 ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. ഇതിനുപുറമേ വാലിഡിറ്റി കാലയളവിലേക്ക് 3600 സൗജന്യ എസ്എംഎസും കിട്ടുമായിരുന്നു.

 5ജി ഫോണുള്ള ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രദേശത്ത് ജിയോ 5ജി ലഭ്യമാണെങ്കിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാനുള്ള അ‌വസരവും ഈ പ്ലാൻ നൽകിയിരുന്നു. അ‌ധിക ആനുകൂല്യമായി ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമായിരുന്നു. ഇത്രയും കുറഞ്ഞ നിരക്കിൽ 336 ദിവസ വാലിഡിറ്റി നൽകിയിരുന്ന പ്ലാൻ പിൻവലിക്കപ്പെട്ടത് സാധാരണക്കാരായ ജിയോ വരിക്കാർക്ക് കനത്ത നഷ്ടമാണ്. എന്നാൽ അ‌ധികം ​വൈകാതെ ഇതിന് സമാനമായ മറ്റൊരു പ്ലാൻ ജിയോ പുറത്തിറക്കാൻ സാധ്യതയുണ്ട്.

നിലവിൽ ദീർഘകാല വാലിഡിറ്റിക്കായി തെരഞ്ഞെടുക്കാൻ മറ്റു രണ്ട് ഓപ്ഷനുകളാണ് ജിയോ വരിക്കാർക്കുള്ളത്. 2,999 രൂപയുടെയും 2545 രൂപയുടെയും വാർഷക പ്ലാനുകളാണ് അ‌വ. 

2999 രൂപയുടെ ജിയോ പ്ലാൻ 

2999 രൂപയുടെ ജിയോ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്നു. അ‌ൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 2.5ജിബി ഡാറ്റയാണ് ഈ വാർഷിക പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നത്. ഡാറ്റ ഉപയോഗം കൂടുതലുള്ളവരെ സംബന്ധിച്ചിടത്തോളം അ‌നുയോജ്യമായ വാർഷിക പ്ലാനാണിത്. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 

 2545 രൂപയുടെ പ്ലാൻ 

എന്നാൽ റീച്ചാർജിനായി ഇത്രയും തുക മുടക്കാൻ കഴിയാത്തവർക്ക് 2545 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്. ഇപ്പോൾ പിൻവലിക്കപ്പെട്ട 1559 രൂപയുടെ പ്ലാനിൽ ലഭ്യമായിരുന്ന അ‌തേ വാലിഡിറ്റി, അ‌തായത് 336 ദിവസ വാലിഡിറ്റിയാണ് 2545 രൂപയുടെ പ്ലാനിലും ലഭിക്കുക. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 സൗജന്യ എസ്എംഎസ് എന്നിവയും ലഭിക്കും. പ്രതിദിനം 1.5ജിബി ഡാറ്റ ലഭിക്കും എന്നതാണ് 1559 രൂപയുടെ പ്ലാനും 2545 രൂപയുടെ പ്ലാനും തമ്മിലുള്ള പ്രധാന വ്യത്യാസം.

Digit.in
Logo
Digit.in
Logo