Jio Freedom Plan: 15 മാസത്തേക്കുള്ള കിടിലൻ പ്ലാൻ, മാസം 666 രൂപ, കോളിങ്ങും സ്പീഡ് ഡാറ്റയും OTT ആനുകൂല്യങ്ങളും

ദീർഘകാല വാലിഡിറ്റിയിൽ ഒരു മികച്ച ബ്രോഡ്ബാൻഡ് പ്ലാനാണ് ഈ വർഷം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് Reliance Jio അവതരിപ്പിച്ചത്. അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി 10000 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചു. 15 മാസത്തെ വാലിഡിറ്റിയുള്ള ഫ്രീഡം പാക്കേജാണിത്. അൺലിമിറ്റഡ് വോയ്സ് കോളുകളും ഫാസ്റ്റ് ഡാറ്റയും ബണ്ടിൽ കണക്കിന് ഒടിടി ആനുകൂല്യങ്ങളും പ്ലാനിൽ ലഭ്യമാണ്. മാസം 666 രൂപ ചെലവാകുന്ന ജിയോ ഹോം പാക്കേജാണ്. റിലയൻസ് ജിയോയുടെ ജിയോഫൈബർ, ജിയോ എയർഫൈബർ വരിക്കാർക്ക് വേണ്ടിയാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. 10000 രൂപ പാക്കേജിന്റെ വില, വാലിഡിറ്റി, ഡാറ്റ ആനുകൂല്യങ്ങൾ, OTT സബ്സ്ക്രിപ്ഷൻ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും അറിയാം.

Jio Freedom Plan

15 മാസത്തെ സേവന കാലാവധിയാണുള്ളത്. റിലയൻസ് ജിയോയുടെ മറ്റൊരു ബ്രോഡ്‌ബാൻഡ് പ്ലാനിലും 15 മാസത്തെ സേവന വാലിഡിറ്റി ലഭിക്കില്ല. കോളിങ്, ഇന്റർനെറ്റ്, വിനോദം എന്നിവയെല്ലാം ഒരുമിച്ച് ലഭിക്കുന്ന ജിയോഹോം സേവനമാണിത്. വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും ഒരു കുടുംബത്തിനായി ഒരൊറ്റ പ്ലാൻ നോക്കുന്നവർക്കും ഫ്രീഡം പ്ലാൻ അനുയോജ്യമാകുന്നു. 15 മാസത്തേക്ക് ചെലവ് 10000 രൂപയാണ്. അതേ സമയം മാസം തോറും 666 രൂപയാണ് ചെലവാകുന്നത്. ഈ പുതിയ പ്ലാനിന്റെ ആനൂകൂല്യങ്ങൾ വിശദമാക്കാം.

Jio 10000 Plan Offers

ഈ പുതിയ പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് ഇവിടെ വിവരിക്കുന്നു.

  • ഈ ബ്രോഡ്‌ബാൻഡ് പ്ലാൻ 100 Mbps വേഗതയിൽ ഇന്റർനെറ്റ് സേവനം നൽകുന്നു. ഡൗൺലോഡിനും അപ്‌ലോഡിനും 100 എംബിപിഎസ് വേഗതയിൽ ഡാറ്റ ആസ്വദിക്കാം.
  • പ്ലാനിൽ ജിയോ വരിക്കാർക്ക് സൗജന്യ വോയ്‌സ് കോളിംഗ് സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു.
  • ഇതിൽ ജിയോടിവി ആപ്പ് വഴി കാണാവുന്ന 1000-ത്തിലധികം ടിവി ചാനലുകളുടെ ആക്സസും ലഭ്യമാണ്. കൂടാതെ നിരവധി ഒടിടി സേവനങ്ങൾ പ്ലാനിലുണ്ട്.

Also Read: ഫ്ലിപ്കാർട്ടിൽ ലഭ്യമല്ല! 16GB, 512GB സ്റ്റോറേജുള്ള Vivo 5G ആമസോണിൽ മെഗാ ഓഫർ

ജിയോ ഫ്രീഡം പ്ലാനിലെ ഒടിടി സേവനങ്ങൾ

കോളിങ്ങിനും ഡാറ്റയ്ക്കുമായി മൊബൈൽ റീചാർജ് തെരഞ്ഞെടുക്കാതെ ഈ ജിയോഹോം പ്ലാൻ വാങ്ങാം. ഇതിൽ മൊബൈലിലും കമ്പ്യൂട്ടറിലും ഒരുപോലെ ടെലികോം സേവനങ്ങൾ ലഭ്യമാകും. ഇത്തരമൊരു ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം DTH കണക്ഷൻ കൂടി എടുക്കേണ്ടതില്ല. ഈ പ്ലാനിനൊപ്പം നിരവധി OTT സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കുന്നു.

ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, സൺNXT, HoiChoi, Discovery+, ടൈംസ്പ്ലേ, TarangPlus, ErosNow, Lionsgate Play, ShemarooMe, ETV Win എന്നിവയാണ് പ്ലാനിൽ ലഭിക്കുന്ന 12 OTT സേവനങ്ങൾ.

പ്ലാനിൽ മറ്റൊരു കിടിലൻ കോംപ്ലിമെന്ററി ഓഫർ കൂടിയുണ്ട്. Jio ഉപയോക്താക്കൾക്ക് കമ്പനിയിൽ നിന്ന് സൗജന്യമായി ഒരു സെറ്റ്-ടോപ്പ് ബോക്സും (STB) ലഭിക്കും. പുതിയ STB ഉപയോഗിച്ച് തങ്ങളുടെ ടിവിയിൽ തന്നെ ഈ OTT ഉള്ളടക്കങ്ങളെല്ലാം കാണാനാകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :